കല്‍പറ്റ ബസ്റ്റാന്റില്‍ നീലച്ചിത്ര പ്രദര്‍ശനം!!!
കല്‍പറ്റ: ബസ് സ്റ്റാന്റുകളിലും റെയില്‍വേ സ്റ്റേഷനുകലിും എല്ലാം ഇപ്പോള്‍ ടിവിയുണ്ട്. പലപ്പോഴും പരസ്യങ്ങളായിരിയ്ക്കും ഇതില്‍ പ്രദര്‍ശിപ്പിയ്ക്കുക. എന്നാല്‍ ഇതിന് പകരം നീലച്ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ എങ്ങനെയിരിയ്ക്കും?
ഇതാണ് കഴിഞ്ഞ ദിവസം കല്‍പറ്റ ബസ്റ്റാന്റില്‍ സംഭവിച്ചത്. രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. ഏതാണ്ട് അരമണിക്കൂറോളം 'പ്രദര്‍ശനം' തുടര്‍ന്നു.

ഒരു കൈപ്പിഴ സംഭവിച്ചതായിരുന്നു പ്രശ്‌നത്തിന് കാരണം. ബസ് സ്റ്റാന്റിലെ ടിവി ഓപ്പറേറ്റര്‍ ഉപയോഗിച്ച പെന്‍ ഡ്രൈവ് മാറിപ്പോയി. പരസ്യമുള്ള പെന്‍ ഡ്രൈവിന് പകരം അശ്ലീല സിനിമയുടെ പെന്‍ഡ്രൈവ് കുത്തിപ്പോയി.
കല്‍പറ്റ നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് ബസ് സ്റ്റാന്റ്. ടിവി സ്‌ക്രീനില്‍ നീലച്ചിത്രം വന്നതോടെ ബസ്സ് കാത്ത് നിന്നിരുന്ന സ്ത്രീകളെല്ലാം ഒഴിഞ്ഞുപോയി. തുടര്‍ന്ന സ്റ്റാന്റിലെ കച്ചവടക്കാരും യാത്രക്കാരും ചേര്‍ന്ന് ടിവി ഓപ്പറേറ്റിംഗ് മുറിയില്‍ ചെന്ന് നോക്കിയപ്പോഴാണ് സംഗതി മനസ്സിലായത്.
ബസ് സ്റ്റാന്റില്‍ ടിവി പരസ്യം പ്രദര്‍ശിപ്പിയ്ക്കുന്നതിന് കരാറെടുത്ത ആളുട ജീവനക്കാരനായ മന്‍സൂറിനാണ് അബദ്ധം പിണഞ്ഞത്. ഇയാളെ മുറിയില്‍ പൂട്ടിയിട്ടതിന് ശേഷം പോലീസിനെ വിവരം അറിയിച്ചു. പോലീസ് മന്‍സൂറിനെ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications