മുടക്കിയത് 1400 രൂപ, മോഷ്ടിച്ചത് 25 കോടിയുടെ ആഭരണം; ഒടുവിൽ പിടിയിലായത് ഇങ്ങനെ
ന്യൂഡൽഹി: 1400 രൂപ മാത്രം ചെലവാക്കി മോഷ്ടാവ് കട്ടെടുത്തത് 25 കോടി വിലമതിക്കുന്ന ആഭരണങ്ങൾ. ചാന്ദ്‌നി ചൗക്കിൽ നിന്ന് 100 രൂപയ്ക്ക് ഒരു ചുറ്റിക, 1,300 വിലയുള്ള ഡിസ്‌ക് കട്ടറും സ്ക്രൂഡ്രൈവറുകൾക്കും പ്ലിയറുകൾക്കുമുള്ള ടൂൾബോക്‌സ് എന്നിവയായിരുന്നു മോഷ്ടാവിന്റെ കയ്യിൽ ഉണ്ടായിരുന്നത്.
ദക്ഷിണ ഡൽഹിയിലെ ജംഗ്‌പുരയിലെ ഒരു ജ്വല്ലറിയിൽ നിന്നായിരുന്നു കഴിഞ്ഞയാഴ്ച 25 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കൊള്ളയടിച്ചത്. ഛത്തീസ്ഗഢിൽ നിന്നുള്ള ലോകേഷ് ശ്രീവാസ് എന്ന ആളാണ് കവർച്ച നടത്തിയത് - ഡൽഹിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ജ്വല്ലറി കവർച്ച.

പോലീസ് പറയുന്നതനുസരിച്ച് ലോകേഷ് ഉപയോഗിച്ച ഉപകരണങ്ങൾ ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വാങ്ങിയതാണ്. ചാന്ദ്‌നി ചൗക്കിൽ നിന്ന് 100 രൂപയ്ക്ക് ഒരു ചുറ്റികയും ജിബി റോഡിൽ നിന്ന് ₹ 1,300 വിലയുള്ള ഡിസ്‌ക് കട്ടറും വാങ്ങി. ഇയാളുടെ വീട്ടിൽ നിന്ന് സ്ക്രൂഡ്രൈവറുകളും പ്ലിയറുകളും കൊണ്ടുവന്നു.
ഞായറാഴ്ച രാത്രി 11 മണിയോടെ സമീപത്തെ കെട്ടിടത്തിൽ നിന്ന് ഭോഗൽ പ്രദേശത്തെ ഉംറാവു ജ്വല്ലറിയിൽ അതിക്രമിച്ചു കയറി. രാത്രി മുഴുവൻ അവിടെ തങ്ങി, ജ്വല്ലറിയൽ പ്രദർശിപ്പിച്ച ആഭരണങ്ങൾ മോഷ്ടിച്ച് സ്‌ട്രോങ്‌റൂമിലെത്തി. സി സി ടിവി ക്യാമറകൾ വിച്ഛേദിച്ചതും സ്‌ട്രോങ്‌റൂം തകർത്തതും കൃത്യമായി ആസൂത്രണം ചെയ്ത കവർച്ചയിലെ നിർണായക ഘട്ടങ്ങളായിരുന്നു.
നാലുനില കെട്ടിടത്തിന്റെ ടെറസിൽ നിന്ന് അകത്ത് കടന്ന മോഷ്ടാവ് സ്‌ട്രോങ്‌റൂം സ്ഥിതി ചെയ്യുന്ന താഴത്തെ നിലയിലേക്ക് എത്തുകയായിരുന്ന എന്നാണ് പോലീസ് പറഞ്ഞത്. ഇയാൾ ഒരു ഡ്രിൽ ഉപയോഗിച്ച് സ്ട്രോങ്റൂം ഭിത്തിയിൽ ഒരു ദ്വാരം ഉണ്ടാക്കി, ഉള്ളിലെ ആഭരണങ്ങൾ എടുക്കാൻ പറ്റുന്ന വിധത്തിലാക്കി . ഷോറൂമിൽ പ്രദർശിപ്പിച്ചിരുന്ന ആഭരണങ്ങളും ഇയാൾ മോഷ്ടിച്ചു.
വെള്ളിയാഴ്ച രാവിലെ അറസ്റ്റിലായ ലോകേഷ് ഇപ്പോൾ ബിലാസ്പൂർ പോലീസിന്റെ കസ്റ്റഡിയിലാണ്. സെപ്റ്റംബർ 21 മുതൽ 24 വരെ ചാന്ദ്‌നി ചൗക്കിലെ രാജധാനി ഗസ്റ്റ് ഹൗസിൽ ലോകേഷ് താമസിച്ചിരുന്നു. കവർച്ച നടന്ന് ഒരു ദിവസം കഴിഞ്ഞ് തിങ്കളാഴ്ച കശ്മീർ ഗേറ്റ് ഐ എസ്‌ബിടിയിൽ ഫോൺ ഓണാക്കി.
ഇതിന് പിന്നാലെ ഇയാളുടെ ഫോൺ ട്രാക്ക് ചെയ്തു. ബസ് ടെർമിനസിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്ന് 8:40 ന് ഇയാൾ രണ്ട് ബാഗുകളുമായി ടിക്കറ്റ് വാങ്ങുന്നത് പതിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications