Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി സ്ത്രീകളെ ​ഗർഭിണിയാക്കണം, പ്രതിഫലം 13 ലക്ഷം, ​ഗർഭം ധരിച്ചില്ലെങ്കിൽ 5 ലക്ഷം; ഒടുവിൽ സംഭവിച്ചത്..

നല്ലൊരു ജോലി ആരാണ് സ്വപ്നം കാണാത്തത്. എങ്ങനെയെങ്കിലും ഒരു ജോലി കിട്ടിയാൽ മതി എന്ന് ആ​ഗ്രഹം കൊണ്ടാണ് പലരും നടക്കുന്നത്. ഈ സാഹചര്യം പല തട്ടിപ്പുകാരും ചൂഷണം ചെയ്യാറുമുണ്ട്. ജോലിയുടെ പേരിൽ‌ പലർക്കും ഭീമമായ തുക തന്നെ നഷ്ടമായിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയും ഫോൺ വിളിച്ചുമൊക്കെ തട്ടിപ്പ് നടത്താറുണ്ട്.

ജോ‌‌ലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചുള്ള പല വാർത്തകളും നമ്മൾ കേട്ടുകാണും. എന്നാൽ ഇനി പറയാൻ പോകുന്ന തട്ടിപ്പിനെക്കുറിച്ച് കേട്ടാൽ കേൾക്കുന്ന ആരാണെങ്കിലും ഒന്ന് അമ്പരക്കും. എന്താണ് സംഭവം എന്ന് അറിയാം. ബീഹാറിൽ ആണ് സംഭവം. സ്ത്രീകളെ ​ഗർഭിണികൾ ആക്കുന്ന ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

JOB

നിരവധി പുരുഷന്മാരാണ് വൻ തുക നൽകി പറ്റിക്കപ്പെട്ടത്. സ്ത്രീകളെ ​ഗർഭിണിയാക്കുന്ന ജോലിയുണ്ട്. ​ഗർഭം ധരിപ്പിച്ചാൽ പ്രതിഫലമായി 13 ലക്ഷം രൂപ കിട്ടുമെന്നാണ് പറഞ്ഞത്. ശാരീരിക ബന്ധം നടന്നിട്ടും സ്ത്രീകൾ ​ഗർഭിണികളായില്ലെങ്കിൽ സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ ലഭിക്കുമെന്നും തട്ടിപ്പ് പരസ്യത്തിൽ പറഞ്ഞിരുന്നു.

വാട്സ്ആപ്പ്, സോഷ്യൽമീഡിയ എന്നിവയൊക്കെ ഉപയോ​ഗിച്ചായിരുന്നു പരസ്യം. ഭർത്താവിൽ നിന്ന് ​ഗർഭം ധരിക്കാൻ പറ്റാത്ത സ്ത്രീകൾ ആണ് സേവനം ചോദിക്കുന്നത് എന്നായിരുന്നു പറഞ്ഞത്. ഇവരുമായി ശാരീരികമായി ബന്ധപ്പെട്ട് ​ഗർഭിണികളാക്കണം എന്നാണ് പറഞ്ഞിരുന്നത്.

ഇതിന് വേണ്ടി 799 രൂപ അടച്ച് രജിസ്റ്റർ ചെയ്യണം. പല പുരുഷന്മാരും തുക അടച്ച് രജിസ്റ്റർ ചെയ്തു. ഇലർക്ക് കുറേ സ്ത്രീകളുടെ ചിത്രങ്ങളും കാണിച്ചു കൊടുത്തിരുന്നു. ഇതിൽ നിന്ന് ഇഷ്ടമുള്ള സ്ത്രീയെ തിരഞ്ഞെടുപ്പ് ​ഗർഭിണിയാക്കാം എന്നാണ് പറഞ്ഞത്. ഇതിന് സെക്യൂരിറ്റി ഡെപ്പോസിറ്റായി 5000 മതൽ 20000 രൂപ വരെ ആണ് ഇവർ ചോദിച്ചത്. സ്ത്രീകളെ കാണാൻ എങ്ങനെയിരിക്കും എന്ന അടിസ്ഥാനത്തിലാണ് തുക വരിക എന്നാണ് പറഞ്ഞിരുന്നത്.

വളരെ എളുപ്പമുള്ള പണിയല്ലേ എന്ന് കരുതി പല പുരുഷന്മാരു ജോലിയെക്കുറിച്ച് കൂടുതലൊന്നും അന്വേഷിക്കാതെ പണം നൽകുകയും ചെയ്തു.
പണം കൊടു‍ത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും ജോലിയെ കുറിച്ച് ഒരു വിവരവും ഇല്ലാതായപ്പോഴാണ് അന്വേഷിക്കുന്നത്. ഇവരെ കുറിച്ച് ഒരു വിവരവും ഇല്ലാതായപ്പോൾ തട്ടിപ്പിനെക്കുറിച്ച് പോലീസിൽ പരാതി നൽകി. എന്തായാലും സംഭവത്തിൽ 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തട്ടിപ്പിന്റെ സൂത്രധാരൻ ഒളിവിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+