ആപ്പിൾ ഐഫോൺ 17 പ്രോ മാക്‌സ് വാങ്ങാൻ ആശയുണ്ടോ? എങ്കിൽ ഒട്ടും വൈകണ്ട, ഏറ്റവും കുറവ് വില എവിടെ?
ആപ്പിളിന്റെ ഐഫോൺ സീരീസ് സ്‌മാർട്ട്‌ഫോൺ ലോകത്തിലെ ശ്രദ്ധേയമായ ഒരു കൂട്ടിച്ചേർക്കലാണ്. അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 17 സീരീസ് അതിന് അത്യാധുനികമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കയാണ്. കഴിഞ്ഞ സെപ്റ്റംബർ 9ന് പ്രത്യേക ഇവന്റിൽ അവതരിപ്പിക്കപ്പെട്ട ഈ സീരീസ്, പുതിയ ഡിസൈൻ, മെച്ചപ്പെട്ട ഡിസ്പ്ലേകൾ, ശക്തമായ പ്രോസസറുകൾ, ഉയർന്ന ബാറ്ററി ലൈഫ് എന്നിവയിലൂടെ ഉപയോക്താക്കളെ ആകർഷിക്കുന്ന ഒന്നാണ്.
ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളടങ്ങിയ ഈ ലൈനപ്പ്, പ്രത്യേകിച്ച് അൾട്രാ-തിന്നായ ഐഫോൺ 17 എയർ മോഡലിനെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണ്. ഐഫോൺ 17 സീരീസ് ആപ്പിളിന്റെ ഇന്നോവേഷന്റെ പുതിയ അധ്യായമാണ് എന്ന് അവർ അവകാശപ്പെടുന്നു. മെലിഞ്ഞ ഡിസൈൻ, ആധുനിക ക്യാമറകൾ, ദീർഘകാല ബാറ്ററി എന്നിവയോടെ, ഇത് ഐഫോൺ 16-നെക്കാൾ ഗംഭീര അപ്ഗ്രേഡുമായാണ് വരുന്നത്.

ഐഫോൺ 17 സീരീസ് എ19 ബയോണിക് ചിപ്പോടെ വരുന്നു, ഇത് ഗ്രാഫിക്‌സ്, വീഡിയോ റെൻഡറിങ് എന്നിവയിൽ മെച്ചപ്പെടുത്തുന്നു. പ്രോ മോഡലുകൾ 6-കോർ ജിപിയു ലഭിക്കുമ്പോൾ, എയർ 5-കോർജിപിയു ഉണ്ടാകും. വൈഫൈ 7 സപ്പോർട്ട് എല്ലാ മോഡലുകളിലും ഉണ്ട്, ഇത് കണക്റ്റിവിറ്റി വേഗത്തിലാക്കുന്നു. ഐഫോൺ 17 ഇ എന്ന ബജറ്റ് മോഡൽ ഈ വർഷം പുറത്തിറങ്ങുമെന്നാണ് റൂമറുകൾ. ഡൈനാമിക് ഐലാൻഡും പുതിയ ഡിസൈനും അതിനൊപ്പം ഉണ്ടായേക്കും.
ഇപ്പോഴിതാ റിപ്പബ്ലിക് ദിന വിൽപനയോടനുബന്ധിച്ച് ഐഫോൺ 17 പ്രോ മാക്‌സിന് നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയായി ആപ്പിൾ നൽകുന്ന കിഴിവുകൾ മാത്രമല്ല, അതിലുപരി വിവിധ ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾ ഒരുക്കിയിരിക്കുന്ന ഓഫറുകളും ഒക്കെയായി നിങ്ങൾക്ക് മുന്നിൽ ഒരുപാട് ഓപ്‌ഷനുകൾ ഉണ്ട്. ഈ ദിനങ്ങളിൽ ഐഫോൺ 17 പ്രോ മാക്‌സ് വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ ഓഫറുകൾ നിർബന്ധമായും അറിയണം.
ഐഫോൺ 17 പ്രോ മാക്‌സ് ഓഫറുകൾ ഇങ്ങനെ
ആപ്പിളിന്റെ ഔദ്യോഗിക സ്‌റ്റോറിൽ നിന്ന് ഈ ഫോൺ വാങ്ങുമ്പോൾ ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, അമേരിക്കൻ എക്‌സ്പ്രസ് കാർഡുകൾക്ക് 5,000 തൽക്ഷണ കിഴിവ് ലഭിക്കും. ഈ കിഴിവോടെ ഫോണിന്റെ പ്രാരംഭ വില 1,44,900 ആയി കുറയും. പഴയ സ്‌മാർട്ട്‌ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ 3350 മുതൽ 64,000 വരെ ആനുകൂല്യങ്ങളും ആപ്പിൾ സ്‌റ്റോർ നൽകുന്നു.
ഇത് കൂടാതെ രാജ്യത്തെ പ്രമുഖ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്‌കാർട്ട്, ക്രോമ എന്നിവിടങ്ങളിൽ നിന്ന് ഐഫോൺ 17 പ്രോ മാക്‌സ് വാങ്ങുമ്പോൾ 4,000 വരെ ബാങ്ക് കിഴിവ് ഉപഭോക്താക്കൾക്ക് ലഭിക്കും. ഈ ഓഫറിൽ ഫോണിന്റെ പ്രാരംഭ വില 1,45,900 രൂപയായിരിക്കും. ഫ്ലിപ്‌കാർട്ടിൽ പഴയ ഫോൺ കൈമാറ്റം ചെയ്‌താൽ 57,400 വരെ എക്സ്ചേഞ്ച് ഡിസ്ക്കൗണ്ടും നേടാം.
അതുപോലെ ക്രോമയിൽ നിന്ന് വാങ്ങുന്നവർക്ക് 7,056 മുതൽ ആരംഭിക്കുന്ന പ്രതിമാസ തവണകളായി ഐഫോൺ 17 പ്രോ മാക്‌സ് സ്വന്തമാക്കാം. ആമസോണിലും ഐഫോൺ 17 പ്രോ മാക്‌സിന് ആകർഷകമായ ഓഫറുകൾ ലഭ്യമാണ്. ഇതിൽ 4497 ക്യാഷ്ബാക്ക്, എസ്ബിഐ കാർഡ് വഴി 1,750 വരെ ബാങ്ക് കിഴിവ്, 35,950 വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ എന്നിവയും ലഭ്യമാണ്. 5270 മുതലുള്ള ഇഎംഐ ഓഫറുകളും ഇതിന് ലഭ്യമാണ്. ഇതിൽ ഏറ്റവും അനുയോജ്യമെന്ന് നിങ്ങൾക്ക് തോന്നുന്നത് തിരഞ്ഞെടുക്കാവുന്നതാണ്.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications