എയര്‍ ഇന്ത്യയുടെ ഓണസമ്മാനം; തിരുവനന്തപുരത്ത് നിന്ന് നേരിട്ട് റിയാദിലേക്ക് പുതിയ സര്‍വീസ്
തിരുവനന്തപുരം: പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യയുടെ ഓണസമ്മാനം. തിരുവനന്തപുരം-റിയാദ് നേരിട്ടുള്ള വിമാനസര്‍വീസിന് തുടക്കമായി. ആദ്യ ഘട്ടത്തില്‍ എല്ലാ തിങ്കളാഴ്ച്ചകളിലുമാണ് സര്‍വീസ് ഉണ്ടാവുക. അതേസമയം പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതോടെ പൂവണിയുന്നത്.
നിലവില്‍ ദമാം, ജിദ്ദ വഴിയോ ഇതര രാജ്യങ്ങള്‍ വഴിയോ കണക്ഷന്‍ വിമാനങ്ങളിലാണ് റിയാദിലുള്ളവര്‍ യാത്ര ചെയ്തിരുന്നത്. അതേസമയം തിങ്കളാഴ്ച്ചകളില്‍ മാത്രമുള്ള സര്‍വീസ് യാത്രക്കാരുടെ വര്‍ധന അനുസരിച്ചാണ് കൂടുതല്‍ ദിവസങ്ങളിലേക്ക് വ്യാപിപ്പിക്കുക. തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് തിങ്കളാഴ്ച്ച വൈകിട്ട് 7.55ന് പുറപ്പെടും. രാത്രി 10.40ന് റിയാദിലെത്തും.

അതേസമയം തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രവാസികള്‍ക്കും ഈ സര്‍വീസ് ഗുണകരമാകും. റിയാദില്‍ നിന്ന് വിമാനം രാത്രി 11.20നാണ് തിരികെ സര്‍വീസ് നടത്തുക. രാവിലെ 7.30ന് തിരുവനന്തപുരത്തെത്തും. നിലവില്‍ സൗദിയിലെ ദമാമിലേക്കും തിരുവനന്തപുരത്ത് നിന്ന് നേരിട്ട് സര്‍വീസുണ്ട്.












Click it and Unblock the Notifications