അധ്യാപികയുമായി സെക്‌സ്; വീഡിയോ പുറത്ത് വിട്ട വിദ്യാര്‍ത്ഥിയ്‌ക്കെതിരെ അധ്യാപിക!
ഓസ്റ്റിന്‍(ടെക്‌സാസ്): അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധങ്ങള്‍ വഴിതെറ്റി പോകുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ ഏറെയാണ്. അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന സംഭവങ്ങളും കൂടിക്കൂടി വരികയാണ്.
പലപ്പോഴും പരസ്പര സമ്മതത്തോടെ ആയിരിയ്ക്കും ഇത്തരം ബന്ധങ്ങള്‍. അധ്യാപികമാര്‍ ആണ്‍കുട്ടികളുമായും അധ്യാപകര്‍ പെണ്‍കുട്ടികളുമായും ബന്ധപ്പെടുന്ന വാര്‍ത്തകള്‍ ഒരു പക്ഷേ നമ്മുടെ സമൂഹത്തിന് അത്ര പരിചിതമല്ല.
വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപിക ഇപ്പോള്‍ അതേ വിദ്യാര്‍ത്ഥിയ്‌ക്കെതിരെ കേസ് കൊടുക്കുന്ന വാര്‍ത്തയാണ് ടെക്‌സാസില്‍ നിന്ന് വരുന്നത്.

വിദ്യാര്‍ത്ഥിയുമായി
തന്റെ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ കേസില്‍ കുടുങ്ങിയ ആളാണ് ടാനിയ റാമറൈസ് എന്ന അധ്യാപിക. ഇപ്പോള്‍ അവര്‍ വിദ്യാര്‍ത്ഥിയ്‌ക്കെതിരെ തിരിഞ്ഞിരിയ്ക്കുകയാണ്.

വീഡിയോ പുറത്ത് വിട്ടു
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് വിദ്യാര്‍ത്ഥി അത് പുറത്ത് വിട്ടു എന്നാണ് അധ്യാപികയുടെ പരാതി.

മാനനഷ്ടം
പുറത്ത് വിട്ട വീഡിയോ വൈറല്‍ ആയിപ്പോയി. അത് തനിയ്ക്ക് വലിയ മാനഹാനി ഉണ്ടാക്കിയെന്നാണ് അധ്യാപികയുടെ വാദം. മാനഹാനി മാത്രമല്ല, തന്നെ അത് വൈകാരികമായി തളര്‍ത്തിയെന്നും ഇവര്‍ പറയുന്നുണ്ട്.

പരിശീലക കൂടി
17 കാരനായ വിദ്യാര്‍ത്ഥിയുടെ അധ്യാപിക മാത്രമായിരുന്നില്ല ടാനിയ. സ്‌കൂളിലെ പരിശീലക കൂടി ആയിരുന്നു. 31 വയസ്സാണ് പ്രായം.

അത് പാടില്ലായിരുന്നു
വിദ്യാര്‍ത്ഥിയുമായി സെക്‌സ് ചെയ്തതിലല്ല അധ്യാപികയ്ക്ക് പ്രശ്‌നം. അത് ചിത്രീകരിച്ചതാണ്. അങ്ങനെ ചെയ്യുന്നത് അംഗീകരിയ്ക്കാനാവില്ലെന്നാണ് അധ്യാപികയുടെ വക്കീല്‍ പറയുന്നത്.

കുറ്റസമ്മതം
വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ടു എന്ന കേസില്‍ അധ്യാപിക അടുത്തിടെ കോടതിയില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഏഴ് വര്‍ഷം സ്വഭാവ നിരീക്ഷണത്തിന് വിധേയയാക്കാനാണ് കോടതിയുടെ വിധി.

അപ്പീല്‍ പോകും
എന്തായാലും ആ കേസില്‍ അപ്പീല്‍ പോകാനാണ് അധ്യാപികയുടെ തീരുമാനം. വിദ്യാര്‍ത്ഥിയ്ക്ക് 17 വയസ്സ് പൂര്‍ത്തിയായതിനാല്‍ ലൈംഗിക പീഡനം എന്ന കേസ് നിലനില്‍ക്കില്ല.

അമ്മയ്‌ക്കെതിരെ
വിദ്യാര്‍ത്ഥിയുടെ അമ്മയ്‌ക്കെതിരെയാണ് ഇപ്പോള്‍ മാനനഷ്ടത്തിന് കേസ് കൊടുത്തിരിയ്ക്കുന്നത്. തന്നെ 'ഇരപിടിയത്തി' എന്ന് വിളിച്ചു എന്നും പരാതിയില്‍ ഉണ്ട്.

വേറേയും ഉണ്ട് കേസ്
മറ്റൊരു വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ടു എന്ന പേരില്‍ ഒരു കേസുകൂടി ഉണ്ട് അധ്യാപികയ്‌ക്കെതിരെ. എന്നാല്‍ ഇക്കാര്യം അധ്യാപിക നിഷേധിച്ചു.

രണ്ട് പേരും ഒരു ഷോയില്‍
സംഗതി ടെക്‌സാസില്‍ ഇപ്പോള്‍ വലിയ വാര്‍ത്തയാണ്. പ്രമുഖ ടിവി ഷോ ആയ 'ഡോക്ടര്‍ ഫില്‍' എന്ന പരിപാടിയില്‍ രണ്ട് പേരും പങ്കെടുക്കുന്നുണ്ട്. ഇതിന്റെ പ്രമോഷണല്‍ ട്രെയ്‌ലര്‍ ചാനല്‍ പുറത്ത് വിട്ടിട്ടും ഉണ്ട്.












Click it and Unblock the Notifications