keyboard_backspace

ഓണത്തിന്റെ ചരിത്രവും പ്രാധാന്യവും: സദ്യ മുതൽ പരമ്പരാഗത ആഘോഷങ്ങൾ വരെ ഒറ്റനോട്ടത്തിൽ

Google Oneindia Malayalam News

കേരളത്തിൽ പുതുവർഷത്തിന്റെ തുടക്കം കുറിക്കുന്ന ചിങ്ങപ്പുലരിയ്ക്കൊപ്പമാണ് മലയാളികൾ ഓണാഘോഷത്തിലേക്ക് കാലെടുത്തുവെക്കുന്നത്. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം ഉത്രാടം തിരുവോണം നാളുകളിലാണ് പ്രാധാന്യത്തോടെ ആഘോഷിക്കുന്നത്. ചതയം നാൾ വരെ നീണ്ടു നിൽക്കുന്നതാണ് കേരളത്തിലെ ഓണാഘോഷങ്ങൾ. കേരളീയരാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനും ഏറെ മുമ്പ് തന്നെ കേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികളിൽ പരാമർശിക്കപ്പെടുന്നുണ്ട്. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ്‌ ഓണത്തെക്കുറിച്ചുളള ആദ്യപരാമർശങ്ങളുള്ളത്. ഇന്ദ്രവിഴാ എന്ന് മാങ്കുടി തുരനാരുടെ കൃതിയിൽ കാണാം. ഇന്ദ്രന്റെ വിജയം എന്നാണ് ഇതിന് അർത്ഥം. അഥവാ അസുരനായ മഹാബലിയെ ദേവനായ വിഷ്ണു പരാജയപ്പെടുത്തിയതിന്റെ സൂചനയാണ് ഇതിലുള്ളത്.

ഓലക്കുട ചൂടി ചായം പൂശി മണി കിലുക്കി ഇക്കുറി ഓണപ്പൊട്ടനെത്തില്ല, കാത്തിരിപ്പിലാണ് മലബാർഓലക്കുട ചൂടി ചായം പൂശി മണി കിലുക്കി ഇക്കുറി ഓണപ്പൊട്ടനെത്തില്ല, കാത്തിരിപ്പിലാണ് മലബാർ

നാട്ടിലായാലും മറുനാട്ടിയാലും ഓണം വിട്ട് മലയാളിയ്ക്ക് ആഘോഷങ്ങളില്ല. കുഞ്ഞ് പൂക്കളവും ഇലയിട്ട് വിളമ്പാത്ത സദ്യയുമില്ലാത്ത ഒരോണക്കാലവും മലയാളിയെക്കടന്ന് പോകില്ലെന്ന് തന്ന ചുരുക്കം. പണ്ട് കാലങ്ങളിൽ കൂട്ടുകുടുംബങ്ങളിൽ ഗംഭീരമായി ആഘോഷിക്കപ്പെട്ടിരുന്ന ഓണം പിന്നീട് അണുകുടുംബങ്ങളിലേക്ക് ചുരുങ്ങുകയും ചെയ്തുു. ഓണവുമായി ബന്ധപ്പെട്ട് ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളീയർക്ക് ഓണം വിളവെടുപ്പ് ഉത്സവുമായും വ്യാപാരവുമായുമെല്ലാം ബന്ധപ്പെട്ട് കിടക്കുന്നതാണ്. മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് വരുന്നത്. ഓണാഘോഷത്തിന്റെ സമയത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഓണം കൊണ്ടാടുന്നത്.

ഓണത്തിന് പിന്നിലെ ഐതിഹ്യം

ഓണത്തിന് പിന്നിലെ ഐതിഹ്യം


വാമന രൂപത്തിലെത്തിയ മഹാവിഷ്ണു മഹാബലിയോട് മൂന്നടി മണ്ണ് ചോദിച്ചു. മൂന്നടി മണ്ണ് അളന്നെടുക്കാൻ മഹാബലി അനുവാദം നൽകിയതോടെ വാമൻ വിശ്വരൂപം കൈക്കൊണ്ട് രണ്ട് പാദങ്ങൾ കൊണ്ട് മൂന്ന് ലോകവും അളന്നെടുക്കുകയായിരുന്നു. മൂന്നാമത്തെ അടി മണ്ണിനായി കാല് എവിടെ വയ്ക്കുമെന്ന് ചോദിച്ചതോടെ മറ്റ് മാർഗ്ഗങ്ങളില്ലാതിരുന്ന മഹാബലി മൂന്നാമത്തെ കാലുവയ്ക്കുന്നതിനായി തന്റെ ശിരസ് കുനിച്ച് കൊടുക്കുകയായിരുന്നു. വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണുന്നതിനായി രാജ്യം സന്ദർശിക്കുന്നതിനായി വാമനനോട് അനുവാദം ചോദിച്ചു. മഹാബലിയുടെ ആവശ്യം വാമനൻ അംഗീകരിക്കുകയും ചെയ്തു. ഇതോടെ മഹാബലി വർഷം തോറും പ്രജകളെ സന്ദർശിക്കാനെത്തുന്ന ദിവസമാണ് തിരുവോണമെന്നാണ് ഓണത്തിന്റെ ആരംഭത്തെക്കുറിച്ച് വ്യാപകമായി പ്രചരിക്കുന്ന ഐതിഹ്യം.

പൂക്കളത്തിൽ എന്തെല്ലാം?

പൂക്കളത്തിൽ എന്തെല്ലാം?


ചിങ്ങമാസത്തിലെ അത്തം നാൾ മുതൽ ആരംഭിക്കുന്ന ഓണോഘോഷം തിരുവോണ നാളിലാണ് പ്രൌഢ ഗംഭീരമായി ആഘോഷിക്കുന്നത്. തുടർന്ന് ചതയം നാൾ വരെയും ആഘോഷങ്ങൾ നീണ്ടുനിൽക്കുകയും ചെയ്യും. അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളിലാണ് മുറ്റത്ത് ചാണകം മെഴുകിയ തറയിൽ പൂക്കളമൊരുക്കുക. പണ്ടുകാലങ്ങളിലാവട്ടെ അത്തം, ചിത്തിര, ചോതി നാളുകളിൽ തുമ്പപ്പൂവ് മാത്രമാണ് പൂക്കളമിട്ടിരുന്നത്. ഇന്നും കേരളത്തിലെ ചില വീടുകളിൽ ഇതേ ചിട്ടകൾ തുടർന്ന് പോരുന്നവരുണ്ട്. അത്തം ദിനത്തിൽ ഒരു പൂവിടുകയും ദിവസങ്ങൾ പോകുന്നതിനനുസരിച്ച് പൂക്കളമൊരുക്കുന്നതിനുള്ള പൂവുകളുടെ എണ്ണം വർധിപ്പിക്കുകയുമാണ് ചെയ്തുവന്നിരുന്നത്. പത്താംദിനത്തിൽ പത്ത് നിറങ്ങളിലുള്ള പൂക്കൾ കൊണ്ടും പൂക്കളമൊരുക്കും.

 വിപണി കയ്യടക്കി

വിപണി കയ്യടക്കി

കാലാനുസൃതമായ മാറ്റങ്ങൾ വന്നതോടെ നാടൻ പൂക്കൾക്ക് പകരം പൂക്കളങ്ങളിൽ വിപണിയിയിലെ പലതരത്തിലും പലനിറത്തിലും പകിട്ടിലുമുള്ള പൂക്കൾ ഇടം പിടിക്കുകയും ചെയ്തു. തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും ഓണം വിപണി ലക്ഷ്യംവെച്ച് എത്തുന്ന പലയിനം പൂക്കളാണ് ഇന്ന് മലയാളികളുടെ പൂക്കളം കയ്യടക്കിയിട്ടുള്ളത്. മല്ലികയും ജമന്തിയും വാടാമല്ലിയും മുതൽ പലയിനം പൂക്കൾ ഓണക്കാലത്ത് അതിർത്തി കടന്നെത്തുകയും ചെയ്യും. കേരളത്തിലെ ഓണം വിപണി ലക്ഷ്യമിട്ട് കർണാടത്തിലെയും തമിഴ്നാട്ടിലെയും ഗ്രാമങ്ങളിൽ പൂ കൃഷിയും വ്യാപകമായി നടത്തിവരികയും ചെയ്യും. ഓണം അടുക്കുന്നതോടെ പൂനിറച്ച് അതിർത്തി കടന്നെത്തുന്ന ലോറികളും മലയാളികളുടെ കണ്ണിനും മനസ്സിനും കുളിർമയേകുന്നത് തന്നെയാണ്.

 അത്തം മുതൽ തിരുവോണം വരെ

അത്തം മുതൽ തിരുവോണം വരെ


ഓണത്തിനുള്ള ചടങ്ങുകളിൽ തിരുവോണച്ചടങ്ങളുകളാണ് പ്രാധാന്യമേറിയത്. തൃക്കാക്കര ക്ഷേത്രത്തിൽ മഹാബലിയെ വരവേൽക്കുന്നതാണ് ഇത്. വാമന്റെ പാദം പതിഞ്ഞ ഭൂമി എന്ന അർത്ഥത്തിലാണ് 'തൃക്കാൽക്കര' ഉണ്ടായതെന്നാണ് ഐതിഹ്യം. കേരളത്തിൽ വാമന പ്രതിഷ്ഠയുള്ള ഏക ക്ഷേത്രവും തൃക്കാക്കരയാണ്. അത്തം തുടങ്ങുന്നത് മുതൽ തിരുവോണം വരെയും നീണ്ടുനിൽക്കുന്ന ചടങ്ങുകളാണ് എറണാകുളം ജില്ലയിലെ കളമശ്ശേരിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന തൃക്കാക്കര ക്ഷേത്രത്തിൽ. ഓണത്തോടനുബന്ധിച്ച് സദ്യാവട്ടങ്ങളും ക്ഷേത്രത്തിലൊരുക്കിയിരിക്കും. ഇന്ന് നാട്ടിലെ ക്ലബ്ലുകളിലും റെസിഡൻഷ്യൽ അസോസിയേഷനുകളിലും ആളുകൾ കൂടിച്ചേർന്ന് ഓണം ആഘോഷിക്കുന്നതും പതിവായിക്കഴിഞ്ഞിട്ടുണ്ട്. പൂക്കള മത്സരവും ഉറിയടിയും വടംവലിയും എന്നിങ്ങനെ പല മത്സരങ്ങളും പട്ടികയിലേക്ക് വരികയും ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
EP jayarajan's grand son's maveli video viral | Oneindia Malayalam
 തൃക്കാക്കരയപ്പൻ

തൃക്കാക്കരയപ്പൻ


തിരുവോണ ദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവ് കേരളത്തിലുണ്ട്. തൃശ്ശൂർ ജില്ലയുടെ തെക്കൻ ഭാഗങ്ങളിലാണ് തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. പാലക്കാട് ജില്ലയിൽ ഉത്രാടം നാൾ മുതൽ മഹാബലിയെ ഒരുക്കുന്നതിനുള്ള ചടങ്ങുകൾ ആരംഭിക്കുന്നു. മണ്ണിത്തീർത്ത തൃക്കാക്കരയപ്പനെ അരിമാവും പൂവും കൊണ്ടാണ് അലങ്കരിക്കുക. ഓണം കൊള്ളുക എന്നാണ് ഇത് അറിയപ്പെടുന്നത്. കേരളത്തിന്റെ കൂടുതൽ ഭാഗങ്ങളിലും പൂക്കളത്തിനാണ് പ്രിയമേറെ പണ്ട് നാട്ടിൻപുറത്തെ തുമ്പയും കൊങ്ങിണിയും തെച്ചിയുമാണ് പൂക്കളത്തിൽ നിറഞ്ഞിരുന്നതെങ്കിൽ ഇന്ന് അതിർത്തി കടന്നെത്തുന്ന മല്ലികയും വാടാമല്ലികയും ജമന്തിയും പുറമേ പലതരം മറുനാടൻ പൂക്കളാണ് കേരളത്തിലേക്ക് എത്തുന്നത്.

ഓണക്കോടി

ഓണക്കോടി

ഓണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും പുതുവസ്ത്രങ്ങൾ വാങ്ങി നൽകുന്നതും ഓണത്തിന്റെ ഭാഗമാണ്. സ്ത്രീകൾ സെറ്റും മുണ്ടും സെറ്റുസാരിയും പുരുഷന്മാർ കസവോടുകൂടിയതോ കരയോട് കൂടിയതോ ആയ മുണ്ടും വസ്ത്രങ്ങളുമണിഞ്ഞാണ് ഓണത്തെ വരവേൽക്കുകയെന്നാണ് പറയുക. കുട്ടികൾക്ക് ധരിക്കാനായി വാങ്ങുന്ന കസവോടുകൂടിയ ഒറ്റമുണ്ടിനെ ഓണമുണ്ടെന്ന പേരിലാണ് വിളിക്കുക. ഇന്ന് ഓണം വിപണിയുടെ ആഘോഷം കൂടിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ പുതിയ വസ്ത്രങ്ങളെന്തും ഓണക്കോടിയായാണ് കണക്കാക്കപ്പെടുന്നത്. രാവിലെ ഉണർന്ന് കുളിച്ച് ശുദ്ധിയായി പുതു വസ്ത്രങ്ങളണിഞ്ഞാണ് കുട്ടികളും സ്ത്രീകളും ചേർന്ന് മുറ്റത്ത് മണ്ണുകൊണ്ട് ഒരുക്കിയ തറയിൽ ചാണകം മെഴുകിയ ശേഷം പൂക്കളമൊരുക്കുക. കുടുംബത്തിൽ എല്ലാവർക്കും പുതുവസ്ത്രം വാങ്ങിയും മുറ്റം നിറയെ പൂക്കളമിട്ടും ഓണാഘോഷം തകർക്കുക തന്നെ ചെയ്യും.

ഓണസദ്യയിൽ എന്തെല്ലാം

ഓണസദ്യയിൽ എന്തെല്ലാം

ഓണാഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്ന് ഓണസദ്യ തന്നെയാണ്. എരിശ്ശേരിയും കാളനും ഓലനും അവിയലും, സാമ്പാറുമൊക്കെയാണ് ഓണസദ്യയിലെ പ്രധാന വിഭവങ്ങൾ. പുളിയിഞ്ചിയും പപ്പടവും ശർക്കര വരട്ടിയും ഉപ്പേരിയുമെല്ലാം നാക്കിലയിലാണ് വിളമ്പുക. പാലടയും പ്രഥമനും മുതൽ പായസങ്ങളിലും കാലക്രമേണ മാറ്റങ്ങൾ പ്രകടമായി. നാക്കില ഇടതുവശത്തേക്ക് വരുന്ന തരത്തിലിട്ട ശേഷം ഇടതുവശത്ത് മുകളിൽ ഉപ്പേരിയും വലതുഭാഗത്ത് താഴെയായി ശർക്കര ഉപ്പേരിയും, ഇടതുഭാഗത്ത് പപ്പടവും, വലത്ത്‌ കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക്‌ ചോറ്‌, എന്നിങ്ങനെയാണ് ഓണ സദ്യ വിളമ്പുന്നത്. . ശർക്കര വരട്ടിക്ക് പുറമേ ചേന, പയർ‌, വഴുതനങ്ങ, പാവക്കയും പഴവും ഓണ സദ്യയിൽ ഇടംപിടിക്കും.

Related News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X