Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം പ്രവചിച്ച് മനോരമ-സീ വോട്ടർ സർവേ. രണ്ട് തവണ ഭരിച്ച ഇടത് മുന്നണിക്ക് ഇക്കുറി മേധാവിത്തം നഷ്‌ടമാവുമെന്നാണ് തെക്കൻ ജില്ലകളിലെ കൂടി സീറ്റ് നില പ്രവചിക്കുമ്പോൾ അറിയാൻ കഴിയുന്നത്. നേരത്തെ വടക്കൻ, മധ്യ കേരളത്തിലും യുഡിഎഫിന് വ്യക്തമായ മേൽക്കൈ ഉണ്ടാവുമെന്ന് മനോരമ സർവേ പ്രവചിച്ചിരുന്നു. എന്നാൽ വലിയ സീറ്റ് വ്യത്യാസം ഇല്ലാത്ത വിജയമായിരിക്കും ഉണ്ടാവുകയെന്നാണ് സർവേ പറയുന്നത്.

ഇത്തവണ 69 മുതല്‍ 81 വരെ സീറ്റുകള്‍ യുഡിഎഫ് നേടിയേക്കാമെന്നാണ് മനോരമ-സീ വോട്ടർ സർവേ പ്രവചിക്കുന്നത്. 57 മുതല്‍ 69 സീറ്റുകള്‍ വരെ ഇടതുമുന്നണിക്ക് ലഭിക്കാമെന്നാണ് സർവേ വ്യക്തമാക്കുന്നത്. ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഒന്നുമുതല്‍ അഞ്ച് സീറ്റ് വരെയാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത്. 140 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി തൊണ്ണൂറായിരത്തോളം സാംപിളുകള്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തിയത്.

kerala assembly election 2026

തെക്കൻ ജില്ലകളിൽ കൊല്ലവും തിരുവനന്തപുരവും ഒഴികെ മറ്റൊരിടത്തും എൽഡിഫിന് ശോഭിക്കാൻ കഴിയില്ലെന്നാണ് സർവേ ചൂണ്ടിക്കാണിക്കുന്നത്. ആലപ്പുഴയിലും ഭേദപ്പെട്ട പ്രകടനം എൽഡിഎഫ് നടത്തും. മേൽപറഞ്ഞ രണ്ട് ജില്ലകളിലാവട്ടെ കഴിഞ്ഞ തവണത്തെ പ്രകടനത്തിന്റെ നിഴൽ മാത്രമായിരിക്കും ഇക്കുറിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഈ രണ്ട് ജില്ലകളിലെയും സമ്പൂർണ ആധിപത്യമാണ് കഴിഞ്ഞ തവണ ഇടത് മുന്നണിക്ക് ഭരണത്തിലേറാൻ സഹായിച്ചത്.

ആകെ 14 നിയമസഭാമണ്ഡലങ്ങളുള്ള തിരുവനന്തപുരം ജില്ലയില്‍ 8 മുതല്‍ 10 സീറ്റ് വരെ ഇടതുമുന്നണി സ്വന്തമാക്കും. എന്നാൽ ഇവിടെ യുഡിഎഫിന് 2 മുതല്‍ 4 സീറ്റ് വരെയാണ് നേടാൻ സാധിക്കുക. എന്‍ഡിഎയ്ക്ക് ഒന്നുമുതല്‍ മൂന്ന് സീറ്റുവരെ പ്രവചിക്കുന്നുണ്ട്. അതിൽ നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ എൻഡിഎ ജയിക്കാൻ സാധ്യത നിലനിൽനിക്കുന്നുണ്ടെന്ന് സർവേയിൽ പറയുന്നു.

ആലപ്പുഴയിൽ എൽഡിഎഫിന് ആധിപത്യമെന്നാണ് സർവേ പറയുന്നത്. എൽഡിഎഫിന് 6 മുതൽ 8 വരെയും യുഡിഎഫിന് ഒന്നു മുതൽ മൂന്നുവരെയും സീറ്റുകളാണ് ഇവിടെ പ്രവചിക്കുന്നത്. പത്തനംതിട്ടയിൽ കഴിഞ്ഞ തവണ അഞ്ച് സീറ്റുകൾ നേടിയ ഇടതിന് ഇക്കുറി കാലിടറുമെന്നാണ് സർവേ പറയുന്നത്. എൻഡിഎ ഇക്കുറിയും ഇവിടെ സംപൂജ്യമായിരിക്കും.

കൊല്ലം ജില്ലയില്‍ ഇക്കുറി ഇടത് തരംഗമുണ്ടാവില്ലെന്ന പ്രവചനമാണ് സർവേ നടത്തുന്നത്. എന്നാല്‍ യുഡിഎഫിനെക്കാള്‍ മെച്ചപ്പെട്ട പ്രകടനം ഇത്തവണയും എല്‍ഡിഎഫ് ഇവിടെ നടത്തുമെന്നാണ് വിലയിരുത്തൽ. ജില്ലയില്‍ ഇടതുമുന്നണിക്ക് അഞ്ചുമുതല്‍ ഏഴ് സീറ്റ് വരെയും യുഡിഎഫിന് നാലു മുതല്‍ ആറ് സീറ്റ് വരെയുമാണ് സർവേ പ്രവചിക്കുന്നത്.

വടക്കൻ, മധ്യ കേരളത്തിൽ ആധിപത്യം യുഡിഎഫിന്

ഏകദേശം 101 സീറ്റുകൾ ഉള്ള ഈ മേഖലയിൽ നിന്ന് എൽഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ച പിന്തുണ ഉണ്ടാവില്ലെന്നാണ് സർവേ ചൂണ്ടിക്കാണിക്കുന്നത്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമായി ആകെയുള്ള 101 സീറ്റുകളിൽ യുഡിഎഫിന് 57 മുതൽ 65 സീറ്റുകൾ വരെ ലഭിച്ചേക്കാമെന്നാണ് സർവേ പ്രവചിക്കുന്നത്. എന്നാൽ എൽഡിഎഫിന്റെ സാധ്യത 36 മുതൽ 44 വരെ സീറ്റുകൾ മാത്രമായതിനാൽ ഭരണ തുടർച്ച എന്ന സ്വപ്‌നം സാധ്യമാകില്ലെന്നാണ് മനോരമ സർവേ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+