അഫ്ഗാന്റെ ഹീറോ സാലിമ മസാരിയും താലിബാന്‍ പിടിയില്‍, ഇനി ഭയക്കണം, അത്യാധുനിക ആയുധങ്ങളും കൈവശം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെങ്കിലും ഒന്നും മാറിയിട്ടില്ല എന്ന് തെളിഞ്ഞ് വരികയാണ്. അത്യാധുനിക ആയുധങ്ങളാണ് അവരുടെ കൈവശമെത്തിയിരിക്കുന്നത്. കള്ളക്കടത്തിന്റെ കേന്ദ്രമായി അഫ്ഗാന്‍ മാറുമെന്ന് ഉറപ്പായി കഴിഞ്ഞു. ഒപ്പം അഫ്ഗാന്‍ പോരാട്ടവീര്യത്തിന്റെ പ്രതീകമായിരുന്ന ഗവര്‍ണര്‍ സലീമ മസാരിയും താലിബാന്റെ പിടിയിലായിരിക്കുകയാണ്.
അക്രമങ്ങള്‍ തീവ്രവാദി കൂട്ടം ആരംഭിച്ച് കഴിഞ്ഞു. അമ്യൂസ്‌മെന്റ് പാര്‍ക്കിന് അടക്കം തീയിട്ടാണ് തുടങ്ങിയത്. കിരാത ഭരണം പുതിയ മോഡലിലാണ് അഫ്ഗാന്‍ ജനതയെ കാത്തിരിക്കുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
അമ്മയെ പോലെ തന്നെ അതിസുന്ദരി, സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ജാൻവിയുടെ ഫോട്ടോഷൂട്ട്

അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ ഗവര്‍ണറാണ് സാലിമ മസാരി. ഇവര്‍ ആയുധമെടുത്ത് താലിബാനെതിരെ പോരാടിയിരുന്നു. രാജ്യത്തിന്റെ ഹീറോയെന്ന വിശേഷണവും അവര്‍ക്കുണ്ടായിരുന്നു. താലിബാന്‍ അധികാരം പിടിച്ചതോടെ അവരുടെ പോരാട്ടവും പരാജയപ്പെട്ടിരിക്കുകയാണ്. താലിബാന്റെ പിടിയിലായിരിക്കുകയാണ് ഇവര്‍. സാലിമ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് ആര്‍ക്കും അറിയില്ല. രാജ്യത്തെ നേതാക്കള്‍ ഭയന്നോടിയപ്പോള്‍ ധീരമായി ഉറച്ച് നിന്ന് പോരാടാനായിരുന്നു സാലിമയുടെ തീരുമാനം. എന്നാല്‍ ബാല്‍ക്ക് പ്രവിശ്യയുടെ കീഴടങ്ങലും താലിബാന്‍ ശക്തി വീണ്ടെടുക്കലും സാലിമയുടെ പോരാട്ടത്തെ അവസാനിപ്പിക്കുകയായിരുന്നു.

ബാല്‍ക്കിലെ ചാഹര്‍ കിന്റ് ജില്ല താലിബാന് മുന്നില്‍ കീഴടങ്ങി. ഇവിടെയായിരുന്നു സാലിമയുടെ എല്ലാ പോരാട്ടവും നടന്നിരുന്നത്. അഫ്ഗാന്‍ ചരിത്രത്തില്‍ ഇതുവരെ ആകെ മൂന്ന് വനിതാ ഗവര്‍ണര്‍മാര്‍ മാത്രമാണ് പിറന്നത്. അഫ്ഗാനിലെ പല മേഖലകളും യാതൊരു പോരാട്ടവും ഇല്ലാതെയാണ് കീഴടങ്ങിയത്. എന്നാല്‍ താലിബാനുമായി ചാഹര്‍ കിന്റിലെ പോരാളികള്‍ കടുത്ത പോരാട്ടമാണ് നടത്തിയത്. ഒരുപാട് പേര്‍ സാലിമയ്‌ക്കൊപ്പം അണിനിരന്നിരുന്നു. അഫ്ഗാനില്‍ തന്നെ താലിബാനുമായി കടുത്ത പോരാട്ടം നടത്തിയത് സാലിമ മാത്രമാണ്. ചാഹര്‍ കിന്റ് മാത്രമായിരുന്നു ഒരു വനിതയുടെ നിയന്ത്രണത്തിലായിട്ടും ഒരു തീവ്രവാദ ഗ്രൂപ്പ് പോലും ഇടപെടാന്‍ മടിച്ചിരുന്നത്. വനിതാ നേതാവെന്ന നിലയില്‍ ആഗോള പ്രശസ്തിയും അവര്‍ നേടിയിരുന്നു.

അതേസമയം കാര്യങ്ങള്‍ അത് സുഖകരമല്ല താലിബാന് കീഴില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പല ആയുധങ്ങള്‍ താലിബാന്‍ പിടിച്ചെടുത്തിരിക്കുകയാണ്. അമേരിക്കയുടെ ആയുധങ്ങളാണ് എല്ലാം. അത്യാധുനിക ശേഷിയുള്ള ഈ ആയുധനങ്ങള്‍ താലിബാനെ കൊടും ഭീകരരാക്കി മാറ്റുമെന്നാണ് അന്താരാഷ്ട്ര സമൂഹം ഭയപ്പെടുന്നത്. യുഎസ് സൈന്യത്തിന്റെ ബയോമെട്രിക് ഉപകരണങ്ങളാണ് പിടിച്ചെടുത്തവയില്‍ പ്രധാനം. അഫ്ഗാനികളെ തിരിച്ചറിയുന്നതിനുള്ള പ്രത്യേക ഉപകരണമായിരുന്നു ഇത്. വിരലടയാളം അടക്കമുള്ള ഇതിലുണ്ട്. ഒപ്പം വ്യക്തിവിവരങ്ങളും ഇതിലുണ്ട്. എല്ലാ അഫ്ഗാനികളുടെ വിവരങ്ങള്‍ ഇതോടെ താലിബാന് ലഭിക്കും.

അഫ്ഗാനിലെ കുപ്രസിദ്ധനായ യുദ്ധപ്രഭു ജനറല്‍ അബ്ദുള്‍ റഷീദ് ദോസ്തമിന്റെ വസ്തുക്കളും താലിബാന്‍ പിടിച്ചെടുത്തിട്ടുണ്ട്. താലിബാന്റെ നിത്യശത്രുവാണ് ദോസ്തം. യുഎസ്സുമായി ചേര്‍ന്നാണ് ദോസ്തം താലിബാനെ നേരിട്ടത്. അതേസമയം പാശ്ചാത്യ രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാന് നല്‍കിയ നിരവധി ആയുധങ്ങളും താലിബാന്‍ പിടിച്ചെടുത്തവയില്‍ ഉണ്ട്. ഉത്തര മേഖലാ നഗരമായ കുണ്ടുസില്‍ താലിബാന്റെ വാഹനങ്ങള്‍ നിറയെ ആയുധങ്ങളാണ്. ആര്‍ട്ടിലറി തോക്കുകള്‍ വരെയുണ്ട്. ഇതെല്ലാം പിടിച്ചെടുത്തവയാണ്. ഓരോ താമസക്കാരില്‍ നിന്നും താലിബാന്‍ ആയുധങ്ങള്‍ പിടിച്ചെടുക്കുന്നുണ്ട്. അതേസമയം ഈ ആയുധങ്ങള്‍ പല ഭീകര സംഘടനകള്‍ക്കും ഇവര്‍ വിതരണം ചെയ്യുമോ എന്ന ഭയമാണ് യുഎസ് അടക്കമുള്ളവര്‍ക്കുള്ളത്.

നിരവധി ഹെലികോപ്ടറുകളും താലിബാന്‍ പിടിച്ചെടുത്തിട്ടുണ്ട്. യുഎസ് നിര്‍മിത ഹെലികോപ്ടറുകളാണ് ഇത്. കാണ്ഡഹാര്‍ വിമാനത്താവളത്തിലുണ്ടായിരുന്നവയാണ് ഇത്. യുഎസ് നിര്‍മിത ബ്ലാക് ഹോക്ക് സൈനിക ഹെലികോപ്ടറും താലിബാന്‍ കൈക്കലാക്കിയിട്ടുണ്ട്. റഷ്യന്‍ സൈനിക വിമാനങ്ങളും ഇവരുടെ കൈവശമെത്തി. ഇന്ത്യ അഫ്ഗാനിസ്ഥാന് നല്‍കിയ പോരാട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഹെലികോപ്ടറുകളും താലിബാന്‍ പിടിച്ചെടുത്തു. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഏത് യുദ്ധസന്നാഹത്തെയും നേരിടാന്‍ താലിബാന്‍ ഇതോടെ സജ്ജമാകും. അഫ്ഗാനിസ്ഥാന്‍ ജനത ഭയപ്പെടുന്നതും ഇവരുടെ ശക്തി വര്‍ധിച്ചതിനെയാണ്.

താലിബാന്റെ ക്രൂര വിനോദങ്ങള്‍ ഇതുകൊണ്ടൊന്നും തീര്‍ന്നിട്ടില്ല. ഒരു അമ്യൂസ്‌മെന്റ് പാര്‍ട്ട് ഒന്നാകെ കത്തിച്ചിരിക്കുകയാണ് അവര്‍, ഷെബര്‍ഗാനിലെ ബോഗ്ഡി അമ്യൂസ്‌മെന്റ് പാര്‍ക്കാണ് താലിബാന്‍ കത്തിച്ച് കളഞ്ഞത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ഇവര്‍ ഉല്ലസിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇവിടെയുള്ള റൈഡുകളില്‍ ഇവര്‍ സവാരി നടത്തുന്ന വീഡിയോയായിരുന്നു അത്. ഇവിടെ പ്രതികളും വിഗ്രഹങ്ങളും ഉണ്ടായിരുന്നു. അത് ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് പറഞ്ഞാണ് താലിബാന്‍ കത്തിച്ച് കളഞ്ഞത്. കാബൂള്‍ ആഭ്യന്തര സംഘര്‍ഷത്തിന്റെ വക്കിലാണെന്ന് വ്യക്തമാണ്.

അതേസമയം മയക്കുമരുന്ന് കടത്താണ് താലിബാനെ അടുത്തിടെ ഏറ്റവും സമ്പന്നമാക്കിയത്. ഇതുപയോഗിച്ചാണ് അവര്‍ അഫ്ഗാന്‍ സര്‍ക്കാരിനെ താഴെയിറക്കിയത്. മയക്കുമരുന്ന് കടത്തുകാര്‍ വലിയ തോതില്‍ സംഭാവനകളും താലിബാന്‍ കമാന്‍ഡര്‍മാര്‍ക്ക് നല്‍കിയിരുന്നു. പകരം താലിബാന്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കി. ഇവര്‍ താലിബാന് അയുധങ്ങള്‍ മറ്റ് സൗകര്യങ്ങളുമെല്ലാം എത്തിച്ച് കൊടുത്തിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഉള്ളില്‍ ഇവര്‍ യഥേഷ്ടം പ്രവര്‍ത്തിക്കാമായിരുന്നു. താലിബാന്റെ സംരക്ഷണം ഇവര്‍ക്കുണ്ടായിരുന്നു. അബ്ദുള്‍ സത്താര്‍ എന്ന മയക്കുമരുന്ന് കടത്തുകാരന്‍ മൂന്നര ലക്ഷത്തോളം അമേരിക്കന്‍ ഡോളറാണ് താലിബാന് നല്‍കിയത്. ഇത് മയക്കമരുന്ന് കടത്തിലൂടെ ലഭിച്ച ലാഭമാണ്.
Recommended Video

അഫ്ഗാനിലെ 83 ശതമാനം മയക്കുമരുന്ന് കടത്തുകാരും താലിബാന്‍ ബന്ധമുള്ളവരാണ്. ഇവര്‍ക്ക് പണവും നല്‍കുന്നുണ്ട്. താലിബാന്‍ നിയന്ത്രണത്തിലുള്ള മേഖലയില്‍ മയക്കുമരുന്ന് കടത്ത് ഒരു കുറ്റമേയല്ല. മയക്കുമരുന്നില്‍ നിന്ന് ലഭിക്കുന്ന ലാഭം ശരിയായ മാര്‍ഗത്തിലൂടെയുള്ളതാണെന്ന് ഇവരും കരുതുന്നു. താലിബാന് നല്‍കുന്ന പണം നികുതിയായിട്ടാണ് ഇവര്‍ കണക്കാക്കുന്നത്. കാണ്ഡഹാറില്‍ 63 മുതല്‍ 95 ഡോളര്‍ വരെയാണ് ഒരു കിലോ ഹെറോയിന്റെ വില. കറുപ്പിന് കിലോയ്ക്ക് 32 ഡോളറാണ്. ഒരു താലിബാന്‍ കമാന്‍ഡര്‍ ഇവരെ സംരക്ഷിക്കുന്നതിനൊപ്പം സ്വന്തം മേഖലയില്‍ കൂടി ടണ്‍ കണക്കിനാണ് മയക്കുമരുന്ന് കടത്തുന്നത്. 63000 മുതല്‍ 95000 ഡോളര്‍ വരെ ഇവര്‍ ഇത്തരത്തില്‍ സമ്പാദിക്കുന്നുണ്ട്.
പുതു പുത്തൻ ഗെറ്റപ്പിൽ സാക്ഷി അഗർവാൾ, വൈറലായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications