9 കാരിയെ മാതാപിതാക്കള്‍ അച്ഛന്റെ സുഹൃത്തുമായി സെക്‌സിന് നിര്‍ബന്ധിച്ചതായി പരാതി
ഫരീദാബാദ്: ഞെട്ടിക്കുന്ന ഒരു സംഭവത്തില്‍ മാതാപിതാക്കള്‍ ഒമ്പതുവയസുള്ള മകളെ തങ്ങളുടെ സുഹൃത്തുമായി സെക്‌സിനു നിര്‍ബന്ധിച്ചതായി ആരോപണം. നാലാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് മാതാപിതാക്കള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഹരിയാണയിലെ മോഹന ഗ്രാമത്തിലെ ബല്ലാബ്ഗഡിലാണ് സംഭവം.
കുട്ടിയുടെ അമ്മയ്ക്ക് അച്ഛന്റെ സുഹൃത്തായ പ്രേം സിങ്ങുമായി അവിഹിതബന്ധമുണ്ടായിരുന്നു. ഒരു മാസം മുന്‍പ് പെണ്‍കുട്ടി ഇത് നേരില്‍ കാണാനിടയായി. ഇതിനുശേഷം അമ്മ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പറയുന്നു. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. സംഭവം പുറത്തു പറയാതിരിക്കാന്‍ പ്രേം സിങ് 500 രൂപ പെണ്‍കുട്ടിക്ക് നല്‍കുകയും ചെയ്തു.

അടുത്തദിവസം വീട്ടിലെത്തിയ പ്രേം സിങ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെങ്കിലും കുട്ടി ഓടി രക്ഷപ്പെട്ടു. പ്രേം സിങ്ങിന്റെ അക്രമത്തെക്കുറിച്ച് മാതാപിതാക്കളോട് പെണ്‍കുട്ടി പരാതി പറഞ്ഞു. എന്നാല്‍, പ്രേം സിങ്ങ് പറയുന്നതുപോലെ ചെയ്യാനായിരുന്നു മാതാപിതാക്കളുടെ നിര്‍ദ്ദേശം.
ഇതിനുശേഷം മൂത്ത സഹോദരനാണ് പെണ്‍കുട്ടിയുടെ രക്ഷയ്‌ക്കെത്തിയത്. സഹോദരനോട് പെണ്‍കുട്ടി കാര്യം പറയുകയും സഹോദരന്റെ സഹായത്തോടെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. പരാതി പ്രകാരം മാതാപിതാക്കള്‍ക്കും പ്രേം സിങ്ങിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു ദയാല്‍ പറഞ്ഞു. കേസ് അന്വേഷണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications