കൊവിഡ് തരംഗം അവസാനിച്ചിട്ടില്ല, പക്ഷേ പ്രതീക്ഷ നല്‍കി പൂക്കാലം, ഓണപ്പൂക്കളുടെ വില ഇങ്ങനെ
കല്‍പ്പറ്റ: ഓണവിപണി ഇത്തവണ വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുന്ന സമയത്താണ് സജീവമാകുന്നത്. പൂവിപണി സജീവമായിട്ടുണ്ടെങ്കില്‍ പഴയ രീതിയിലേക്ക് കച്ചവടം എത്തിയിട്ടില്ല. എന്നാലും വ്യാപാരികള്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. പൊന്നോണം കൊവിഡിനിടയിലും കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് മലയാളികള്‍. അതുകൊണ്ട് തന്നെ ഓണപൂക്കളുടെ വില്‍പ്പന മെച്ചപ്പെടുമെന്ന് വ്യാപാരികള്‍ കരുതുന്നു. പൂക്കളമിടാതെ മലയാളിക്ക് എന്ത് ആഘോഷമാണ് ഉള്ളത്. കേരള വിപണിയെ ലക്ഷ്യമിട്ട് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ ധാരാളമായി വരുന്നുണ്ട്. ഓണം സീസണ്‍ മലയാളികള്‍ക്കെന്ന പോലെ അന്യസംസ്ഥാനക്കാര്‍ക്കും പ്രതീക്ഷയുടെ സീസണാണ്.
കടല്‍തീരത്ത് വീണ വായിച്ച് ഉപ്പും മുളക് താരം അശ്വതി നായര്‍, ഫോട്ടോഷൂട്ട് വൈറല്‍

പൂജാ സ്റ്റോറുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പൂവില്‍പ്പന നടക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പൂസ്റ്റാളുകള്‍ വയനാട് ജില്ലയുടെ പ്രധാന പട്ടണങ്ങളില്‍ ഉയരും. ഗുണ്ടല്‍പേട്ട, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് വയനാട്ടിലേക്ക് പ്രധാനമായും പൂക്കളെത്തുന്നത്. അതേസമയം വിലയില്‍ വലിയ കുറവൊന്നും ഇല്ല. ഒരു കിലോ ചെണ്ടുമല്ലിക്ക് നൂറ് രൂപയാണ് വില. വാടാമലിക്ക് 160 രൂപയാണ്. ജമന്തി പൂക്കള്‍ക്ക് കിലോയക്ക് 250 രൂപയുമാണ് ശരാശരി വില. അതേസമയം ഇത് സംസ്ഥാനങ്ങളിലെ മറ്റ് ഭാഗങ്ങളില്‍ ഇത് കൂടാനാണ് സാധ്യത. തിരുവോണ ദിവസങ്ങളിലേക്ക് കടക്കുമ്പോള്‍ വില ഇനിയും കൂടാനാണ് സാധ്യത.
Recommended Video
അതേസമയം കേരള വിപണിയില്‍ നിന്നുള്ള പൂക്കള്‍ ഇത്തവണ കുറവാണ്. അതുകൊണ്ട് കൂടുതല്‍ വിലയ്ക്കുള്ള സാധ്യതയും കൂടുതലാണ്. പരമ്പരാഗത കച്ചവടക്കാര്‍ ഇത്തവണ വലിയ പ്രതീക്ഷയിലാണ്. കഴിഞ്ഞ ഓണക്കാലത്ത് വലിയ തോതില്‍ എല്ലാ ജില്ലകളിലും പൂവിപണി സജീവമായി ഉണ്ടായിരുന്നെങ്കിലും കാര്യമായ സാമ്പത്തിക ലാഭമൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ തവണ അവസാന മൂന്ന് ദിവസം മാത്രമാണ് ഭേദപ്പെട്ട കച്ചവടം നടന്നത്. ഇത്തവണ കട തുറക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷ കച്ചവടക്കാര്‍ക്കുണ്ട്. എന്നാല്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ഇനി ഓണത്തിനുള്ളത്.
ആഘോഷങ്ങള്‍ പരിമിതമായതോടെ കേരളത്തിലെ പൂവിപണി തകര്‍ന്ന് കിടക്കുകയാണ്. ഈ പ്രതിസന്ധികള്‍ക്കിടയിലാണ് ഓണക്കാലത്ത് കച്ചവടം ആരംഭിച്ചിരിക്കുന്നത്. കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും പൂക്കള്‍ കൊണ്ടുവരാനുള്ള പ്രതിസന്ധികളാണ് ഇത്തവണ വെല്ലുവിളികളായുള്ളത്. ഇരു സംസ്ഥാനങ്ങളിലേക്കും യാത്രാ നിയന്ത്രണം അടക്കം ഈ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ഓരോ തവണയും ഗുണ്ടല്‍പേട്ട് വരെ പോയി വരാന്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതുണ്ട്. ഇതിനൊപ്പം അതിര്‍ത്തികളിലെ പരിശോധനയും കടുത്തിരിക്കുകയാണ്. പൂവില വര്‍ധിക്കാതെ നോക്കുകയാണ് കച്ചവടക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.












Click it and Unblock the Notifications