Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈയിലെ മഴയിൽ റോഡിൽ മുതല; സോഷ്യൽ മീഡിയയിൽ വൈറലായി വീ‍ഡിയോ

ചെന്നൈ: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചൈന്നൈയിൽ കനത്ത മഴ തുടരുകയാണ്. മിഗ്‌ജോം ചുഴലിക്കാറ്റ് തെക്കൻ തീരത്തെ സാധരാണ ജീവിതത്തെ തകിടംമറിച്ചിരിക്കുകയാണ്. റോഡുകളിലൊക്കെ വെള്ളം കയറിയിരിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഓട്ടത്തിലാണ് ആളുകൾ.

അതേസമയം കൂടുതൽ ഭീതി ഉണ്ടാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എക്സിൽ വ്യാപകമായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. രാത്രിയിൽ ന​ഗരത്തിലെ ഒരു റോഡിൽ മുതല എത്തിയതായാണ് വീഡിയോയിൽ ഉള്ളത്. ന​ഗരത്തിലെ പെരുങ്ങലത്തൂർ ഭാ​ഗത്താണ് മുതലയെ കണ്ടെത്തിയത്. ഇതോടെ ആളുകൾ ഭീതിയിലായി.

chennai

പ്രതീകാത്മക ചിത്രം

പിന്നാലെ മുതലയെ റോഡിൽ കണ്ട സംഭവത്തിൽ പ്രതികരിച്ച് പരിസ്ഥിതി വ്യതിയാനത്തിന്റെയും വനത്തിന്റെയും ചുമതലയുള്ള തമിഴ്നാട് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു രം​ഗത്തെത്തി. മുതലയെ കാണുകയാണെങ്കിൽ അടുത്തേക്ക് പോകരുതെന്ന് അവർ അഭ്യർത്ഥിച്ചു. ഈ മുതലകൾ മനുഷ്യരുമായി സമ്പർക്കം ഒഴിവാക്കുന്ന ലജ്ജാശീലരായ ജീവികളാണെന്നനും അവർ പറഞ്ഞു.

പലരും ഈ വീഡിയോയെക്കുറിച്ച് ട്വീറ്റ് ചെയ്യുന്നുണ്ട്. ചെന്നൈയിലെ പല ജലാശയങ്ങളിലും കുറച്ച് മ​​​ഗർ മുതലകളുണ്ട്. ഇവ ലജ്ജാശീലരായ ജീവികളാണ്. മനുഷ്യ സമ്പർക്കം ഒഴിവാക്കുന്നു. മി​ഗ്ജാമ് ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ പെയ്ത കനത്ത മഴയിൽ വെള്ളം കവി‍ഞ്ഞ് ഒഴുകിയതിനാലാണ് ഇത് പുറത്തേക്ക വന്നത്.

ദയവായി ജലാശയങ്ങളുടെ അടുത്തേക്ക് പോകരുത്. ഈ ജീവികളെ വെറുതെ വിടുകയും പ്രകോപിപ്പിക്കാതിരിക്കുകയും ചെയ്താൽ മനുഷ്യർക്ക് ഒരു ദോഷവും ഉണ്ടാകാൻ സാധ്യതയില്ല. പരിഭ്രാന്തർ ആവേണ്ടതില്ലെന്നും വന്യജീവ് വിഭാ​ഗത്തിന് ജാ​ഗ്രതി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അവർ പ്രവർത്തിക്കുകയും ചെയ്യുകയാണ് എന്നും അവർ പറഞ്ഞു.

അതേ സമയം, ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട് ജില്ലകൾക്ക് അവധി നൽകിയിട്ടുണ്ട്. സ്വാകാര്യ സ്ഥാപനങ്ങളിൽ വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തി. ചെന്നയിൽ പല സ്ഥലത്തും ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. മി​ഗ്ജോം ചുഴലിക്കാറ്റിന്‌റെ തീവ്രത കാരണം ശക്തമായ മഴയും കാറ്റുമാണ് ഇവിടെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+