Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാതകത്തിൽ രാജയോഗം, കര്‍മ്മരംഗത്ത് അസുലഭ നേട്ടങ്ങള്‍ വന്നുചേരും, വലിയ വീട് വാങ്ങും, ധനജ്യോതിഷം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തി 1/4)
ധനപരമായി നഷ്ടങ്ങള്‍ വര്‍ദ്ധിക്കാം. ജോലിക്കാര്‍ക്ക്, മേലുദ്യോഗസ്ഥരില്‍നിന്നും നടപടികള്‍, സസ്‌പെന്‍ഷന്‍, പിഴ തുടങ്ങിയ സാഹചര്യങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. കച്ചവടക്കാര്‍ക്ക് വളരെ നഷ്ടങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്. അന്യദേശത്തു പ്രവൃത്തിയെടുക്കുന്നവര്‍ക്ക് അശ്രദ്ധയും ആലോചനക്കുറവും നിമിത്തം പലവിധ പ്രയാസങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്. നിങ്ങളുടെ ഗൃഹാരൂഡസ്ഥിതി ശരിയായി പരിശോധിക്കേണ്ടത് ആവശ്യമായി കാണുന്നു. ആരൂഡം വ്യയസ്ഥാനത്തായാല്‍ ധനഷ്ടങ്ങള്‍, കാര്യതടസ്സങ്ങള്‍, ദുഃഖം ഇവയൊക്കെ ഉണ്ടാകുന്നതിനു സാധ്യത പറയാം. പൊതുവെ വളരെ ശ്രദ്ധാപൂര്‍വ്വം കാര്യങ്ങള്‍ നടത്തുക.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
നിങ്ങളുടെ ധനരാശിയില്‍ വലിയ തടസ്സങ്ങള്‍ കാണുന്നു. ഏതു കാര്യത്തിലും വളരെ ശ്രദ്ധിക്കുക. തൊഴില്‍പരമായ തടസ്സവിഷമതകള്‍ കൂടുതലാകും. അവിചാരിതമായ നഷ്ടങ്ങള്‍ ഉണ്ടായേക്കാം. പാഴ്ചിലവുകള്‍ അധികമാകും. വ്യാപാരരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത നഷ്ടങ്ങള്‍ ഉണ്ടാകും. ധനമിടപാടുകള്‍ സൂക്ഷിച്ചു നടത്തുക. കബളിപ്പിക്കല്‍, വഞ്ചന ഇവയൊക്കെ സഹിക്കേണ്ടതായി വന്നേക്കാം. നിങ്ങളുടെ ഗൃഹാരൂഡസ്ഥിതി അനുകൂലമാണോ എന്നു പരിശോധിക്കുക. പാദോന്നത, സ്ഥാനഭ്രംശം, സൂത്രഭംഗം ഇവ ഗൃഹാരൂഡത്തിന് ഉണ്ടെങ്കില്‍ ധനനഷ്ടങ്ങളും മറ്റു പ്രയാസങ്ങളും തുടര്‍ച്ചയായി ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. വാസ്തുസുദര്‍ശനം എന്ന ക്രിയ നടത്തുന്നത് ദോഷപരിഹാരമാണ്.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധനപരമായി വിഷമങ്ങള്‍ മാറും. നൂതനമായ വരുമാനമാര്‍ഗ്ഗങ്ങള്‍ തുറക്കും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായിരിക്കും. കര്‍മ്മരംഗത്ത് വളരെ വിജയങ്ങള്‍ ഉണ്ടാകും. കച്ചവടക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ വന്നുചേരും. പുതിയ മേഖലയില്‍ കച്ചവടങ്ങള്‍ ആരംഭിക്കുന്നതാണ്. വിദേശത്തു ജോലി ചെയ്യുന്നവര്‍ കൂടുതല്‍ പ്രയോജനങ്ങള്‍ നേടുന്നതാണ്. ഐ.ടി. രംഗത്തുള്ളവര്‍ക്കും അപൂര്‍വ്വ അവസരങ്ങള്‍ ഉണ്ടാകും. വലിയ വ്യാപാരം നടത്തുന്നവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാകും. സിനിമ-സീരിയല്‍ രംഗത്തെ ബിസിനസ്സുകാര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ വന്നുചേരും. നിങ്ങളുടെ രാശി വളരെ അനുകൂലമായിരിക്കുന്ന സമയമാണ് ഇത്. ഒരു ധനശ്രീയന്ത്രം ഗൃഹത്തില്‍ സ്ഥാപിക്കുന്നത് സര്‍വ്വൈശ്വര്യപ്രദമാണ്.

astrology

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
ഉദ്ദേശിക്കുന്ന വിധത്തില്‍ ധനപുരോഗതിയുണ്ടാകുകയില്ല. പലവിധത്തിലുള്ള പാഴ്ചിലവുകള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത് ധനനഷ്ടങ്ങള്‍, പരാജയം ഇവയ്ക്കു സാധ്യത. പുതിയ മേഖലയില്‍ പ്രവേസിക്കുന്നവര്‍ക്ക് ദുര്‍വ്യവും നഷ്ടവും ഉണ്ടാകും. വിദേശ തൊഴില്‍ ചെയ്യുന്നവര്‍ക്ക് വലിയ നഷ്ടസാധ്യതയുണ്ട്. യാത്രാക്ലേശം, യാത്രാവേളയില്‍ ധനഷ്ടം ഇവയും ഉണ്ടാകാം. ഗൃഹാരൂഡത്തില്‍ എന്തെങ്കിലും വിധത്തിലുള്ള ന്യൂനതകള്‍ ഉണ്ടോയെന്ന് പരിശോധിപ്പിക്കുന്നത് നന്നായിരിക്കും. വളരെ ദോഷകരമായ ഒരു താരയോഗമാണ് രാശിയില്‍ ഉള്ളത്. അതിനാല്‍ വളരെ ശ്രദ്ധിക്കുക. ഉചിതമായ ദോഷപരിഹാരങ്ങള്‍ ചെയ്യുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
ധനപരമായി പലവിധ നേട്ടങ്ങള്‍ ഉണ്ടാകും. നൂതന മേഖലയില്‍ പ്രവര്‍ത്തിയെടുക്കുന്നതിനു ശ്രമിക്കും. അനുകൂലമാറ്റങ്ങള്‍ എല്ലാ കാര്യത്തിലും ഉണ്ടാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയതും കൂടുതല്‍ വിസ്തൃതിയുള്ളതുമായ ഗൃഹം വാങ്ങുന്നതിനു സാധിക്കും. ഐ.ടി. രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും വളരെ ഗുണമുണ്ടാകുന്നതായി കാണുന്നു. പുതിയ അവസരങ്ങള്‍ വന്നുചേരും. നീരിയല്‍-സിനിമ രംഗത്തും വളരെ നേട്ടങ്ങള്‍ കൈവരിക്കുന്നതിനു സാധിക്കും. നിങ്ങളുടെ രാശിയില്‍ വളരെ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകാവുന്ന കാലഘട്ടമാണ്. വളരെ ശ്രദ്ധാപൂര്‍വ്വം മുമ്പോട്ടു പോയാല്‍ ഭാവി ശ്രേയസ്സു കാണുന്നു.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും. തൊഴില്‍ രംഗത്ത് പ്രവര്‍ത്തന വിജയം കൈവരും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. അതിലൂടെ വളരെ നേട്ടങ്ങള്‍ കൈവരിക്കും. കച്ചവടക്കാര്‍ക്ക് വളരെ പ്രയോജനങ്ങള്‍ ഉണ്ടാകുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും ഉണ്ടാകും. ചിലവുകള്‍ കുറയും. കര്‍ഷകര്‍ക്ക് വളരെ പുരോഗതി കൈവരും. വിദേശ തൊഴില്‍ ചെയ്യുന്നവര്‍ക്ക് വലിയ അവസരങ്ങള്‍ ലഭിക്കുന്നതാണ്. ഏതു കാര്യത്തിലും അനുകൂല പരിവര്‍ത്തനങ്ങള്‍ വന്നുചേരുന്നതായി കാണുന്നു. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ഗുണാത്മകമായ പലവിധ നേട്ടങ്ങള്‍ ഉണ്ടാകുന്നതായി തെളിയുന്നു. ശ്രദ്ധാപൂര്‍വ്വം കാര്യങ്ങള്‍ നീക്കുക. വിജയമുണ്ടാകും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാലം 3/4)
സാമ്പത്തിക തകര്‍ച്ച നേരിടേണ്ടിവരാം. കര്‍മ്മരംഗത്ത് സ്തംഭനാവസ്ഥ അനുഭവപ്പെടാനിയുണ്ട്. പലവിധത്തില്‍ ധനനഷ്ടങ്ങള്‍ വന്നുപെടും. പ്രവര്‍ത്തനങ്ങള്‍ മിക്കവാറും നിലച്ച അവസ്ഥയിലെത്തും. കച്ചവടരംഗത്ത് വളരെ ദോഷകരമായ മന്ദത ബാധിക്കുന്നതായി കാണുന്നു. വിദേശ തൊഴിലുകള്‍ വളരെ സൂക്ഷിക്കുക. സാമ്പത്തിക നഷ്ടങ്ങള്‍ വര്‍ദ്ധിക്കും. തൊഴില്‍ നഷ്ടംതന്നെ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ ഗൃഹാരൂഡം രാശിയില്‍ സ്ഥാനഭ്രംശം, സൂത്രഭംഗം, വ്യയം തുടങ്ങിയ ദോഷഭാവങ്ങള്‍ കാണുന്നതിനാല്‍ കൂടുതലായി ശ്രദ്ധിക്കുക. ഒരു ധനശ്രീയന്ത്രം ഗൃഹാരൂഡത്തില്‍ സ്ഥാപിക്കുന്നത് വളരെ ഉത്തമം.

astrology

വൃശ്ചികക്കൂറ് (വിശാലം 1/4, അനിഴം, തൃക്കേട്ട)
നിങ്ങളുടെ ധനരാശി അനുകൂലമായി കാണുന്നു. ഉദ്ദേശിക്കുന്ന സാമ്പത്തിക പുരോഗതി ഉണ്ടാകും. കര്‍മ്മരംഗത്ത് അസുലഭ നേട്ടങ്ങള്‍ വന്നുചേരും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായിത്തീരും. പുതിയ കച്ചവടമേഖലയില്‍ പ്രവേശിക്കുന്നതിനു സാധിക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഇതുവഴി അധികവരുമാനമുണ്ടാകുന്നതാണ്. നിങ്ങളുടെ ദീര്‍ഘകാല പ്രയത്‌നങ്ങള്‍ക്ക് തുടക്കം കുറിക്കും. നൂതന വ്യാപാരമേഖലയിലായിരിക്കും ഇത്. ജീവിതത്തില്‍ വലിയ ധനപുരോഗതിയിലേക്കുള്ള പ്രയാണത്തിന് തുടക്കം കുറിക്കുന്നതാണ്. ഏതു കാര്യത്തിലും വളരെ ശ്രദ്ധാപൂര്‍വ്വം പ്രയത്‌നിച്ച് മുന്നോട്ടു പോകുക. ധനശ്രീയന്ത്രം ഗൃഹത്തില്‍ സ്ഥാപിക്കുന്നത് അത്യുത്തമം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ അനുകൂലമായിരിക്കും. തൊഴില്‍ രംഗത്ത് വളരെ നേട്ടങ്ങള്‍ കൈവരും. നൂതനമായ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുന്നതിലൂടെ അധിക വരുമാനമുണ്ടാകും. കച്ചവടക്കാര്‍ക്ക് അപൂര്‍വ്വമായ നേട്ടങ്ങള്‍ വന്നുചേരുന്നതാണ്. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വളരെ നേട്ടങ്ങളുണ്ടാകും. ഐ.ടി. രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അസുലഭ നേട്ടങ്ങള്‍ പലതും കൈവരും. പുതിയ ഒരു ഗൃഹം വാങ്ങുന്നതിനു സാധിക്കും. നൂതന ഗൃഹോപകരണങ്ങള്‍, വാഹനം ഇവയൊക്കെ സ്വന്തമാക്കുന്നതാണ്. ദീര്‍ഘകാലത്തെ ആഗ്രഹങ്ങള്‍ ചിലത് സാധ്യമായിത്തീരും. ജാതകത്തിലെ രാജയോഗങ്ങള്‍ പൂര്‍ണ്ണതയില്‍ വരുന്നതിന് ഏറ്റവും അനുകൂലമായ കാലഘട്ടമാകുന്നു. ധനഗോവിന്ദപൂജ നടത്തുന്നത് വളരെ ഉത്തമമെന്നു കാണുന്നു.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനപരമായ കാര്യങ്ങള്‍ക്ക് തടസ്സമുണ്ടാകും കര്‍മ്മരംഗത്ത് പലവിധ തടസ്സങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. ഉദ്യോഗസ്ഥര്‍ക്ക് പാഴ്ചിലവുകളും സ്ഥാനഭ്രംശവും ഉണ്ടാകുന്നതിനു സാധ്യത. കച്ചവടക്കാര്‍ക്ക് അവിചാരിത നഷ്ടങ്ങള്‍ വന്നുചേരാനിടയുണ്ട്. വിദേശ തൊഴില്‍ ചെയ്യുന്നവര്‍ വളരെ സൂക്ഷിച്ചില്ലെങ്കില്‍ പലവിധ നഷ്ടങ്ങള്‍ ഉണ്ടായേക്കും. ഐ.ടി. രംഗത്തുള്ളവരും ശ്രദ്ധപുലര്‍ത്തുക. നിങ്ങളുടെ രാശി മണ്ഡലത്തില്‍ വളരെ ദോഷാത്മകമായ ഒരു താരകയോഗം രൂപംകൊള്ളുന്ന കാലമാണിത്. പൊതുവെ വളരെ ശ്രദ്ധാപൂര്‍വ്വം എല്ലാ കാര്യങ്ങളും ചെയ്യുക. ഗൃഹത്തില്‍ വാസ്തുശ്രീയന്ത്രം പൂജ നടത്തി സ്ഥാപിക്കുന്നത് വളരെ ഉത്തമമായിരിക്കും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നിങ്ങളുടെ ധനപരമായ രാശിയില്‍ തടസ്സങ്ങളും വിഷാതങ്ങളും കാണുന്നു. പാഴ്ചിലവുകള്‍ അധികരിക്കും. നൂതന സംരംഭങ്ങള്‍ നഷ്ടത്തിലാവുന്നതിനു സാധ്യത കാണുന്നുണ്ട്. കച്ചവടക്കാര്‍ക്ക് വലിയ നഷ്ടങ്ങള്‍ ഉണ്ടായേക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ സൂക്ഷിക്കണം. അമിതമായ ധനനഷ്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. ഐ.ടി. രംഗത്തുള്ളവര്‍ കരുതലെടുക്കുക. തൊഴില്‍ നഷ്ടം തന്നെ സംഭവിക്കുന്നതിനു സാധ്യത കാണുന്നു. ധനമിടപാടുകള്‍ വളരെ ശ്രദ്ധിക്കുക. നഷ്ടങ്ങളോ അബദ്ധത്തിലുള്ള ധനനാശമോ വന്നുചേരാം. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷകരമായ ഒരു താരകയോഗമാണ് കാണുന്നത്. വാസ്തുസുദര്‍ശനക്രിയ നടത്തുകയും ശ്രീയന്ത്രം ഗൃഹത്തില്‍ സ്ഥാപിക്കുകയും ചെയ്താല്‍ വളരെ ഉത്തമമായിരിക്കും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ധനസംബന്ധമായ തടസ്സങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യത. ഏതു കാര്യത്തിലും പരാജയസാധ്യതയുണ്ട്. കര്‍മ്മരംഗത്ത് പലവിധ പ്രതിസന്ധികള്‍ ഉടലെടുത്തേക്കും. പുതിയ കച്ചവടമേഖലയില്‍ പ്രവേശിച്ചാല്‍ വളരെയധികം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നതാണ്. വിദേശ തൊഴില്‍ ചെയ്യുന്നവര്‍ക്ക് എതിര്‍പ്പുകളും മറ്റു പ്രയാസങ്ങളും വര്‍ദ്ധിക്കും. ആലോചനക്കുറവും അശ്രദ്ധയും നിമിത്തം പലവിധ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ ഗൃഹാരൂഡത്തില്‍ സ്ഥാനഭ്രംശം, സൂത്രഭംഗം തുടങ്ങിയ ദോഷങ്ങള്‍ ഉണ്ടാകാവുന്ന ലക്ഷണം കാണുന്നുണ്ട്. ഇത് ശരിയായി പരിശോധിച്ച് ഉചിത പ്രതിവിധി ചെയ്യുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+