Get Updates
Get notified of breaking news, exclusive insights, and must-see stories!

നിഖിലിനെ കാണാൻ ചില സർപ്രൈസുമായി ഷെഫ് പിള്ളയെത്തി;നിഖിൽ പറഞ്ഞ വാക്കുകളെക്കുറിച്ച് വാചാലനായി

പ്ലസ്ടുകാരനായ നിഖിലിനെ ആരും മറന്നുകാണില്ല. ജീവിത പ്രതിസന്ധികളോട് സധൈര്യം പോരാടി മുന്നേറുന്ന മിടുക്കൻ. മുന്നിൽ ഒരായിരം പ്രശ്നങ്ങൾ ഉള്ളപ്പോഴും തളരാതെ അതാെക്കെ നേരിടാൻ തയ്യാറായ മാനസ്സാണ് നിഖിലിന്. ഓട്ടിസം ബാധിതനായ സഹോദരനേയും സുഖമില്ലാതെയിരിക്കുന്ന അമ്മയേയും നോക്കുന്നത് നിഖിലാണ്. ഭക്ഷണം ഉണ്ടാക്കുന്നതും വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്നതും നിഖിൽ തന്നെയാണ്. അതിനിടയിൽ പഠനവും.

പരാതികളും പരിഭവുമില്ല നിഖിലിന്, തന്റെ ഉത്തരവാദിത്തങ്ങളിൽ നിന്നും പിന്നോട്ട് പോവാൻ നിഖിൽ തയ്യാറല്ല. നിഖിലിന്റെ അവസ്ഥ പുറംലോകം അറിഞ്ഞപ്പോൾ ചേർത്ത് പിടിക്കാൻ ഒരുപാട് പേരെത്തി. ഇപ്പോൾ നിഖിലിനെ കാണാൻ ഷെഫ് പിള്ള വീട്ടിലെത്തുകയും ഒരുപാട് സമ്മാനങ്ങൾ നൽകുകയും ചെയ്തു. നിഖിലിനെ കാണാൻ പറ്റിയതിൽ വളരെയേറെ സന്തോഷമുണ്ടെന്ന് ഷെഫ് പിള്ള വൺഇന്ത്യ മലയാളത്തോട് പറഞ്ഞു.

NIKHIL

ഭയങ്കര സന്തോഷമാണ്. വാർത്ത കണ്ടത് മുതൽ നിഖിലിനെ കാണണമെന്ന് ഉണ്ടായിരുന്നു. നിഖിൽ വലിയ ആത്മവിശ്വാസം ഉള്ള ആളാണ്. അവന് ജീവിതത്തെക്കുറിച്ച് നല്ല ചിത്രമുണ്ട്. എങ്ങനെ മുന്നോട്ട് പോകണം എന്ന് അറിയാം. ഈ വയസ്സിൽ എല്ലാവർക്കും ഇല്ലാത്ത പക്വത എങ്ങനെയോ കിട്ടിയ ആളാണ്. എല്ലാവരെയും ചിരിപ്പിച്ച് ഒറ്റയ്ക്ക് ഇരുന്ന് പൊട്ടിക്കരയുന്ന ആളാണ്.

സങ്കടം വരുമ്പോൾ ഒറ്റയ്ക്ക് ഇരുന്ന കരയാറുണ്ട്, സ്‌കൂളിൽ പോയി ആരുടെ മുമ്പിൽ എന്തിന് കരയണം, ഞാൻ കരഞ്ഞ് കുളിച്ച് കഴിഞ്ഞാൽ ആ സങ്കടം മാറി എന്ന് പറഞ്ഞ ആളാണ്് നിഖിലെന്നും അദ്ദേഹം പറഞ്ഞു. ഷെഫ്‌കോട്ടും നൈഫും ഒക്കെ അദ്ദേഹം സമ്മാനിച്ചു. വഴി തെൡയിച്ച് മുന്നോട്ട് ഉയർത്തി വിട്ടാൽ പറന്നുപോകുന്ന ആളാണ് നിഖിലെന്നും ഷെഫ് പിള്ള പറഞ്ഞു.

ദയനീയത, കണ്ടിട്ടല്ല, നിഖിലിന്റെ ആത്മവിശ്വാസം കണ്ടിട്ടാണ് സഹായിക്കാനായി മുന്നോട്ടുവരുന്നതെന്നും ഇങ്ങനെയൊക്കെയുണ്ടല്ലോ, നമുക്കൊരു പ്രശ്‌നം വന്നാൽ അബിമുഖീകരിക്കാൻ പറ്റും എന്നാണ് നിഖിൽ തെളിയിക്കുന്നതെന്നും ഷെഫ് പിള്ള പറയുന്നു. സ്വർഗ തുല്യം എന്നല്ലാതെ ഒന്നും പറയാനില്ലെന്ന് നിഖിൽ പറഞ്ഞു,

ഈ യൂണിഫോം ഇടുമ്പോൾ തന്നെ താനൊരു ഷെഫായി കഴിഞ്ഞെന്നും ഷെഫ് പിള്ളയുടെ അംഗീകാരം വലിയൊരു കാര്യം തന്നെയാണെന്നും നിഖിൽ പറയുന്നു. ഷെഫ് പിള്ള നൽകിയ ഷെഫ് കോട്ട് താൻ നിധി പോലെ സൂക്ഷിക്കുമെന്നും പരീക്ഷ കഴിഞ്ഞ പോകുമ്പോഴും ഇത് ഇട്ടായിരിക്കും താൻ ജോലി തുടങ്ങുന്നതെന്നും നിഖിൽ പറഞ്ഞു. സ്വപ്ന ലോകത്തിലാണോ യാഥാർത്ഥ്യത്തിലാണോ ഉള്ളതെന്ന് നിഖിലിന് ഇപ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ലെന്ന് നിഖിലിന്റെ അമ്മ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+