കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രയേലിലെ ക്രൈസാന്തിയം പുഷ്പത്തിന് ഇനി മുതല്‍ 'മോദി' എന്നു പേര്!!!

മോദിയോടുള്ള ബഹുമാനാര്‍ത്ഥമാണ് ക്രൈസാന്തിയം പുഷ്പത്തിന്റെ പേരു മാറ്റിയത്

Google Oneindia Malayalam News

ജറുസലേം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് ഒദ്യോഗികമായി തുടക്കം കുറിച്ചിരിക്കുകയാണ്. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രി എന്ന പ്രത്യേകതയുമുണ്ട്. മോദിയുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് ഇസ്രയേലും അവിടുത്തെ മാധ്യമങ്ങളും കാത്തിരുന്നത്. 'ഉണരൂ, ലോകത്തിലെ ഏറ്റവും പ്രമുഖനായ പ്രധാനമന്ത്രി വരുന്നു'എന്നാണ് ഇസ്രയേലി ദിനപ്പത്രമായ 'ദി മാര്‍ക്കറ്റ്' റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോളിതാ മോദിയോടുള്ള ബഹുമാനാര്‍ത്ഥം ഇസ്രയേലിലെ ക്രൈസാന്തിയം പുഷ്പത്തിന് 'മോദി' എന്ന പേരും ലഭിച്ചിരിക്കുന്നു.

ഇസ്രയേല്‍ സര്‍ക്കാരിന്റെ ഒദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് കൈസാന്തിയം പുഷ്പം ഇനി മുതല്‍ മോദി എന്ന പേരിലറിയപ്പെടുമെന്ന അറിയിപ്പ് ആദ്യം പ്രത്യക്ഷപ്പെട്ടത്.ഇസ്രായേലിലെ ക്രൈസാന്തിയം പുഷ്പത്തിന് മോദിയുടെ പേരു നല്‍കിക്കൊണ്ടുള്ള അറിയിപ്പില്‍ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബാംഗ്ലേയും ട്വീറ്റ് ചെയ്തു.

കാവ്യാ മാധവന്റെ ലക്ഷ്യയിലെ ജീവനക്കാരെയെല്ലാം ഒഴിവാക്കി?സംഭവിക്കുന്നതെന്ത്?പഴയ ജീവനക്കാരെ തേടി പോലീസ്കാവ്യാ മാധവന്റെ ലക്ഷ്യയിലെ ജീവനക്കാരെയെല്ലാം ഒഴിവാക്കി?സംഭവിക്കുന്നതെന്ത്?പഴയ ജീവനക്കാരെ തേടി പോലീസ്

modiflower-

ഇസ്രയേലിലെ ടെല്‍ അവീവിലുള്ള ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലാണ് മൂന്നു ദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനത്തിനായി മോദി വിമാനമിറങ്ങിയത്. ടെല്‍ അവീവിലുള്ള ഇന്ത്യന്‍ സമൂഹകത്തെയും മോദി അഭിസംബോധന ചെയ്യുന്നുണ്ട്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ ഏറ്റവും പ്രധാനമായി ചര്‍ച്ച ചെയ്യുന്നത് കാര്‍ഷിക രംഗത്ത് യോജിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചാണ്. നിലവില്‍ ഇന്ത്യന്‍ കാര്‍ഷിക രംഗത്ത് ഇസ്രയേലിന്റെ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

English summary
A new Israeli flower named after PM?Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X