ലക്ഷങ്ങൾ പ്രതിഫലം ഉള്ള ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ പിതാവ്; ഇപ്പോഴും പണി ഗ്യാസ് സിലണ്ടർ വിതരണം
റിങ്കു സിംഗിനെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അരങ്ങേറ്റത്തിന് പിന്നാലെ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ആവേശമായ താരമാണ്. വരുന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീ 20 ലോക കപ്പിൽ ഫിനിഷറായി സ്ഥാനം ഉറപ്പിച്ച താരം കൂടിയാണ്. കഴിഞ്ഞ ഐ പി എല്ലിൽ ഒരോവറിൽ അഞ്ച് സിക്സാണ് റിങ്കു നേടിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ശക്തി ആയിരുന്നു റിങ്കു.
ഇന്ത്യക്കായി ഇതുവരെ കളിച്ച 11 ടി 20 ഇന്നസിംഗുകളിൽ 89.00 ശരാശരിയിൽ 356 റൺസും രണ്ട് അർധസെഞ്ചുറികളോടെ 176ന് മുകളിൽ സ്‌ട്രൈക്ക് റേറ്റും റിങ്കു നേടിയിട്ടുണ്ട്. ഇപ്പോൾ റിങ്കു വീണ്ടും ചർച്ചയായിരിക്കുകാണ്. ഇത്തവണ റിങ്കുവിനെ കുറിച്ച് ആളുകൾ ചർച്ച ചെയ്യാൻ കാരണം അദ്ദേഹത്തിന്റെ പിതാവാണ്.

p c: X
റിങ്കുവിന്റെ പിതാവ് ഖാൻ ചന്ദ് സിംഗിന് പാചകവാതക സിലിണ്ടറുകൾ വിതരണം ചെയ്യുന്ന ജോലിയാണ്. മികച്ച ഐ പി എൽ കരാർ മകന് ലഭിച്ചപ്പോഴും റിങ്കുവിന്റെ പിതാവ് പാചക വാതക വിതരണത്തിന് ഇപ്പോഴും പോകാറുണ്ട്. വീട്ടിൽ വെറുതെ മടിപിടിച്ചിരിക്കാതിരിക്കാനാണ് അരിയാവുന്ന ജോലിക്ക് പോകുന്നതെന്നാണ് പിതാവ് പറഞ്ഞത് എന്ന് റിങ്കു നേരത്തെ പറഞ്ഞിരുന്നു. ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്ത ആളോട് വെറുതേയിരിക്കാൻ പറയുന്നത് അതിനേക്കാൾ കഠിനമാണെന്നും താരം പറഞ്ഞിരുന്നു,
ഇപ്പോൾ റിങ്കുവിന്റെ പിതാവ് പാചകവാതക സിലിണ്ടർ വാഹനത്തിൽ നിന്നെടുത്ത് തോളിലേറ്റി വിതരണം ചെയ്യുന്ന വീഡിയോ ആണ് വൈറൽ ആയത്. വിപിൻ തിവാരി എന്ന വ്യക്തിയാണ് എക്സിൽ വീഡിയോ പങ്കുവെച്ചത്. റിപ്പബ്ലിക്ക് എന്ന അടിക്കുറപ്പോടെ ആണ് ഈ വീഡിയോ പങ്കുവെച്ചത്.
ഉത്തർപ്രദേശിലെ അലിഗഢിൽ ആണ് റിങ്കു ജനിച്ചത്, 2018 ൽ 80 ലക്ഷം രൂപക്കാണ് കൊൽക്കത്ത ആദ്യം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ എടുത്തിരുന്നില്ല, എന്നാൽ വീണ്ടും 55 ലക്ഷം രൂപയക്ക് 2024 ലെ ഐ പി എല്ലിന് കൊൽക്കത്ത റിങ്കുവിനെ ടീമിലെടുത്തു. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ജയിക്കാൻ അവസാന ഓവറിൽ 29 റൺസ് ആവശ്യം വന്ന ഗതിയിൽ തുടർച്ചയായി അഞ്ച് സിക്സ് അടിച്ചാണ് റിങ്കു അത്ഭുതമായി മാറിയത്. റിങ്കുവിനെ വലിയ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് ലോകം കാണുന്നത്.












Click it and Unblock the Notifications