കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉച്ചഭക്ഷണം പുറത്തുപോയി കഴിച്ചു; ജീവനക്കാരിയെ പുറത്താക്കിയ കമ്പനിക്ക് മുട്ടൻപണി, 11 ലക്ഷം അക്കൗണ്ടിൽ

Google Oneindia Malayalam News

ലണ്ടന്‍: കോര്‍പ്പറേറ്റ് കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. കമ്പനിയുടെ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായും മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തത് എന്നീ കാരണങ്ങള്‍ കൊണ്ടാണ് പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുന്നത്. അടുത്തിടെ ട്വറ്റര്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ലോകത്തെ മറ്റ് പല കോര്‍പ്പറേറ്റ് കമ്പനികളും ഇതുപോലെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

1

എന്നാല്‍ ഇപ്പോഴിതാ ഒരു ജീവനക്കാരിടെ യുകെ യിലെ ഒരു കമ്പനി പിരിച്ചുവിട്ടതും അതിന് പിന്നാലെ നടത്തിയ നിയമ പോരാട്ടവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഉച്ച സമയത്ത് സഹപ്രവര്‍ത്തകരെ കൂട്ടി ഓഫീസിന് പുറത്തുപോയി ഭക്ഷണം കഴിച്ചെന്ന നിസാര കാരണത്തിനാണ് കമ്പനി ജീവനക്കാരിയെ പിരിച്ചുവിട്ടത്.

2

ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ ഡഡ്ലിയിലെ ലീന്‍ എജ്യുക്കേഷന്‍ ആന്‍ഡ് ഡെവലപ്മെന്റിലെ ജോലിയില്‍ നിന്നാണ് ട്രേസി ഷെയര്‍വുഡ എന്ന യുവതിയെ 2018ല്‍ പിരിച്ചുവിട്ടത്. ഇത്തരമൊരു നിസാര കാര്യത്തിന് ഷിയര്‍വുഡിനെ സ്ഥാനത്തുനിന്നും നീക്കിയെന്നത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. എല്ലാവരും കമ്പനിയുടെ ഈ തീരുമാനത്തെ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.

3

ബാബ വംഗയ്ക്ക് പോലും പറ്റിയില്ല; അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ കൃത്യമായി പ്രവചിച്ച് ജ്യോതിഷിബാബ വംഗയ്ക്ക് പോലും പറ്റിയില്ല; അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ കൃത്യമായി പ്രവചിച്ച് ജ്യോതിഷി

ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തുപോയത് കമ്പനിയോട് യാതൊരുവിധ പ്രതിബദ്ധതയും ഇല്ലാഞ്ഞിട്ടാണെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു. ഇതിന് പിന്നാലെയുണ്ടായ തര്‍ക്കമാണ് ട്രേസിയെ പുറത്താക്കാന്‍ കമ്പനി തീരുമാനിച്ചത്. എന്നാല്‍ തന്നോട് കമ്പനി ചെയ്തത് അനീതിയാണെന്ന് ട്രേസിക്ക് തോന്നി.

4

'മുഖത്ത് അടിച്ചാൽ ആ വേദന പോകും, പക്ഷേ...'; ദിലീപ് കേസിൽ നിലപാട് പറഞ്ഞ് നടി ഉമ നായർ'മുഖത്ത് അടിച്ചാൽ ആ വേദന പോകും, പക്ഷേ...'; ദിലീപ് കേസിൽ നിലപാട് പറഞ്ഞ് നടി ഉമ നായർ

കമ്പനിയുടെ ഈ നിലപാടിനെ ചോദ്യം ചെയ്ത ട്രേസി തനിക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിയമപരമായ വഴികള്‍ തേടി. തനിക്ക് 11,000 പൗണ്ട് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ട്രേസിയെ പിരിച്ചുവിടുന്നതിന് മുമ്പ് കുറച്ച് നാളത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു, കൂടാതെ സുപ്രധാന ചുമതലകളില്‍ നിന്ന് ട്രേസിയെ നീക്കം ചെയ്തിരുന്നു.

5

പിന്നീട് സമഗ്രമായ അന്വേഷണത്തിന് ശേഷം ട്രെസിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു. അവളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഒരു ദിവസത്തിന് ശേഷം, അവര്‍ ഉച്ചഭക്ഷണത്തിനായി സഹപ്രവര്‍ത്തകരെ കൂട്ടി പോയത് മാനേജിംഗ് ഡയറക്ടറെ പ്രകോപിപ്പിച്ചു. ഇത് എംഡിയുടെ കണ്ണില്‍ വലിയ തെറ്റായി നിലനിന്നു. അന്ന് തന്നെ ട്രേസിയെ വീണ്ടും കമ്പനി സസ്‌പെന്‍ഡ് ചെയതു.

6

രണ്ടാമത്തെ സസ്പെന്‍ഷനെ തുടര്‍ന്ന്, കമ്പനി മറ്റൊരു അച്ചടക്ക യോഗം ചേര്‍ന്ന് ജോലിയിലെ അശ്രദ്ധയ്ക്ക് കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ ട്രേസിയെ കമ്പനി പുറത്താക്കുകയായിരുന്നു. ഈ വസ്തുതകള്‍ മനസ്സിലാക്കിയ ശേഷം, ഷിയര്‍വുഡിന്റെ പിരിച്ചുവിടലിനുള്ള കമ്പനിയുടെ കാരണങ്ങള്‍ അസാധുവാണെന്ന് കോടതി വിധിച്ചു. അതുകൊണ്ട് തന്നെ ട്രേസിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തോട് കോടതി യോജിച്ചു.

എണ്ണവില കുത്തനെ കുറയു..." data-gal-src="malayalam.oneindia.com/img/600x100/2022/12/here-is-8-simple-tips-to-tackle-work-from-home-166455420830-1671103471.jpg">
7

എണ്ണവില കുത്തനെ കുറയും!! അതുല്യ അവസരം മുതലാക്കി ഇന്ത്യ; ഇറക്കുന്നത് 35 ഡോളറിനെന്ന് റിപ്പോര്‍ട്ട്<br />എണ്ണവില കുത്തനെ കുറയും!! അതുല്യ അവസരം മുതലാക്കി ഇന്ത്യ; ഇറക്കുന്നത് 35 ഡോളറിനെന്ന് റിപ്പോര്‍ട്ട്

11,000 പൗണ്ടാണ് ട്രേസിക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധിച്ചത്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ എം ഡി ജീവനക്കാര്‍ക്ക് അമിതമായ സമ്മര്‍ദ്ദം നല്‍കാറുണ്ടെന്നും കണ്ടെത്തി. അന്വേഷണത്തില്‍ കണ്ടെത്തിയ ഒരു ഇമെയിലില്‍, കമ്പനി അടച്ചുപൂട്ടാന്‍ സാധ്യതയുണ്ടെന്ന് എം ഡി തന്റെ ജീവനക്കാരെ അറിയിച്ച് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയതായി കണ്ടെത്തി.

English summary
An employee was fired for going out to lunch; tribunal ruled 11,000 Pound For Unfair Dismissal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X