• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വല്ലാത്തൊരു ഭാഗ്യമുള്ള സ്ത്രീയുടെ കഥ': 32 കോടി ലോട്ടറി അടിച്ചിട്ട് 5 വർഷം; ഇപ്പോഴിതാ വീണ്ടും ബംപർ

Google Oneindia Malayalam News

ലോട്ടറിയുടേയും മദ്യത്തിന്റെയും വരുമാനത്തില്‍ മുന്നോട്ട് പോവുന്ന സംസ്ഥാനമെന്നാണ് കേരളത്തേക്കുറിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ തന്നെ അടുത്തിടെ പറഞ്ഞത്. ഏറെ പ്രചാരത്തിലുള്ള ഇത്തരമൊരു വാദം സത്യമല്ലെന്ന് കണക്കുള്‍ പരിശോധിക്കുമെന്ന് മനസ്സിലാവുമെങ്കിലും അത്രയേറെ മദ്യവും ലോട്ടറി സംസ്ഥാനത്ത് വിറ്റ് പോവുന്നു എന്നതിനാലാണ് ഈ വ്യാജ പ്രചരണം ശക്തിപ്പെട്ടത്.

ലോട്ടറി പലർക്കും ഒരു ലഹരിയാണെങ്കിലും ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു സമ്മാനവും നേടാനാവാത്ത നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ രണ്ട് ബംപർ ലോട്ടറികള്‍ അടിച്ച ഒരു സത്രീയെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഇന്ത്യയിലെങ്ങുമല്ല, അമേരിക്കയിലാണ് ഈ മഹാഭാഗ്യവതി

ഇന്ത്യയിലെങ്ങുമല്ല, അമേരിക്കയിലാണ് ഈ മഹാഭാഗ്യവതി. അടുത്തിടെ നടന്ന ഒരു ലോട്ടറി നറുക്കെടുപ്പില്‍ 250 000 ഡോളർ രൂപയാണ് ഇവർക്ക് ലഭിച്ചത്. അതായത് ഏകദേശം രണ്ട് കോടിയിലേറെ ഇന്ത്യന്‍ രൂപ. ഈ സമ്മാനത്തുക ലഭിച്ചതിന് പിന്നാലെയാണ് ഇത് ആദ്യമായല്ല തനിക്ക് ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്നതെന്ന് യുവതി വ്യക്തമാക്കുന്നത്.

ആരതി വന്നപ്പോഴുള്ള മാറ്റം അതാണ്, തെറ്റിക്കാനും ശ്രമം: ചതിച്ചവർക്കും നന്ദിയെന്ന് റോബിന്‍ആരതി വന്നപ്പോഴുള്ള മാറ്റം അതാണ്, തെറ്റിക്കാനും ശ്രമം: ചതിച്ചവർക്കും നന്ദിയെന്ന് റോബിന്‍

ഇതിന് മുമ്പ് 4 മില്യണ്‍ കോടി രൂപയുടെ

ഇതിന് മുമ്പ് 4 മില്യണ്‍ കോടി രൂപയുടെ (ഇന്നത്തെ നിരക്ക് അനുസരിച്ചത് ഏകദേശം 32 കോടിയിലേറെ ഇന്ത്യന്‍ രൂപ) ലോട്ടറി തനിക്ക് അടിച്ചുവെന്നാണ് യുവതി അവകാശപ്പെടുന്നത്. സ്റ്റേറ്റ് ലോട്ടറിയില്‍ നിന്നുള്ള വിവര പ്രകാരം മിഷിഗനിലെ സ്മിത്ത്സ് ക്രീക്കിലെ ഒരു സ്റ്റോറിൽ നിന്നാണ് 58 കാരിയായ സ്ത്രീ തന്റെ "സൂപ്പർ ലക്കി 7'സ് ഫാസ്റ്റ് ക്യാഷ്" ടിക്കറ്റ് വാങ്ങി.

രാഷ്ട്രീയമായി കൃത്യമായി ഇടപെടുന്ന ആളായിരുന്നു ഞാന്‍: ട്രോളിലൂടെ ആളുകളെ എയറിലാക്കും; ബ്ലെസ്‌ലിരാഷ്ട്രീയമായി കൃത്യമായി ഇടപെടുന്ന ആളായിരുന്നു ഞാന്‍: ട്രോളിലൂടെ ആളുകളെ എയറിലാക്കും; ബ്ലെസ്‌ലി

എന്നാല്‍ തന്റെ പേര് വിവരങ്ങള്‍ പുറത്ത് വിടാന്‍

എന്നാല്‍ തന്റെ പേര് വിവരങ്ങള്‍ പുറത്ത് വിടാന്‍ സ്ത്രീ തയ്യാറായില്ല. പേര് പുറത്ത് വിടരുതെന്ന നിബന്ധനയോടെയാണ് സമ്മാനത്തിന് അർഹമായ ടിക്കറ്റുമായി യുവതി അധികൃതരെ സമീപിച്ചതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. താൻ സാധാരണയായി ആ പ്രത്യേക ഗെയിം കളിക്കാറില്ലെങ്കിലും, ഉയർന്ന ജാക്ക്പോട്ട് കണ്ടപ്പോൾ ഒരു അവസരം എടുക്കാൻ തീരുമാനിച്ചതായി സ്ത്രീ ഉദ്യോഗസ്ഥരോട് പറഞ്ഞു.

സാധാരണയായി സ്ഥിരം ലോട്ടറി എടുക്കുന്ന ആളല്ല ഞാന്‍

സാധാരണയായി സ്ഥിരം ലോട്ടറി എടുക്കുന്ന ആളല്ല ഞാന്‍. എന്നാല്‍ ബംപർ ടിക്കറുകള്‍ കണ്ടാല്‍ എടുക്കും. അങ്ങനെയാണ് രണ്ട് തവണയും ടിക്കറ്റുകളെടുത്തത്. ഉയർന്ന സമ്മാനത്തുകയുള്ള ലോട്ടറി ടിക്കറ്റുകള്‍ നേരത്തേയും എടുത്തിട്ടുണ്ട്. എന്നാല്‍ ഇത് സ്ഥിരമല്ലെന്നും കോടികളുടെ സമ്മാനം നേടിയ യുവതി വ്യക്തമാക്കുന്നു.

പലചരക്ക് കട ഈ ദിശയിലല്ലെങ്കില്‍ നഷ്ടങ്ങള്‍ സംഭവം: വീടിന് മാത്രമല്ല, കടയ്ക്കുമുണ്ട് വാസ്തുവിദ്യ

വലിയ പ്രതീക്ഷയൊന്നും ഇല്ലാതെയായിരുന്നു നറുക്കെടുപ്പ്

വലിയ പ്രതീക്ഷയൊന്നും ഇല്ലാതെയായിരുന്നു നറുക്കെടുപ്പ് ഫലവുമായി ടിക്കറ്റ് ഒത്തുനോക്കിയത്. അപ്പോഴാണ് ഇത്രയും വലിയ സമ്മാനത്തുക തനിക്ക് വീണ്ടും അടിച്ചിരിക്കുന്നുവെന്ന് മനസ്സിലായത്. എന്നെ സംബന്ധിച്ച് ഇത് അപ്രതീക്ഷിതവും തികച്ചും ഞെട്ടിപ്പിക്കുന്നതുമായിരുന്നു. ഉടന്‍ തന്നെ ടിക്കറ്റ് ലോട്ടറി വകുപ്പ് അധികൃതരെ ഏല്‍പ്പിച്ചെന്നും അവർ പറയുന്നു.

"2017-ലാണ് ഞാൻ 4 മില്യണ്‍ ഡോളറിന്റെ സമ്മാനം നേടുന്നത്. അത് 30 ഡോളറിനായിരുന്നു ടിക്കറ്റെടുത്തത്. മിക്കവരുടേയും ജീവിതത്തില്‍ ഒരിക്കല്‍ പോലും സംഭവിക്കാത്ത കാര്യമാണ്. അതേ എന്നേത്തേടി വീണ്ടും ഭാഗ്യം വന്നുവെന്ന അതിനാൽ ഞാൻ വീണ്ടും വിജയിച്ചുവെന്ന് എനിക്ക് ശ്വസിക്കാൻ കഴിഞ്ഞില്ല. തന്റെ സമ്മാനത്തുക ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ" അവർ കൂട്ടിച്ചേർത്തു.

കാനഡയില്‍ നിന്നും സമാനമായ ഒരു വാർത്ത

അതേസമയം, കാനഡയില്‍ നിന്നും സമാനമായ ഒരു വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഒരു വര്‍ഷം ഇരട്ട ലോട്ടറിയാണ് 64കാരനായ മിസ്സിസോഗ സ്വദേശി ജെഫ്രി ഗുര്‍സെന്‍സ്‌കിയെന്നയാള്‍ അവകാശിയായിരിക്കുന്നത്. 55 ലക്ഷം രൂപയില്‍ അധികമായിരുന്നു ആദ്യത്തെ തവണ സമ്മാനം അടിച്ചത്. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ അതിലും വലിയൊരു തുക ജെഫ്രിയേത്തേടി വീണ്ടുമെത്തി.

English summary
lottery: woman who won crores in lottery five years ago has won a bumper again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X