ഭക്ഷണവും യാത്രയുമാണോ ഇഷ്ടം..എങ്കില്‍ രാശി ഇതുതന്നെ..

  • Written By: Desk
Subscribe to Oneindia Malayalam

ഭക്ഷണവും യാത്രയും കട്ടക്കു പിടിക്കുന്ന സുഹൃത്തുക്കള്‍ ഇല്ലാത്തവര്‍ ആരും കാണില്ല. ഏതൊരു കൂട്ടത്തിലും മിനിമം രണ്ടുപേരെങ്കിലും ഈ തരത്തില്‍ കാണുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍ ഇവരുടെ പൊതുവായ പ്രത്യേകത ഇതു മാത്രമല്ല. സൗഹൃദവും ആത്മാര്‍ഥതയും ഇത്തിരി കൂടുതലുള്ള ഇവര്‍ സാജിറ്റേറിയസുകാരിരിക്കും. സാജിറ്റേറിയസുകാരുടെ വിശേഷങ്ങള്‍.

പരിശ്രമശാലികളെങ്കിലും എടുത്തുചാട്ടക്കാര്‍

പരിശ്രമശാലികളെങ്കിലും എടുത്തുചാട്ടക്കാര്‍

ഏതു രംഗത്തും തങ്ങളെ ഏല്‍പ്പിക്കുന്ന കാര്യത്തിന്റെ നൂറുശതമാനം ആത്മാര്‍ഥത ഇവരില്‍ നിന്നു പ്രതീക്ഷിക്കാം. എങ്കിലും എടുത്തുചാട്ടം അല്പം കൂടുതലായതിനാല്‍ അതുവരെ ചെയ്തതു പലതും വെറുതെയാവാന്‍ സാധ്യതയുണ്ട്.

ഉപദേശിക്കാനും കൂട്ടുകൂടാനും മിടുക്കര്‍

ഉപദേശിക്കാനും കൂട്ടുകൂടാനും മിടുക്കര്‍

ഏതു കൂട്ടത്തില്‍ ചെന്നാലും മറ്റുള്ളവരെക്കാളധികം വേഗത്തില്‍ ഇവര്‍ എല്ലാവരുമായി ചങ്ങാത്തത്തിലാവും. പെട്ടന്ന് സൗഹൃദം സൃഷ്ടിക്കുന്നവരാണ് ഈ രാശിക്കാര്‍. സൗഹൃദം മാത്രമല്ല, കാര്യങ്ങളില്‍ കൃത്യമായ ഉപദേശവും ഇവര്‍ക്ക് നല്കാന്‍ സാധിക്കും.

പെട്ടന്നുള്ള തീരുമാനം

പെട്ടന്നുള്ള തീരുമാനം

സാജിറ്റേറിയസുകാരുടെ ഏറ്റവും വലിയ പ്രത്യേകതയാണ് കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള വേഗം. കുറഞ്ഞ സമയം കൊണ്ടു തന്നെ കൃത്യമായ തീരുമാനം ഇവര്‍ എടുക്കും. എന്നാല്‍ ചിലപ്പോള്‍ വേണ്ടാത്ത കാര്യങ്ങളിലുള്ള എടുത്തുചാട്ടം മൂലം മാനസീക വിഷമങ്ങള്‍ അനുഭവിക്കേണ്ടതായും വരും.

എല്ലാക്കാര്യത്തിലും പൂര്‍ണ്ണത

എല്ലാക്കാര്യത്തിലും പൂര്‍ണ്ണത

ഏറ്റെടുക്കുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും തീര്‍ക്കുന്നത് സാജിറ്റേറിയസുകാരുടെ മറ്റൊരു പ്രത്യേകതയാണ്. എല്ലാ കാര്യങ്ങളിലും നൂറുശതമാനം ആത്മാര്‍ഥത ഇവരില്‍ നിന്നും പ്രതീക്ഷിക്കാം.

സൗമ്യസ്വഭാവം

സൗമ്യസ്വഭാവം

തങ്ങളോട് ഇടപെടുന്നവരോട് തീര്‍ത്തും സൗമ്യമായി മാത്രം പെരുമാറുന്നവരാണ് സാജിറ്റേറിയസുകാര്‍. എത്ര മോശമായി പെരുമാറിയാലും ഇവരുടെ ഭാഗത്തു നിന്നും നല്ല പെരുമാറ്റം മാത്രമേ തിരികെ ലഭിക്കൂ. നയപരമായി ഇടപെടാനും ഇവര്‍ മിടുക്കരാണ്.

English summary
chracter of sagittarius

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്