Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്നില്‍ അക്രമി; പ്ലസ്‌വണ്‍കാരിക്ക് തുണയായത് കരാട്ടെയും തേങ്ങയും; താരമായി അനഘ

ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. അരുണും നിഷയും നടക്കാൻ പോയതായിരുന്നു.

woman31

പെട്ടെന്ന് നിങ്ങളുടെ മുന്നിലേക്ക് ഒരു അക്രമി കടന്നുവന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം. ഭൂരിഭാ​ഗം പേരും ഒന്ന് പകച്ചുപോകും.
എന്നാൽ ഈ പ്ലസ് വൺകാരി പകച്ചില്ല, മറിച്ച് ചെയ്തത് എന്താണെന്നോ തുരത്തിയോടിച്ചു. ചവിട്ടുയൊടിച്ചുവിട്ടു. കരിങ്ങാച്ചിറ പറപ്പിള്ളി റോഡിൽ ശ്രീനിലയത്തിൽ എസ്. അരുണിന്റെയും നിഷയുടെയും മകൾ അനഘയാണ് താരം..

ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. അരുണും നിഷയും നടക്കാൻ പോയതായിരുന്നു. മുൻവശത്തെ വാതിലടച്ചശേഷം അടുക്കള വാതിലടയ്ക്കാൻ പോകുമ്പോഴാണ് അപ്രതീക്ഷിതമായ സംഭവം. ട്രാക്ക് സ്യൂട്ട് ധരിച്ച് ഹെഡ് ഫോണും വെച്ച് നല്ല പൊക്കവും വണ്ണവുമുള്ള ഒരാൾ അടുക്കളയ്ക്കുള്ളിൽ. ഉടൻ തന്നെ ആക്രമി അവിടിരുന്ന കറിക്കത്തിയെടുത്ത് അനഘയുടെ കഴുത്തിനു നേരേ വീശി. ഒഴിഞ്ഞുമാറിയ അനഘക്കു നേരേ രണ്ടാമതും കത്തിവീശി. പെട്ടെന്ന് തന്നെ അനഘയുടെ വായ പൊത്തിപ്പിടിച്ചു.

അനഘയുടെ തിരിച്ചടി

അനഘയുടെ തിരിച്ചടി

എന്നാൽ അവിടംകൊണ്ട് അനഘ തിരിച്ചടിക്കാൻ തുടങ്ങി. കത്തിയിൽ പിടത്തമിട്ടു. വിടുവിക്കാനായി അക്രമി കത്തി തിരിച്ചു. കത്തി കൈക്കുള്ളിൽവെച്ച് തിരിച്ചപ്പോൾ അനഘയുടെ കൈക്ക് ചെറിയ മുറിവേറ്റു. എന്നാൽ അനഘ പിന്മാറിയില്ല, കരാട്ടെ ബ്ലാക്ക് ബെൽറ്റായ അനഘ അക്രമിയുടെ നാഭിനോക്കി ചവിട്ടി. അകന്നു മാറിയ അക്രമിയെ കൈയിൽ കിട്ടിയ തേങ്ങയെടുത്ത് തലയ്ക്കടിച്ചു. അനഘയുടെ കയ്യിൽ നിന്ന് കണക്കിന് വാങ്ങിച്ച അക്രമി അടുക്കള വഴി പുറത്തേക്കോടി മതിൽചാടി രക്ഷപ്പെട്ടു.

രണ്ട് ദിവസമായി അവിടെ..

രണ്ട് ദിവസമായി അവിടെ..

തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് അനഘ. 11 വർഷമായി കരാട്ടെ പഠിക്കുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അനഘയ്ക്ക് കൈക്കും കാലിലും ചെറിയ പരിക്കുണ്ട്. ഹിൽപ്പാലസ് പോലീസെത്തി സമീപത്തെ സി.സി.ടി.വി. ദ്യശ്യങ്ങൾ ശേഖരിച്ച് അന്വേഷണം തുടങ്ങി. അനഘ പറഞ്ഞ രൂപത്തിലുള്ള ഒരാളെ രണ്ടു ദിവസമായി കാണാറുണ്ടെന്ന് സമീപത്തെ ഹോട്ടൽ ജീവനക്കാരി പറഞ്ഞു.

ആദ്യമൊന്നു പകച്ചെങ്കിലും ആത്മധൈര്യം വീണ്ടു കിട്ടി..

ആദ്യമൊന്നു പകച്ചെങ്കിലും ആത്മധൈര്യം വീണ്ടു കിട്ടി..

ക്ലീൻ ഷേവ് ചെയ്ത അക്രമിക്ക് നല്ല ഉയരമുണ്ടായിരുന്നു. ആദ്യമൊന്നു പകച്ചെങ്കിലും ആത്മധൈര്യം വീണ്ടു കിട്ടിയതോടെ അക്രമിയെ നേരിട്ടെന്ന് അനഘ പറഞ്ഞു. സ്ഥിരമായി ഉപയോഗിക്കാത്ത കത്തി ആയതിനാൽ വലിയ മുറിവു പറ്റിയില്ല. ഹിൽപാലസ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതി രണ്ടു ദിവസമായി ഈ സ്ഥലത്ത് കറങ്ങി നടക്കുന്നുണ്ടെന്നാണു വിവരം.

പ്രതി..

പ്രതി..


പ്രതി ഇതര സംസ്ഥാനക്കാരനാണെന്നാണ് സൂചന. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നു പൊലീസ് അറിയിച്ചു. കരാട്ടെ പരിശീലനം അക്രമിയെ നേരിടാൻ അനഘയ്ക്കു സഹായമായി. കരിങ്ങാച്ചിറയിൽ ഐഇഎൽടിഎസ് സ്ഥാപനം നടത്തുകയാണ് അമ്മ നിഷ. അച്ഛൻ അരുണിനു ബിസിനസാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+