എബോളപ്പേടി: ആഫ്രിക്കക്കാരുമായി സെക്‌സ് പാടില്ലെന്ന്
കൊല്‍ക്കത്ത: എബോളയെയാണ് ഇപ്പോള്‍ എല്ലാവര്‍ക്കും പേടി. രോഗം ഇതുവരെ ഇന്ത്യയില്‍ എത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും അങ്ങനെ വിശ്വസിക്കാന്‍ പറ്റുമോ. അതുകൊണ്ട് കൊല്‍ക്കത്തയിലെ ലൈംഗിക തൊഴിലാളികള്‍ക്ക് ഒരു നിര്‍ദ്ദേശം നല്‍കി....
ആഫ്രിക്കക്കാരായ ആളുകളുമായി തത്കാലത്തേക്ക് സെക്‌സില്‍ ഏര്‍പ്പെടേണ്ട എന്നാണ് നിര്‍ദ്ദേശം. ദര്‍ബാര്‍ മഹിള സമന്നയ് കമ്മിറ്റിയുടെ വകയാണ് ഈ മുന്‍കരുതല്‍ നിര്‍ദ്ദേശം. സ്ഥിരം ഇടപാടുകാരാണെങ്കില്‍ പോലും ആഫ്രിക്കാക്കാരെ ഒഴിവാക്കാനാണ് ഇവര്‍ ലൈംഗിക തൊഴിലാളികളോട് ആവശ്യപ്പെട്ടിരിക്കുന്നത് .

രാജ്യത്തെ തന്നെ ഏറ്റവും വലിയ വേശ്യാതെരുവുകളില്‍ ഒന്നായ സോനാഗച്ചിയിലെ ലൈംഗിക തൊളിലാളികളോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. രോഗ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്.
പതിമൂവായിരത്തിലധികം ലൈംഗിക തൊഴിലാളികളാണ് സോനാഗച്ചിയില്‍ ഉള്ളത്. ആഫ്രിക്കരാണ് ഇവിടെയെത്തുന്ന വിദേശ രാജ്യക്കാരില്‍ അധികവും. രോഗം സോനാഗച്ചിയിലെ ഒരു സ്ത്രീക്ക് പകര്‍ന്ന് കിട്ടിയാല്‍ തന്നെ അത് എബോള പടര്‍ന്ന് പിടിക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ശരീര ശ്രവങ്ങളിലൂടെയോ, ശാരീരിക ബന്ധത്തിലൂടെയോ ആണ് രോഗം പകരുക. അതുകൊണ്ട് തന്നെ രാജ്യത്തെ വേശ്യാതെരുവകളെ ശക്തമായി നിരീക്ഷിക്കണം എന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications