Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചെന്നിത്തലയെ കോമാളിവേഷംകെട്ടിച്ച അടൂരിലെ അന്താരാഷ്ട്രവിദഗ്ധനും പേരിനൊപ്പം ബ്രാ കൊണ്ടുനടക്കുന്ന ഐഎഎസ്സുകാരനും'

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വന്‍ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് തുടര്‍ഭരണം നേടിയത്. അതും കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ കൂട്ടിക്കൊണ്ട്. ചില പരാജയങ്ങള്‍ എല്‍ഡിഎഫ് വിജയത്തിന്റെ മാറ്റ് കുറച്ചെങ്കിലും ആത്യന്തികമായ ഭൂരിപക്ഷം ഉയര്‍ത്തി ഭരണം നിലനിര്‍ത്തിയത് വലിയ നേട്ടം തന്നെയാണ്.

എല്‍ഡിഎഫ് എങ്ങനെ ഭരണത്തുടര്‍ച്ച നേടി എന്നത് സംബന്ധിച്ച് ചില നിരീക്ഷണങ്ങള്‍ നടത്തുകയാണ് എഴുത്തുകാരനായ ബെന്യാമിന്‍. 11 കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. അതിൽ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും രൂക്ഷമായ പരിഹാസവും ഉണ്ട്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ കാര്യങ്ങൾ പരിശോധിക്കാം...

കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

ഇടതുപക്ഷം പാതി ജയിച്ചു

ഇടതുപക്ഷം പാതി ജയിച്ചു

'ഉറപ്പാണ്' എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു ഇപ്രാവശ്യത്തെ താരം. അത് ഉയർത്തിയതോടെ ഇടതുപക്ഷം പാതി വിജയിച്ചു കഴിഞ്ഞിരുന്നു എന്നാണ് ബെന്യാമിൻ പറയുന്നത്. എന്നാൽ, ഈ മുദ്രാവാക്യം ആദ്യം ഉയർത്തിയപ്പോൾ അത് ചില വിമർശനങ്ങൾക്കും വഴിവച്ചിരുന്നു എന്നത് വേറെ കാര്യം.

അവരാണ് വിജയ ശിൽപികൾ

അവരാണ് വിജയ ശിൽപികൾ

രണ്ടാം ടേമിന്റെ പേരിൽ മാറ്റി നിറുത്തപ്പെട്ട എംഎൽഎ മാരും മന്ത്രിമാരും തങ്ങളുടെ മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന് പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ 99 എന്നതാണ് ബെന്യാമന്റെ രണ്ടാമത്തെ നിരീക്ഷണം. രണ്ട് ടേമിന്റെ പേരിൽ എംഎൽഎമാരേയും മന്ത്രിമാരേയും മാറ്റി നിർത്തുന്നത് എൽഡിഎഫിന് തിരിച്ചടിയാകും എന്നായിരുന്നു പല മാധ്യമങ്ങളും നിരീക്ഷിച്ചിരുന്നത്.

പാർട്ടി കൂടെ നിന്നു

പാർട്ടി കൂടെ നിന്നു

സാധാരണ ഭരണം ലഭിക്കുമ്പോൾ പാർട്ടി സംവിധാനങ്ങൾ കുറച്ചു നിർജ്ജീവമാകാറുണ്ട്. അതുകൊണ്ട് തന്നെ പാർട്ടി ജനങ്ങളിൽ നിന്ന് അകന്നുപോവുകയും ചെയ്യും. എന്നാൽ ഇത്തവണ പ്രളയം, നിപ്പ, കോവിഡ് എന്നീ ദുരന്തങ്ങൾ വന്നതോടെ യുവജനസംഘടനങ്ങൾ പ്രവർത്തന നിരതവും താഴേത്തട്ടിൽ വളരെ സജീവവും ആയിരുന്നു. അത് പാർട്ടി തങ്ങൾക്കൊപ്പമുണ്ട് എന്ന് വികാരം സാധാരണക്കാരിൽ ഉണ്ടാക്കി എന്നതാണ് ബെന്യാമന്റെ മൂന്നാമത്തെ വിലയിരുത്തൽ.

നിശബ്ദ തരംഗം

നിശബ്ദ തരംഗം

സ്ത്രീ വോട്ടറുമാരായിരുന്നു ഇവിടുത്തെ നിശ്ശബ്ദ തരംഗമെന്നും ബെന്യാമിൻ നിരീക്ഷിക്കുന്നുണ്ട്. അവർ ഫേസ്ബുക്ക് ശബ്ദകോലാഹലങ്ങളിൽ ഉണ്ടായിരുന്നില്ല. സർവ്വേകൾ അവരെ വേണ്ടവണ്ണം ഗൌനിച്ചതുമില്ല എന്നും അദ്ദേഹം പറയുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇത്തരമൊരു നിരീക്ഷണം മറ്റുപലരും പങ്കുവച്ചിരുന്നു.

വികാരം പ്രതിപക്ഷത്തിനെതിരെ

വികാരം പ്രതിപക്ഷത്തിനെതിരെ

ഭരണവിരുദ്ധ വികാരം സ്വഭാവികമാണ്. എന്നാൽ ഇത്തവണ അതുണ്ടായത് പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെ ആയിരുന്നു എന്നും ബെന്യാമൻ നിരീക്ഷിക്കുന്നു. തങ്ങൾക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ മുടക്കുന്നവരായും അനാവശ്യമായി നാടകം കളിക്കുന്നവരായും ജനം അവരെ കണക്കാക്കി. കെഎം ഷാജി, വിടി ബലറാം, അനിൽ അക്കരെ, ശബരിനാഥൻ, പികെ ഫിറോസ്, എന്നിവരുടെ ഒക്കെ പരാജയം അതാണ് സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

പാലക്കാട്ടെ ‘മുഖ്യമന്ത്രി’

പാലക്കാട്ടെ ‘മുഖ്യമന്ത്രി’

പാലക്കട്ടെ 'മുഖ്യമന്ത്രി' യെപോലെയുള്ള അധികാരിമോഹികളായ ടെക്‌നോക്രാറ്റ് / ബ്യൂറോക്രാറ്റ്/ സിനിമ താരങ്ങളെക്കാ‍ൾ എത്രയോ നല്ല മനുഷ്യരാണ് ഏതൊരു പാർട്ടിയിലെയും ഏതൊരു സാധാരണ രാഷ്‌ട്രീയ പ്രവർത്തകനും എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ജേക്കബ് തോമസ്, അൽഫോസ് കണ്ണന്താനം, കെഎസ് രാധാകൃഷ്ണൻ, സുരേഷ് ഗോപി, ധർമ്മജൻ, ഫിറോസ് കുന്നും‌പറമ്പിൽ, കൃഷ്ണകുമാർ എന്നീ അരാഷ്ട്രീയ അധികാരമോഹികളെ തൂക്കിയെറിഞ്ഞ മലയാളിയാണ് മലയാളി.

മാധ്യമ കള്ളങ്ങൾ

മാധ്യമ കള്ളങ്ങൾ

മുഖ്യധാരാ മാധ്യമങ്ങൾ പടച്ചു വിടുന്നതത്രയും കള്ളങ്ങൾ ആണെന്ന് കോൺഗ്രസുകാർക്കു പോലും പച്ചവെള്ളം പോലെ അറിയാമായിരുന്നു എന്നാണ് ബെന്യാമൻ പറയുന്നത്. അതുകൊണ്ടാണ് തുടർഭരണം ഉണ്ടാവും എന്ന് അവരുടെ ചാനലുകൾ മുന്നറിയിപ്പ് കൊടുത്തിട്ടും കോൺഗ്രസുകാർ അത് ഒട്ടുമേ വിശ്വസിക്കാതെ ഇരുന്നത്. അതും മറ്റൊരു കള്ളം എന്ന് അവർ വിചാരിച്ചു പോയി എന്ന് പരിഹസിക്കുന്നും ഉണ്ട് അദ്ദേഹം.

ചെന്നിത്തലയെ കോമാളിവേഷം കെട്ടിച്ചവർ

ചെന്നിത്തലയെ കോമാളിവേഷം കെട്ടിച്ചവർ

രമേശ് ചെന്നിത്തലയെക്കൊണ്ട് ഈ കോമാളി വേഷം എല്ലാം കെട്ടിച്ച അടൂരിലെ അന്താരാഷ്ട്ര വിദഗ്ദ്ധനും പേരിനൊപ്പം ബ്രാ കൊണ്ടു നടക്കുന്ന ഐഎഎസ് കാരനും ഓരോ പൂച്ചെണ്ട് എന്ന രൂക്ഷപരിഹാസവും ബെന്യാമിൻ നടത്തുന്നുണ്ട്. ചെന്നിത്തല ഉയർത്തിക്കൊണ്ടുവന്ന ആക്ഷേപങ്ങളിൽ പലതും പിന്നീട് പൊളിഞ്ഞുപോയത് കേരളം കണ്ടതാണെന്ന നിരീക്ഷണം നേരത്തേ തന്നെ പലരും നടത്തിയിട്ടുണ്ട്.

മോങ്ങുന്ന നിരീക്ഷകർ

മോങ്ങുന്ന നിരീക്ഷകർ

നിരീക്ഷകർ എന്ന പേരിൽ ചാനലുകളിൽ വന്നിരുന്ന് മോങ്ങുന്നവരുടെ ന്യായവാദങ്ങളാണ് ഇനി കേൾക്കേണ്ടത്. അതിൽ ഷാജഹാൻ എന്ന വിദ്വാന് ആരെങ്കിലും ഒരു പൂവൻ പഴം വാങ്ങി കൊടുക്കണം എന്ന് പരിഹസിക്കുന്നു ബെന്യാമിൻ. ചാനൽ ചർച്ചകളിലെ നിരീക്ഷകർ കുറച്ചായി ട്രോൾ ഗ്രൂപ്പുകളിലെ സ്ഥിരം പ്രചോദനമാണെന്നത് ബെന്യാമ്ന്റെ നിരീക്ഷണത്തോടൊപ്പം ചേർത്തുവായിക്കാവുന്നതാണ്.

ബെന്യാമിന്റെ മന്ത്രിസഭ

ബെന്യാമിന്റെ മന്ത്രിസഭ

ഇനി എന്റെ വിചാരത്തിലെ പുതിയ മന്ത്രിസഭ :
പിണറായി വിജയൻ, കെകെ ശൈലജ, എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെഎൻ ബാലഗോപാൽ, പി രാജീവ്, കാനത്തിൽ ജമീല, എംഎം മണി, എംബി രാജേഷ്, വിഎൻ വാസവൻ, സജി ചെറിയാൻ, കടകം‌പള്ളി സുരേന്ദ്രൻ, വികെ പ്രശാന്ത്.

ഇ ചന്ദ്രശേഖരൻ, പി ബാലചന്ദ്രൻ, പി പ്രസാദ്, ചിഞ്ചുറാണി

റോഷി അഗസ്റ്റിൻ, എൻ ജയരാജ്
മാത്യു ടി തോമസ്
കെബി ഗണേഷ് കുമാർ.
കെടി ജലീൽ (സ്പീക്കർ ), വീണ ജോർജ് (ഡപ്യുട്ടി സ്പീക്കർ)
ചീഫ് വിപ്പ് : തോട്ടത്തിൽ രവീന്ദ്രൻ

സൂക്ഷ്മതയോടെ ഭരിച്ചാൽ

സൂക്ഷ്മതയോടെ ഭരിച്ചാൽ

രണ്ടാം പിണറായി സർക്കാരിന് ഒരു മുന്നറിപ്പ് കൂടി നൽകിക്കൊണ്ടാണ് ബെന്യാമിൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. അതിങ്ങനെയാണ്-

'രണ്ടാം ടേം മോശമാകുന്ന ഒരു പ്രവണത പൊതുവേ കാണാറുണ്ട്. അതുകൊണ്ട് സൂക്ഷ്മതയോടെ ഭരിച്ചാൽ സർക്കാരിനു കൊള്ളാം. ഇക്കാണുന്ന ഭൂരിപക്ഷം ഒക്കെ തൂക്കിയെറിയാൻ മലയാളിക്ക് ഒരു നിമിഷം മതി.'

നടി യാഷിക ആനന്ദിന്റെ അടിപൊളി ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+