കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റംസാന്‍ വ്രതം ഖുറാന്‍ വിരുദ്ധമെന്ന് ... ചേകന്നൂര്‍ സംഘത്തിന്‍റെ പുസ്തകം വരുന്നു

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: പരമ്പരാഗത ഇസ്ലാമിക മൂല്യങ്ങളെ മുഴുവന്‍ ഖുറാന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്ത വ്യക്തി ആയിരുന്നു ചേകന്നൂര്‍ മൗലവി. എന്നാല്‍ ഈ നിലപാടുകളുടെ പേരില്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ടത് സ്വന്തം ജീവന്‍ തന്നെയാണ്.

ചേകന്നൂര്‍ മൗലവി ലോകത്ത് നിന്ന് അപ്രത്യക്ഷനാക്കപ്പെട്ടെങ്കിലും അദ്ദേഹം തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ ഖുറാന്‍ സുന്നത്ത് സൊസൈറ്റി തുടര്‍ന്ന് പോരുകയാണ്. സൊസൈറ്റി പുറത്തിറക്കുന്ന അടുത്ത പുസ്തകം ഇസ്ലാമിക സ,മൂഹത്തില്‍ വലിയ വിവാദത്തിനാണ് തിരികൊളുത്താന്‍ പോകുന്നത്.

ഇസ്ലാം മതവിശ്വസികള്‍ റംസാന്‍ മാാസത്തില്‍ പുണ്യപ്രവൃത്തിയായി നടത്തുന്ന വ്രതാചരണം ഖുറാന്‍ വിരുദ്ധമാണെന്നാണ് 'നോമ്പിന്റെ യാഥാര്‍ത്ഥ്യം' എന്ന പുസ്തകത്തില്‍ പറയുന്നത്. ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ അബ്ദുള്‍ ജലീല്‍ പുറ്റെക്കാട് ആണ് ഗ്രന്ഥകര്‍ത്താവ്.

വ്രതം ഖുറാന് നിരക്കുന്നതല്ല

വ്രതം ഖുറാന് നിരക്കുന്നതല്ല

റംസാന്‍ മാസത്തില്‍ മുസ്ലീങ്ങള്‍ പകല്‍ സമയത്ത് ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് നടത്തുന്ന വ്രതാനുഷ്ടാനം ഖുറാന് നിരക്കുന്നതല്ലെന്നാണ് പുസ്തകത്തില്‍ പറയുന്നതത്രെ.

പട്ടിണി കിടക്കാന്‍ പറഞ്ഞിട്ടില്ല

പട്ടിണി കിടക്കാന്‍ പറഞ്ഞിട്ടില്ല

ഒരു ദിവസം പോലും അള്ളാഹുവിന് വേണ്ടി പട്ടിണി കിടക്കണം എന്ന് ഖുറാനില്‍ പറഞ്ഞിട്ടില്ലെന്നും പുസ്തകത്തില്‍ പറയുന്നു.

പ്രവാചകന്‍

പ്രവാചകന്‍

പ്രവാചകന്‍ മുഹമ്മദ് നബി ഒരു മാസക്കാലം ഇങ്ങനെ നോമ്പെടുത്തതായി ഖുറാനില്‍ എവിടേയും പറയുന്നില്ലെന്നാണ് പുസ്‌കത്തില്‍ പറയുന്നത്.

പുരോഹിത സൃഷ്ടി

പുരോഹിത സൃഷ്ടി

മറ്റ് പല ആചാരങ്ങളേയും പോലെ റംസാന്‍ വ്രതാനുഷ്ടാനവും പുരോഹിത സൃഷ്ടിയാണെന്ന് 'നോമ്പിന്റെ യാഥാര്‍ത്ഥ്യം' എന്ന പുസ്തകത്തില്‍ ഗ്രന്ഥകാരന്‍ വാദിയ്ക്കുന്നു.

അനാചാരങ്ങളുടെ പെരുമഴക്കാലം

അനാചാരങ്ങളുടെ പെരുമഴക്കാലം

റംസാന്‍ മാസം പുണ്യങ്ങളുടെ പൂക്കാലം അല്ലെന്നും അനാചാരങ്ങളുടെ പെരുമഴക്കാലം ആണെന്നും ഗ്രന്ഥകാരന്‍ ആരോപിയ്ക്കുന്നുണ്ട്.

പുസ്‌കത്തിന് ആധാരം

പുസ്‌കത്തിന് ആധാരം

പാകിസ്താനിലെ ഖുറാന്‍ സുന്നത്ത് പ്രസ്ഥാനത്തിന്റെ നേതാവായ ഡോ ഖമര്‍ സമാന്റെ 'നോമ്പിന്റെ സത്യം' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് അബ്ദുള്‍ ജലീല്‍ പുറ്റെക്കാടിന്റെ മലയാള ഗ്രന്ഥം.

ബാലപീഡനം

ബാലപീഡനം

കുട്ടികളെ കൊണ്ട് നിര്‍ബന്ധിച്ച് വ്രതം എടുപ്പിയ്ക്കണം എന്നത് കിരാതവും ബാലപീഡനവും സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും ആണെന്ന് പുസ്‌കത്തില്‍ പറയുന്നുണ്ടത്രെ.

ഗോത്രാചാരങ്ങളുടെ ശേഷിപ്പ്

ഗോത്രാചാരങ്ങളുടെ ശേഷിപ്പ്

പ്രവാചകനും , നാല് ഖലീഫമാര്‍ക്കും ശേഷം അമവി ഭരണാധികാരികളും പുരോഹിതരും ചേര്‍ന്നുണ്ടാക്കിയ ഗോത്രാചാരങ്ങളാണ് ഇന്നും ഇസ്ലാമിന്റെ പേരില്‍ ആചരിയ്ക്കപ്പെടുന്നത് എന്നും ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

 ഹജ്ജ് ഇസ്ലാമിന്റെ ഭാഗമല്ല

ഹജ്ജ് ഇസ്ലാമിന്റെ ഭാഗമല്ല

ഹജ്ജ് ഇസ്ലാമിന്റെ ഭാഗമല്ലെന്നും പുസ്‌തകത്തില്‍ പറയുന്നുണ്ട്. നമസ്‌കാരവും, ബാങ്ക് വിളിയും എല്ലാം ഗ്രന്ഥകാരന്റെ വിമര്‍ശനത്തിന് പാത്രമാകുന്നു.

 പ്രകാശനം

പ്രകാശനം

മെയ് 22 ന് കോഴിക്കോട് വച്ചാണ് പുസ്‌കത്തിന്റെ പ്രകാശനം. പ്രശസ്ത ഗായകന്‍ വിഎം കുട്ടിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.

English summary
The Quran Sunnath Society founded by Chekkannur Maulavi is going to publish a book named 'Nombinte Yadharthyam' criticising Ramsan Fasting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X