Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനിക്കല്യാണത്തിന് എത്തി മോദി; ആനന്ദിനേയും രാധികയേയും അനു​ഗ്രഹിച്ചു, സമ്മാനവും നൽകി

ഏഴ് മാസങ്ങൾ നീണ്ട ആഘോഷങ്ങൾക്കൊടുവിൽ വെള്ളിയാഴ്‍ച രാത്രിയാണ് മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റെയും വിവാഹം കഴിഞ്ഞത്. വമ്പൻ താരനിര തന്നെ ഉണ്ടായിരുന്നു വിവാഹത്തിന്. മുംബൈയിൽ നടന്ന ആനന്ദ് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും ശുഭ് ആശിർവാദ് ചടങ്ങിൽ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്.

വിവാഹത്തിന് ഒരു ദിവസം കഴിഞ്ഞ് നടന്ന ചടങ്ങിൽ എത്തിയ പ്രധാനമന്ത്രിയുടെ അനു​ഗ്രഹം ദമ്പതികൾ തേടി. മോദിയുടെ പാദങ്ങളിൽ തൊട്ട് കൊണ്ട് ആനന്ദും രാധികയും അനുഗ്രഹം തേടുന്ന വീഡിയോ വൈറൽ ആണ്. പ്രധാനമന്ത്രി നവദമ്പതികളെ ആശീർവദിക്കുകയും അവർക്ക് സമ്മാനം നൽകുകയും ചെയ്യുന്നതും കാണാം.

modi

PC: Mr sinha, x

അംബാനി കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലാണ് പരിപാടി നടന്നത്. മുകേഷ് അംബാനിയും നിത അംബാനിയും പ്രധാനമന്ത്രി മോദിയെ നേരിട്ട് സ്വാഗതം ചെയ്യുകയും വേദിയിലേക്ക് ആനയിക്കുകയും ചെയ്തു. നിരവധി സെലിബ്രിറ്റികൾ, ബിസിനസ്സ് മാഗ്നറ്റുകൾ, ആത്മീയ നേതാക്കൾ, രാഷ്ട്രീയക്കാർ എന്നിവരും അതിഥി പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, രൺബീർ കപൂർ എന്നിങ്ങനെ നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, മഹേന്ദ്ര സിംഗ് ധോണി, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവരും ചടങ്ങിനെത്തി.

രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ, ആർജെഡി തലവൻ ലാലു പ്രസാദ് യാദവ്, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ഭാര്യ ഡിംപിൾ, ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ എന്നിവരും പങ്കെടുത്തു.

ഇന്ത്യയിലും വിദേശത്തുമായി മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച വിവാഹ ആഘോഷങ്ങൾക്ക് ശേഷം വെള്ളിയാഴ്ച (ജൂലൈ 12) ആനന്ദ് അംബാനിയും രാധിക മർച്ചൻ്റും വിവാഹിതരായത്. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിരേൻ മർച്ചൻ്റിൻ്റെ മകളാണ് രാധിക മർച്ചൻ്റ്. ആന്നദിനും രാധികയ്ക്കും 29 വയസ്സാണ്.

'ശുഭ് ആശിർവാദ്' ചടങ്ങ് വെറുമൊരു ആഘോഷം മാത്രമല്ല, മുതിർന്നവരുടെ അനുഗ്രഹങ്ങൾക്ക് കാര്യമായ പ്രാധാന്യമുള്ള ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻ്റെ പ്രതിഫലനം കൂടിയാണ്. പ്രധാനമന്ത്രി മോദിയുടെ സാന്നിദ്ധ്യം ഈ ചടങ്ങിന് പ്രത്യേക ആകർഷണമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+