ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ട്വിറ്ററിൽ പിന്തുടരുന്ന നേതാവ്; ഏഴ് കോടി ഫോളോവേഴ്സുമായി നരേന്ദ്ര മോദി
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ട്വിറ്ററിൽ പിന്തുടരുന്ന നേതാവ്; ഏഴ് കോടി ഫോളോവേഴ്സുമായി നരേന്ദ്ര മോദി
ന്യൂഡൽഹി: ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളെ ചെയ്യുന്ന ലോകനേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഴ് കോടിയിലധികം ഫോളോവേഴ്സാണ് അദ്ദേഹത്തിന് ട്വിറ്ററിലുള്ളത്. ലോകനേതാക്കളിൽ ഏറ്റവും സജീവമായി സമൂഹിക മാധ്യമങ്ങളിൽ ഇടപ്പെടുന്ന മുൻനിര നേതാക്കളിൽ ഒരാളാണ് മോദി. ഈ ഇടപ്പെടലാണ് അദ്ദേഹത്തെ വലിയ നേട്ടത്തിലേക്ക് എത്തിച്ചത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് 2009ലാണ് നരേന്ദ്ര മോദി ട്വിറ്ററിൽ അക്കൗണ്ട് തുറക്കുന്നത്. 2010 ആയപ്പോഴേക്കും ഒരു ലക്ഷം ഫോളോവേഴ്സുമായി അദ്ദേഹം സാമൂഹിക മാധ്യമരംഗത്ത് തന്റെ സജീവ സാനിധ്യമുറപ്പിച്ചു. 2020 ജൂലൈയിൽ ആറു കോടിയായിരുന്ന ഫോളോവേഴ്സിന്റെ എണ്ണം ഒരു വർഷത്തിനിപ്പുറം ഒരു കോടികൂടെ വർധിപ്പിച്ചുകൊണ്ടാണ് ഇന്ത്യൻ പ്രധാനമന്ത്രി താരമാകുന്നത്.
നരേന്ദ്ര മോദിയ്ക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപായിരുന്നു. 8.87 കോടിയോളം ഫോളോവേഴ്സുണ്ടായിരുന്ന ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ തന്നെയാണ് പിന്നീട് മരവിപ്പിച്ചത്. അമേരിക്കൻ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന കാപിറ്റോൾ കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ട്വിറ്ററിന്റെ നടപടി. ഇതോടെയാണ് സജീവ നേതാക്കളിൽ മോദി ഒന്നാമതെത്തിയത്.
നിലവിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന സജീവ ലോകനേതാവ് കത്തോലിക്ക സഭയുടെ തലവനായ ഫ്രാൻസിസ് മാർപ്പാപ്പയാണ്. വത്തിക്കാന്റെ ഭരണാധികാരികൂടിയായ അദ്ദേഹത്തിന് 5.3 കോടി ഫോളോവേഴ്സാണുള്ളത്. നിലവിലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് മൂന്ന് കോടിയിലധികവും മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്കുണ്ടായിരുന്നത് 129.8 മില്യണായിരുന്നു.












Click it and Unblock the Notifications