പറവൂര്‍ ഭരതന് അന്തരിച്ചു
കൊച്ചി: മലയാള ചലച്ചിത്ര ലോകത്തിന് തീരാ നഷ്ടമായി പറവൂര്‍ ഭരതന് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. 86 വയസ്സായിരുന്നു.
അറുപത് വര്‍ഷത്തോളം മലയാള സിനിമയുടെ ഭാഗമായിരുന്നു പറവൂര്‍ ഭരതന്. ഏറെ നാളായി സിനിമയില്‍ സജീവമായിരുന്നില്ല. ബ്ലാക്ക് ആന്റ് വൈറ്റ് കാലം മുതല്‍ പുതുമുഖ താരങ്ങള്‍ വരെയുള്ളവര്‍ക്കൊപ്പം അഭിനയിച്ച് ജീവിച്ച കലാകാരനാണ് ഇദ്ദേഹം. മലയാള സിനിമയിലെ ഏറ്റവും തലമുതിര്‍ന്ന താരമെന്ന വിശേഷണവും അദ്ദേഹത്തിന് സ്വന്തമായിരുന്നു.

നാടകങ്ങളിലൂടെയാണ് പറവൂര്‍ ഭരതന് കലാലോകത്തേയ്ക്ക് വരുന്നത്. കെടാമംഗലം സദാനന്ദന് എന്ന വിഖ്യാത കാഥികനാണ് പറവൂര്‍ ഭരതനിലെ കലാകാരനെ കണ്ടെത്തിയത്.
വില്ലന്‍, സ്വഭാവ നടന്, ഹാസ്യ നടന് എന്നിങ്ങനെ വ്യത്യസ്തമായ നിരവധി വേഷങ്ങള്‍ തന്മയത്തോടെ ആടിത്തീര്ത്തിട്ടാണ് പറവൂര്‍ ഭരതന് അരങ്ങൊഴിയുന്നത്. ചെറുതും വലുതുമായി ആയിരത്തോളം സിനിമകളില്‍ പറവൂര്‍ ഭരതന് വേഷമിട്ടിട്ടുണ്ടെന്നാണ് കണക്ക്.
1951 ല്‍ പുറത്തിറങ്ങിയ 'രക്തബന്ധം' ആണ് ആദ്യസിനിമ. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ 'ഭക്ത കുചേല'യാണ് പറവൂര്‍ ഭരതന് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്.
ഡോക്ടര്‍ പശുപതി, ഗോഡ്ഫാദര്, പട്ടണ പ്രവേശം, ഹിസ് ഹൈനസ് അബ്ദുള്ള, ഇന്‍ ഹരിഹര്‍ നഗര്‍, മഴവില്‍ക്കാവടി തുടങ്ങിയ ചിത്രങ്ങളില്‍ പറവൂര്‍ ഭരതന് അവതരിപ്പിച്ച കഥാപാത്രങ്ങളെ മലാളിയ്ക്ക് ഒരിയ്ക്കലും മറക്കാനാവില്ല.
നാടക നടിയായിരുന്ന തങ്കമണിയാണ് ഭാര്യ.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications