നിമിത്തമായത് 2007 ലെ ആ ബസ് യാത്ര; ഇന്ന് പുഷ്പ നൂറുകണക്കിന് ആളുകൾക്ക് തണലാണ്
ഒരു ഗവേഷണ സ്ഥാപനത്തിൽ തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്ന ഒരു സാധാരണക്കാരിയാണ് പുഷ്പ. എന്നാൽ വലിയൊരു മനസ്സിന്റെ ഉടമ കൂടിയാണ് പുഷ്പ. തന്റെ ജോലിക്കിടയിലും പുഷ്പ ചെയ്യുന്ന നല്ല പ്രവൃത്തി അറിഞ്ഞവരൊക്കെ അഭിനന്ദനം കൊണ്ട് പുഷ്പയെ മൂടുകയാണ്.
ഭിന്നശേഷിക്കാരായ നൂറ് കണക്കിന് ആളുകൾക്ക് സഹായമായി മാറുകയാണ് ഈ സ്ത്രീ. ഇവരെ പരീക്ഷ എഴുതാൻ സഹായിക്കുന്ന എഴുത്തുകാരിയാണ് പുഷ്പ. ബെംഗളൂരു നിവാസിയാണ് പുഷ്പ എൻ എം.. ഇതുവരെ നിരവധി ഭിന്നശേഷിക്കാരായ ആളുകൾക്ക് അവരുടെ പരീക്ഷകൾ എഴുതാൻ പുഷ്പ സഹായിച്ചിട്ടുണ്ട്.

PC: Facebook
ഈയൊരു വഴിയിലേക്ക് പുഷ്പ എത്താൻ കാരണം 2007 ലെ ഒരു ബസ് യാത്രയായിരുന്നു, ആ യാത്ര പുഷ്പയുടെ ജീവിതം മാറ്റി മറിച്ചു. ബസ്സ് യാത്രയിൽ വെച്ചാണ് പുഷ്പ കാഴ്ച വൈകല്യമുള്ള ഒരാളെ കണ്ടുമുട്ടിയത്.
ഇരുവരും ഏറെ സംസാരിച്ചു. സംസാരത്തിനിടയിലാണ് പുഷ്പയോട് അയാൾ ഒരു അഭ്യർത്ഥന നടത്തിയത്. ഒരു വിദ്യാർത്ഥിയായിരുന്നു അത്. തന്റെ പരീക്ഷയ്ക്ക് എഴുത്തുകാരിയാകാമോ എന്നായിരുന്നു ആ വിദ്യാർത്ഥി ചോദിച്ചത്. ആ വിദ്യാർത്ഥി നേരിടുന്ന കഷ്ടപ്പാടുകൾ മനസ്സിലാക്കിയ പുഷ്പ ആ അഭ്യർത്ഥന അംഗീകരിക്കുകയായിരുന്നുവെന്നും പറഞ്ഞു.
അന്ന് മുതൽ തന്റെ ജീവിതത്തിലെ കഴിഞ്ഞ 16 വർഷം പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് സൗജന്യമായി പരീക്ഷ എഴുതി നൽകുകയാണ് പുഷ്പ. സിവിൽ സർവ്വീസ്, പരീക്ഷകൾ, സ്കൂൾ പരീക്ഷകൾ, ബിരുദം, ബിരുദബിരുദാനന്തര പരീക്ഷകൾ, പി എച്ച് ഡി പരീക്ഷകൾ ഉൾപ്പെടെ 1086 പരീക്ഷകൾ ഇതുവരെ പുഷ്പ എഴുതി. മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും എപ്പോഴും ചെയ്യാൻ ആഗ്രഹിക്കുന്നു എന്നാണ് ഇതേക്കുറിച്ച് പുഷ്പ പറഞ്ഞത്.
2021 മുതൽ പുഷ്പ ഈ തൊഴിലിൽ സജീവമാണ്, ഒപ്പം നഗരത്തിലെ ഒരു ഗവേഷണ വികസന കമ്പനിയിൽ ജോലിയും നോക്കുന്നു. ഹിന്ദി, കന്നഡ, തമിഴ്, ഇംഗ്ലീഷ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ പരീക്ഷകൾ എഴുതയിട്ടുണ്ട്.
2019 ൽ നാരി ശക്തി പുരസ്ക്കാരം നൽകി നാട് പുഷ്പയെ ആദരിച്ചു. കഷ്ടപ്പെട്ടുന്ന എത്രയോ പേർക്ക് ആശ്വസമാണ് ഇപ്പോൾ ഈ സ്ത്രീ. അപ്രതീക്ഷിതമായി തന്നിലേക്ക് വന്ന ദൗത്യം പുഷ്പ ഇന്നും തുടരുകയാണ്. ഒരുപക്ഷേ ആ ബസ് യാത്ര ഒരു നിമിത്തമായിരിക്കാം...












Click it and Unblock the Notifications