Get Updates
Get notified of breaking news, exclusive insights, and must-see stories!

മധുര: ജിഗർതണ്ടയുടെ മധുരം നുണഞ്ഞ്, മീനാക്ഷി ക്ഷേത്രത്തിന്റെ പ്രൗഡിയില്‍ അലിഞ്ഞ യാത്ര

രാത്രി പന്ത്രണ്ട് മണിക്ക് കോഴിക്കോട് നിന്ന് പാലക്കാടേക്കുള്ള കെ എസ് ആര്‍ ടി സി ബസ്സില്‍ കയറുമ്പോള്‍ സീറ്റുകളൊന്നും കാലിയായിരുന്നില്ല. കണ്ടക്ടറുടെ സീറ്റിനും ഗിയര്‍ബോക്‌സിനും ഇടയിലുള്ള നിലത്ത് ഒരിടം കണ്ടെത്തി ഇരിപ്പായി. ഒലവങ്കോട് സ്‌റ്റോപ്പില്‍ ബസ്സിറങ്ങി നേരെ റെയില്‍വേ സ്‌റ്റേഷനിലേക്ക് നടന്നു. 4.15 ന് പുറപ്പെടുന്ന പാലക്കാട് മധുര പാസഞ്ചര്‍ രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ കിടക്കുന്നുണ്ട്. അപ്പോള്‍ സമയം മൂന്ന് മണിയാകുന്നതെ ഉള്ളു. 50 രൂപ കൊടുത്ത് മധുരക്കുള്ള ടിക്കറ്റെടുത്ത് ട്രെയിനില്‍ കയറി ഒരു സീറ്റില്‍ കിടന്ന് ഉറക്കമായി.

ഒരു സ്ത്രീ തട്ടി വിളിക്കുമ്പോഴാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്. അവർക്കും ഇരിക്കണം, ഞാന്‍ എഴുന്നേറ്റിരുന്നു. അപ്പോഴേക്കും ട്രെയിന്‍ ഗോമംഗലം സ്‌റ്റേഷനില്‍ എത്തിയിരുന്നു. കണ്ണെത്താത്ത ദൂരത്തോളം കടലയും ചോളവും കൃഷിചെയുന്ന പാടങ്ങള്‍ ജനലഴിക്കുള്ളിലൂടെ കാണം. അവയിക്കിടയിലായി തലയുയർത്തി നില്‍ക്കുന്ന കാറ്റാടി യന്ത്രങ്ങള്‍. മനസ്സിലുണ്ടായിരുന്നതില്‍ നിന്നും ഒത്തിരിയേറെ ഉയരം കൂടിയതായിരുന്നു ഓരോ കാറ്റാടി വൈദ്യുത തൂണുകളും. ആറ് മണിയാവുന്നതേയുള്ളുവെങ്കിലും കര്‍ഷകര്‍ വയലുകളില്‍ പണിയില്‍ സജീവമാണ്. നേരത്തെ തന്നെ പണി തീർക്കാനുള്ള തയ്യാറെടുപ്പായിരിക്കാം.

madhura-

പളനിയിലേക്കുള്ള യാത്രക്കാര്‍ ഇതിനോടകം തന്നെ ട്രെയിനില്‍ നിറഞ്ഞു കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രീയമായ രീതിയിലുള്ള തെങ്ങുകൃഷിയും പാളത്തിന് ഇരുവശങ്ങളിലുമായി കാണാന്‍ കഴിയും. പളനിയില്‍ എത്തിയതോടെ വണ്ടി ഏകദേശം കാലിയായി. തിരികെ വരുമ്പോള്‍ പളനിയില്‍ ഇറങ്ങാന്‍ പദ്ധതിയുണ്ട്.. ഇപ്പോള്‍ നേരെ മധുരയിലേക്ക്..

10.30 ഓടെ ട്രെയിന്‍ മധുരയില്‍ എത്തി. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ മധുര മീനാക്ഷി ക്ഷേത്രം ലക്ഷ്യംവെച്ച് നടക്കുകയാണ്. 33000 ഓളം ശില്‍പ്പങ്ങള്‍ ഉള്ളതായി കണക്കാക്കുന്ന മധുര മീനാക്ഷി ക്ഷേത്രത്തിന് അഴക് ചാർത്തുന്നത് 14 ഗോപുരങ്ങളാണ്. തെക്കേ ഗോപുരമാണ് ഏറ്റവും വലുത്. 51 മീറ്റര്‍ ഉയരമുണ്ട് അതിന്.

1623 നും 1655 നും ഇടയില്‍ മധുര മീനാക്ഷി ക്ഷേത്രം നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു. സ്വര്‍ണ്ണകൊടിമരവും കല്‍ത്തൂണുകളും വിശാലമായ ഇടനാഴികളും ദ്രവീഡിയന്‍ ക്ഷേത്രവ വാസ്തുവിദ്യയുടെ ചാതുര്യം വിളിച്ചോതുന്നു. തുണുകളിലലേയും മേല്‍ക്കൂരയിലേയും ഛായചിത്രങ്ങള്‍ കാണാന്‍ തന്നെ പ്രത്യേക ഭംഗി. എല്ലാത്തിലും ഒരു കൃത്യത. പ്രശസ്തമായ ആയിരം കല്‍മണ്ഡപം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ആയിരം കല്‍മണ്ഡപം എന്നാണ് പേരെങ്കിലും 985 കാലുകളെ ഉള്ളു.

ചാണകത്തിന്റേയും പൂക്കളുടേയും ചന്ദനത്തിരികളുടേയുമെല്ലാം സമിശ്രമായ ഒരു ഗന്ധമാണ് മധുര നഗരത്തിന്. മധുരയില്‍ എത്തിയപ്പോള്‍ മുതലുള്ള ആഗ്രഹമാണ് ജിഗര്‍തണ്ട കുടിക്കണമെന്നുള്ളത്. 'ജിഗർ' എന്നാൽ 'ഹൃദയം', 'തണ്ട' എന്നാൽ 'തണുപ്പ്' അഥവാ ജിഗർതണ്ട എന്നാല്‍ ഹൃദയം തൊടുന്ന തണുപ്പ്. പാൽ, പഞ്ചസാര, നന്നാറി സിറപ്പ്, ബദാം പിസിന്‍ എന്നിവ ചേർത്താണ് ജിഗർതണ്ട ഉണ്ടാക്കുന്നത്. ബദാം മരത്തിന്റെ പശയാണ് ബദാം പിസിന്‍ എന്ന് അറിയപ്പെടുന്നത്.

jigarthanda

ജിഗര്‍താണ്ടയും കുടിച്ച് നേരെ തിരുമലനായ്ക്കര്‍ മഹലിലേക്ക് വിട്ടു. പതിനേഴാം നൂറ്റാണ്ടില്‍ മധുര ഭരിച്ചിരുന്ന ശക്തനായ ഭരണാധികാരിയിരുന്നു തിരുമല നായ്ക്കര്‍. നിരവധി സിനിമകളില്‍ നിറഞ്ഞു നിന്ന തിരുമല നായ്ക്കര്‍ മഹലിലേക്ക് പ്രവേശിച്ച ഉടനെ എന്റെ കാതില്‍ മുഴങ്ങിയത് ഇരുവര്‍ സിനിമയിലെ തമിഴ് സെല്‍വന്റെ കവിതകളാണ്. 248 തൂണുകളുള്ള കൊട്ടാരം. ഓരോ തൂണുകള്‍ക്കും 82 അടി ഉയരവും 19 അടി വീതിയുമുണ്ട്. വിശാലമായ രാജസ്സദ്ദസ്സ് നടത്താന്‍ സൗകര്യമുള്ള തരത്തിലുള്ള വലിയ ഹാളിലേക്കാണ് നമ്മള്‍ കടന്നു ചെല്ലുക. സ്വര്‍ഗ വിലാസം , രംഗവിലാസം എന്നീ രണ്ട് ഭാഗങ്ങളായി നിലനില്‍ക്കുന്ന കൊട്ടാരത്തില്‍ താമസസ്ഥലം, പൂന്തോട്ടം, നൃത്തഹാളുകള്‍ എന്നിവ നിലനില്‍ക്കുന്നു. 5 മണിവരേയാണ് കൊട്ടാരം മുഴുവന്‍ ചുറ്റി സന്ദര്‍ശിക്കാന്‍ പറ്റു.

അതിന് ശേഷം തിരുമല നായ്ക്കരുടെ ചരിത്രം പറയുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കാണുന്നതിനായി പോയി. പ്രധാന ഹാളില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കുകയുളളു. തിരുമല നായ്ക്കര്‍ ഹാളില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് അല്‍പദൂരമുണ്ടെങ്കിലും പതിവുപോലെ നടക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഈ നടത്തിത്തിനിടയിലാണ് റോഡരികിലെ ഒരു തട്ടകടയില്‍ നിന്ന് ബിരിയാണിയും ബീഫ് ഫ്രൈയും കഴിക്കുന്നത്. ബിരിയാണി എന്ന് പറയുമ്പോള്‍ നമ്മുടെ നാട്ടിലെ മജ്ബൂസിന്റെ ഒരു തരം വകഭേതമാണെങ്കിലും രുചികരമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+