Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി അര്‍ച്ചനയെ തല്ലി, പിതാവിനെ വലിച്ചിട്ടു... കോണ്‍ഗ്രസ് ഓഫീസിന് പുറത്ത് ബഹളം, വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: നടി അര്‍ച്ചന ഗൗതമിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തന്നെയും പിതാവിനെയും ആക്രമിച്ചുവെന്നാണ് നടിയുടെ ആരോപണം. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസിന് പുറത്താണ് സംഭവം നടന്നത്. ഇതര പാര്‍ട്ടി പ്രവര്‍ത്തകരും മറ്റും ഈ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയാണ് അര്‍ച്ചന ഗൗതം. മാത്രമല്ല, അവര്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് വേണ്ടി നേരത്തെ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുമുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോ താരവുമാണ് അര്‍ച്ചന. ഇവരും പിതാവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും എഐസിസി സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും കാണാന്‍ വന്നതായിരുന്നുവത്രെ.

actress-archana-gautham

ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയ തന്നെയും പിതാവിനെയും ചിലര്‍ കായികമായി ആക്രമിച്ചു എന്നാണ് അര്‍ച്ചനയുടെ ആരോപണം. കോണ്‍ഗ്രസുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നില്‍ എന്ന് അര്‍ച്ചന പറയുന്നു. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന കൂട്ടമാണ് അര്‍ച്ചനയെ വളയുന്നതും മുടി പിടിച്ച് വലിക്കുന്നതും. ഇതിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്.

ബിഗ് ബോസ് ഷോയുടെ ഭാഗമാകുന്നതിന് മുമ്പാണ് അര്‍ച്ചന കോണ്‍ഗ്രസില്‍ സജീവമായിരുന്നത്. വനിതാ സംവരണ ബില്ല് പാര്‍ലമെന്റില്‍ പാസായതില്‍ പ്രിയങ്ക ഗാന്ധിയെ അഭിനന്ദനം അറിയിക്കാനാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിയത് എന്നാണ് അര്‍ച്ചനയും പിതാവും പറയുന്നത്. ഈ വേളയിലുണ്ടായ പിടിവലിയില്‍ പിതാവ് നിലത്ത് വീണു കിടക്കുന്നതും ചിലര്‍ എഴുന്നേല്‍പ്പിക്കുന്നതും പ്രചരിക്കുന്ന വീഡിയോയിലുണ്ട്.

കൈയ്യേറ്റം രൂക്ഷമായപ്പോള്‍ അര്‍ച്ചന സഹായത്തിനായി കേഴുന്നതും വെള്ളം ആവശ്യപ്പെടുന്നതും കാണാം. അര്‍ച്ചനയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുന്നു എന്ന വാചകത്തോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. രാഷ്ട്രീയ എതിരാളികളാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

2021ലാണ് അര്‍ച്ചന ഗൗതം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി മല്‍സരിക്കുകയും ചെയ്തു. മീററ്റിലെ ഹസ്തിനപൂര്‍ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടിയതെങ്കിലും തോറ്റു. പ്രിയങ്ക ഗാന്ധിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായ സന്ദീപ് കുമാറിന് അര്‍ച്ചനയോട് വിദ്വേഷമുണ്ട് എന്നാണ് പ്രചാരണം.

സന്ദീപിനെ പിന്തുണയ്ക്കുന്നവരാണ് അര്‍ച്ചനയെ ആക്രമിച്ചത് എന്ന് വീഡിയോ പങ്കുവച്ച് ചിലര്‍ പ്രതികരിക്കുന്നു. വിഷയത്തില്‍ പ്രിയങ്ക ഗാന്ധി പ്രതികരിക്കണം എന്നാണ് ചിലരുടെ പ്രതികരണം. സന്ദീപ് കുമാറില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് അര്‍ച്ചന കഴിഞ്ഞ മാര്‍ച്ചില്‍ ആരോപിച്ചിരുന്നു. സന്ദീപിനെതിരെ അര്‍ച്ചനയുടെ പിതാവ് പരാതി നല്‍കുകയും ചെയ്തിരുന്നുവത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+