സ്ത്രീ ചമഞ്ഞ് ബലാത്സംഗം, പ്രതിക്ക് വധശിക്ഷ
ബീജിംഗ്: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പെണ്‍കുട്ടികളുമായി സൗഹൃദത്തിലാവുകയും അവരെ ബലാത്സഗംത്തിന് ഇരയാക്കുകയും ചെയ്ത നാല്‍പ്പത്കാരനെ വധശിക്ഷയ്ക്ക് വിധിച്ചു. സ്ത്രീയുടെ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് ഇയാള്‍ പെണ്‍കുട്ടികളുമായി പരിചയത്തിലായത്.
വാങ് യങ് (40) എന്നയാളാണ് 12 നും 16നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തത്. 16 ഓളം പെണ്‍കുട്ടികളെയാണ് പ്രതി കബളിപ്പിച്ചത്. 2009 മുതലാണ് വ്യാജ പ്രൊഫൈലിലൂടെ ഇയാള്‍ പെണ്‍കുട്ടികളുമായി പരിചയപ്പെടുന്നത്. മിക്ക കുട്ടികളും സ്‌കൂള്‍ വിദ്യാര്‍ഥിനികളായിരുന്നു.

പെണ്‍കുട്ടികളെ പരിചയപ്പെട്ട ശേഷം ഇവരെ ഹോട്ടലിലേയ്ക്ക് വിളിച്ച് വരുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു പ്രതി. 16 വയസുകാരിയായ ഒരു പെണ്‍കുട്ടിയുടെ സഹായത്തോടെയാണ് മറ്റ് പെണ്‍കുട്ടികളെ ഇയാള്‍ ഹോട്ടലിലെത്തിച്ചിരുന്നത്. തന്നെ ഭീഷണിപ്പെടുത്തിയാണ് പ്രതി ഇത്തരത്തിലെല്ലാം ചെയ്യിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയ്ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. 2012 ലാണ് യുവാവ് അറസ്റ്റിലാകുന്നത്.












Click it and Unblock the Notifications