Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൊളി ഓണ'വുമായി തലസ്ഥാനത്തെ ഒരു കൂട്ടം ചെറുപ്പക്കാർ ; ആൽബം വീഡിയോ സോങ് അടുത്തയാഴ്ച പുറത്തിറങ്ങും

തിരുവനന്തപുരം: മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന് ഇനി രണ്ടാഴ്ച മാത്രമാണ് ബാക്കി. കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയെങ്കിലും ഓണം ആഘോഷിക്കാൻ മലയാളികൾ ശ്രമിക്കുമ്പോൾ വ്യത്യസ്തരാവുകയാണ് തലസ്ഥാനത്തെ ഒരു കൂട്ടം ചെറുപ്പക്കാർ. 'പൊളി ഓണം' എന്ന പേരിൽ വീഡിയോ ആൽബം സോങ്ങ് പുറത്തിറക്കാനുള്ള തിരക്കിലാണിവർ.

അമ്പോ ഇതെന്തൊരു മേക്കോവർ... സനുഷ വേറെ ലെവലാണ്, നടിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

1

മലയാള തനിമ ചോരാതെ പുറത്തിറങ്ങുന്ന 'പൊളി ഓണത്തി'നായുള്ള കാത്തിരിപ്പിലാണ് അനന്തപുരിയിലെ നിവാസികൾ.പ്രശസ്ത യുവ കവിയും മാധ്യമപ്രവർത്തകനുമായ വിഷ്ണു നെയ്യാറ്റിൻകരയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അന്തരിച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ഗായകനുമായ പി സി സനൽകുമാറിൻ്റെ മകനും സംഗീതസംവിധായകനുമായ രാഹുൽ ഹമ്പിൾ സനലാണ്. ആൽബം വീഡിയോ സോങ് അടുത്ത ആഴ്ചയോടെ ഹമ്പിൾ മീഡിയ എന്ന യൂട്യൂബ് ചാനൽ വഴി പുറത്തിറക്കും.

2

ലോകം കൊവിഡെന്ന മഹാമാരിയുടെ പിടിയിലമർന്ന ശേഷമുള്ള രണ്ടാമത്തെ ഓണമാണ് മലയാളികൾ ആഘോഷിക്കുന്നത്.കാണം വിറ്റും ഓണമുണ്ണണമെന്ന സന്ദേശം അന്വർത്ഥമാക്കും വിധം ലോകത്തെവിടെയുമുള്ള മലയാളികൾ ഏതു വിധേയനയുമുള്ള നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ചെറിയ രീതിയിലെങ്കിലും ഓണം ആഘോഷിക്കാറുണ്ട്.

3

എന്നാൽ, ഓണം ആഘോഷിക്കാൻ ആൽബം വീഡിയോ സോങ്ങുമായി രംഗത്തുവന്നിരിക്കുകയാണ് തിരുവനന്തപുരത്തെ ഒരു കൂട്ടം ചെറുപ്പക്കാർ. 'പൊളി ഓണം' എന്ന പേരിൽ നിർമ്മിച്ചിരിക്കുന്ന വീഡിയോ സോങ്ങിനായി പാട്ടെഴുതിയിരിക്കുന്നത് പ്രശസ്ത മാധ്യമ പ്രവർത്തകനും യുവകവിയുമായ വിഷ്ണു നെയ്യാറ്റിൻകരയാണ്.

4

അന്തരിച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ഗായകനുമായിരുന്ന പി സി സനൽ കുമാറിൻ്റെ മകൻ രാഹുൽ ഹംബിൾ സനലാണ് പാട്ടിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പിന്നണി ഗായികയായ സൗമ്യ ആലപിച്ച ഗാനത്തിൻ്റെ ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത് കീബോർഡിസ്റ്റ് ബ്ലസ്ഡ് വിക്ടറാണ്.

5

തിരുവനന്തപുരം പാറശ്ശാല ചൂഴാലിലെ എലഗൻ്റ് മ്യൂസിക്സ് സ്റ്റുഡിയോയിലാണ് ആൽബത്തിൻ്റെ മിക്സിംഗ് നടന്നത്.ഗായകനും സംഗീതജ്ഞനുമായ മിഥുൻ ജെയ് ആണ് ഗാനത്തിനാവശ്യമായ സംഗീതോപകരണങ്ങൾ വായിച്ചിരിക്കുന്നത്. 'പൊളി ഓണം' എന്നപേരിലുള്ള വീഡിയോ ആൽബം സോങ് അടുത്ത ആഴ്ചയോടെ ഹമ്പിൾ മീഡിയ എന്ന യൂട്യൂബ് ചാനലിൽ പുറത്തിറങ്ങുമെന്ന് വിഷ്ണു നെയ്യാറ്റിൻകര 'വൺ ഇന്ത്യ മലയാള'ത്തോട് പറഞ്ഞു.

6

ഓണത്തിനൊരുക്കുന്ന സദ്യവട്ടങ്ങളും പാരമ്പര്യത്തനിമ ചോരാതെയുള്ള ഓണക്കളികൾക്കുമൊക്കെ പ്രാധാന്യം കൽപ്പിക്കുന്ന വേളയിൽ തന്നെയാണ് യൂട്യൂബിനൊപ്പവും മലയാളികൾ സഞ്ചരിക്കുന്നത്. സാധാരണ ഓണക്കാലമാകുമ്പോൾ പുറത്തിറങ്ങുന്ന സിനിമകൾക്കും പാട്ടുകൾക്കും ആൽബം വീഡിയോ സോങ്ങുകൾക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കാറുള്ളത്.

7

കഴിഞ്ഞക്കൊല്ലം എൻ ടി എ വിഷൻ വഴി പുറത്തിറക്കിയ രണ്ട് ഓണപ്പാട്ടുകൾക്ക് നല്ല കാഴ്ചക്കാർ ഉണ്ടായിരുന്നു. അതാണ്, ഇക്കൊല്ലവും പുതിയൊരു പേരിൽ മികച്ച കലാകാരന്മാരെ ഉൾപ്പെടുത്തി വ്യത്യസ്തമായ രീതിയിലുള്ള ഓണപ്പാട്ട് പുറത്തിറക്കാൻ ഞങ്ങളുടെ കൂട്ടായ്മ ഒത്തൊരുമിച്ചതെന്ന് പാട്ടെഴുത്തുകാരൻ കൂടിയായ വിഷ്ണു നെയ്യാറ്റിൻകര പറയുന്നു. 'കരുതലോണം' 'ഓർമ്മയിലോണം' എന്നിങ്ങനെയുള്ള രണ്ട് ആൽബം വീഡിയോ സോങ്ങുകളാണ് 2020 ൽ ഇവർ പുറത്തിറക്കിയത്.

Recommended Video

cmsvideo
    Karnataka and Tamilnadu restricts people from Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+