നോട്ട് പ്രതിസന്ധിയ്ക്ക് അന്ത്യം!പുതിയ നോട്ടുകള്‍ക്ക് തടസ്സമില്ല,82,500 എടിഎമ്മുകളില്‍ മാറ്റം വരുത്തി
രാജ്യത്തെ 40 ശതമാനത്തോളം എടിഎമ്മുകളും പുതിയ നോട്ട് വിതരണം ചെയ്യും
ദില്ലി: നോട്ട് നിരോധനം നിലവില്‍ വന്നതിനെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കുന്നതിനായി പുറത്തിറക്കിയ പുതിയ നോട്ടുകള്‍ ഇനി ആവശ്യാനുസരണം ലഭിക്കും. രാജ്യത്തെ 82,500 എടിഎം മെഷീനുകളാണ് ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളുള്ള 500, 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നതിനായി മാറ്റം വരുത്തിയിട്ടുള്ളത്. ഇതോടെ രാജ്യത്തെ 40 ശതമാനത്തോളം എടിഎമ്മുകള്‍ക്കും തടസ്സമില്ലാതെ പുതിയ നോട്ടുകള്‍ വിതരണം ചെയ്യാന്‍ സാധിക്കും.
രാജ്യത്തെ 2.2 ലക്ഷം എടിഎമ്മുകളില്‍ 82, 500 എണ്ണവും തിങ്കളാഴ്ച വൈകിട്ടോടെ ഈ മാറ്റം വരുത്തിക്കഴിഞ്ഞതാണ്. ടാസ്ക് ഫോഴ്സിന്റെ നിര്‍ദേശത്തോടെയാണ് നിര്‍ദേശത്തോടെയാണ് എടിഎം മെഷീനുകളില്‍ മാറ്റം വരുത്തിയിട്ടുള്ളത്. ക്യാഷ് ലോജിസ്റ്റിക് അസോസിയേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് റിതുരാജ് സിന്‍ഹ വ്യക്തമാക്കി.

എടിഎം മെഷീനുകള്‍ സാങ്കേതികമായി പരിഷ്കരിച്ചതോടെ നോട്ട് പ്രതിസന്ധി കണക്കിലെടുത്ത് 50- 60 ലക്ഷം രൂപ വരെ എടിഎമ്മുകളില്‍ കരുതി വയ്ക്കുന്നുണ്ട്. ഇതോട എടിഎം കൗണ്ടറുകള്‍ക്ക് മുമ്പിലുള്ള ക്യൂവിന് താല്‍ക്കാലിക പരിഹാരമാവും. നേരത്ത അഞ്ച് ലക്ഷത്തോളം വരുന്ന 100 രൂപ നോട്ടുകളാണ് എടിഎമ്മുകളില്‍ നിറച്ചിരുന്നത്. എന്നാല്‍ ടാസ്ക് ഫോഴ്സിനെ നിയമിച്ചതോടെ ആര്‍ബിഐ, ബാങ്കുകള്‍, ക്യാഷ് ലോഗിസ്റ്റിക് കമ്പനികള്‍ എന്നിവയുടെ നിരന്തരമുള്ള പരിശ്രമം കൊണ്ട് എടിഎം മെഷീനുകളിലെ സാങ്കേതിക മാറ്റങ്ങളുള്‍പ്പെടെ എളുപ്പത്തിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
-
ആധാര്‍ സൂപ്പര്‍വൈസര്‍/ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് നിയമനം; ഈ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിരവധി ഒഴിവുകൾ;50,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ












Click it and Unblock the Notifications