കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകൾക്ക് ഗായത്രീമന്ത്രം ജപിക്കാമോ? അറിയാം ഗായത്രീമന്ത്രത്തെക്കുറിച്ച് എല്ലാം!!

  • By Desk
Google Oneindia Malayalam News

ഗായത്രി മന്ത്രം എന്നത് ഒട്ടുമിക്കവരും കേട്ടിരിക്കും. സ്ഥിരമായുള്ള ഗായത്രി മന്ത്രജപം മനുഷ്യശരീരത്തിലെ വിവിധ ശക്തികളെ ഉത്തേജിപ്പിക്കുകയും നല്ല മാറ്റങ്ങൾ വരുത്തുകയും ചെയ്യും എന്നതറിയാമോ? ബ്രാഹ്മണന്മാരുടെ ഇടയിൽ, സ്ത്രീകൾ ഗായത്രി മന്ത്രം ജപിയ്ക്കരുത് എന്നൊരു വിശ്വാസമുണ്ട്. പക്ഷേ, ഗായത്രി മന്ത്രം എല്ലാവർക്കും മനഃശുദ്ധിയോടു കൂടി ജപിയ്ക്കാവുന്ന ഒന്നാണ്‌. ഏതൊരു മന്ത്രവും അങ്ങനെ തന്നെ. ഒരിടത്തും സ്ത്രീകൾ യാതൊരു മന്ത്രവും ജപിയ്ക്കുവാൻ പാടില്ല എന്ന് നിഷ്ക്കർഷിച്ചിട്ടില്ല. മനുഷ്യനാണ്‌ അത്തരം വിലക്കുകൾ സ്ത്രീകളിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

പറഞ്ഞു വന്നത്, ഗായത്രി മന്ത്രജപമാണ്‌. പ്രപഞ്ചമൊട്ടാകെ നിറഞ്ഞു നില്ക്കുന്ന ശക്തി തന്നെയാണ്‌ ഗായത്രി മന്ത്രത്തിന്റെ ശക്തി. അതുമായുള്ള നിരന്തര സമ്പർക്കം നമ്മളിൽ അതിന്റെ സൂക്ഷ്ശക്തിയെ സ്വാധീനത്തിലാക്കുവാനുള്ള സാധ്യത വർദ്ധിപ്പിക്കും. ശാരീ​രികവും മാനസികവും ആത്മീയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സമ്പന്നനും നിപുണനുമായിത്തീരുവാൻ നമുക്ക് സാധിക്കും. ശരീരത്തിലെ ഓരോ അവയവങ്ങളിൽ നിന്നും അനേകായിരം നാഡികളാണ്‌ ശരീരത്തിന്റെ നാനാഭാഗങ്ങളിലേയ്ക്കുമായി പോകുന്നത്. ചില നാഡികൾ യോജിക്കുന്നതിനെ ഗ്രന്ഥിയെന്ന് വിളിക്കുന്നു.

എന്താണീ ഗായന്ത്രീമന്ത്രം

എന്താണീ ഗായന്ത്രീമന്ത്രം

"ഓം ഭുർ ഭുവഃസ്വഃ
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്"

ഇതാണ്‌ ഗായത്രിമന്ത്രം എന്നറിയപ്പെടുന്നത്. ഇതിലെ ഓരോ വാക്കും ജപിയ്ക്കുമ്പോൾ ശരീരത്തിലെ ഓരോ ഭാഗങ്ങൾക്കുമുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിയ്ക്കാം. മനുഷ്യശരീരത്തിലെ വിവിധ ശക്തികൾ ഈ വിവിധ ഗ്രന്ധികളിലായി ശേഖരിച്ചു വെച്ചിരിക്കുകയും ഗായത്രീ മന്ത്രമോ നാമമോ ജപിയ്ക്കുന്ന സമയത്ത് ഈ ശക്തികൾ ഉണരുകയും ഊർജ്ജസ്വലത പ്രദാനം ചെയ്യുകയും ചെയ്യുമെന്ന് ആചാര്യന്മാർ പറയുന്നു.

ഗായന്ത്രീമന്ത്രം ജപിക്കുമ്പോൾ

ഗായന്ത്രീമന്ത്രം ജപിക്കുമ്പോൾ

ഓം ‌- ജപിക്കുന്ന വേളയിൽ ശിരസ്സിന്റെ ഭാഗത്ത്‌ ആറിഞ്ച്‌ ശക്‌തി ഉയരുമെന്നാണ് പറയപ്പെടുന്നത്. ഭൂ - ജപിക്കുമ്പോൾ വലതു കണ്ണിന്റെ ഭാഗത്താണ് നാലിഞ്ച്‌ ശക്‌തി ഉയരുന്നത്. ഭുവഃ - ജപിക്കുമ്പോൾ മനുഷ്യന്റെ മൂന്നാം കണ്ണിലെ ശക്‌തിയാണ് മൂന്നിഞ്ചായി ഉയരുന്നത്. സ്വഃ - ജപിക്കുമ്പോൾ ഇടതുകണ്ണിലെ ശക്‌തി നാലിഞ്ച്‌ ഉയരുന്നു.

തത്‌ - ആജ്‌ഞാചക്രത്തിൽ സ്‌ഥിതി ചെയ്യുന്ന തപി എന്ന ഗ്രന്ഥിയിൽ അടങ്ങിയിരിക്കുന്ന സാഫല്യം എന്ന ശക്‌തിയെയാണ് ഇത് ഉയർത്തുക‌. സ - ഇടതു നയനത്തിൽ സ്‌ഥിതി ചെയ്യുന്ന സഫലത എന്ന ഗ്രന്ഥിയിലുള്ള പരാക്രമം എന്ന ശക്തിയെയാണ് ഇത് ഉണർത്തുന്നത്‌. വി - വലതുകണ്ണിലെ വിശ്വ എന്ന ഗ്രന്ഥിയിലുള്ള പാലനശക്‌തിയെയാണ് ഇത് ഉണർത്തുന്നത്‌. തുഃ - ഇടതു ചെവിയിലെ തുഷ്‌ടി ഗ്രന്ഥിയിലുള്ള മംഗളകര ശക്തിയെയാണ് ഈ നാമം ഉണർത്തുക.വ - വലതു ചെവിയിലെ വരദ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്തിയെ ഉണർ‍ത്താനാണിത്. രേ - ഇത് നാസിക മൂലത്തിലെ രേവതി ഗ്രന്ഥിയിലുള്ള പ്രേമസിദ്ധി എന്ന ശക്‌തിയെ ഉണർത്തും‌. ണി - മേൽ ചുണ്ടിലെ സൂക്ഷ്‌മ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്തിയെ ഉണർത്തുന്നത്‌. യം - കീഴ്‌ചുണ്ടിലെ ജ്‌ഞാന ഗ്രന്ഥിയിലുള്ള തേജം എന്ന ശക്തിയെ ഉണർത്തും.

ഭര്‍ഗോ ദേവസ്യ ധീമഹീ

ഭര്‍ഗോ ദേവസ്യ ധീമഹീ

ഭര്‍ - കഴുത്തിലുള്ള ഭര്‍ഗ്ഗ ഗ്രന്ഥിയിലുള്ള രക്ഷണ എന്ന ശക്തിയെ ഉണർത്തുന്നത്‌. ഗോ - തൊണ്ടയിലെ ഗോമതി ഗ്രന്ഥിയിലുള്ള ബുദ്ധിയെന്ന ശക്തിയെ ഉണർത്തുവാനാണ് ഇത്‌. ദേ - ഇടതു നെഞ്ചിൽ മുകൾ ഭാഗത്തുള്ള ദേവിക ഗ്രന്ഥിയിലുള്ള ദമനം എന്ന ശക്തിയെ ഉണർത്താൻ. വ - വലതു നെഞ്ചിലെ വരാഹ ഗ്രന്ഥിയിലുള്ള നിഷ്‌ഠ എന്ന ശക്തിയെയാണ് ഉണർത്തുക‌. സ്യ - ആമാശയത്തിനു മുകളിൽ അവസാന വാരിയെല്ലു ചേരുന്ന ഭാഗത്തുള്ള സിംഹിനി ഗ്രന്ഥിയിലുള്ള ധാരണ എന്ന ശക്തിയെ ഉണർത്തും‌.

ധീ - ഇത് കരളിലെ ധ്യാന ഗ്രന്ഥിയിലുള്ള പ്രാണ എന്ന ശക്തിയെ ഉണർത്തും‌. മ - പ്ലീഹയിലെ മര്യാദ ഗ്രന്ഥിയിലുള്ള സമ്യാന എന്ന ശക്തിയെയാണ് ഇത് ഉണര്‍ത്തുക‌. ഹി - പൊക്കിളിലുളള സ്‌ഫുത എന്ന ഗ്രന്ഥിയിലുള്ള തപോ ശക്തിയെ ഉണർത്തുന്ന മന്ത്രമാണ് ഇത്.

ധിയോയോന പ്രചോദയാത്

ധിയോയോന പ്രചോദയാത്

ധി - നട്ടെല്ലിന്റെ അവസാനത്തിലുള്ള മേധ ഗ്രന്ഥിയിലെ തപോ ശക്തിയെയാണ് ഇത് ഉണർത്തുക‌. യോ - ഇടതു ഭുജത്തിലെ യോഗമായാ ഗ്രന്ഥിയിലുള്ള അന്തർനിഹിത ശക്തിയെ ഉണർത്താനാണ് ഈ വാക്ക്‌. യോ - വലതു ഭുജത്തിലെ യോഗിനി ഗ്രന്ഥിയിലുള്ള ഉത്‌പാദന ശക്തിയെയാണ് ഇത് ഉണർത്തുക‌. ന - വലതു പുരികത്തിലെ ധാരിണി ഗ്രന്ഥിയിലുള്ള സാരസത എന്ന ശക്തിയെയാണ് ഇത് ഉണർത്തുക‌. പ്ര - ഇടതു പുരികത്തിലെ പ്രഭവ ഗ്രന്ഥിയിലുള്ള ആദർശ ശക്തിയെ ഉണർത്തുന്നതാണിത്. ചോ - വലതു കണങ്കൈയിലെ ഊഷ്‌മ ഗ്രന്ഥിയിലുള്ള സഹസം എന്ന ശക്തിയെ ഉണർത്താൻ. ദ- ഇടതു കണങ്കൈയിലുള്ള ദ്രുഷ്യ ഗ്രന്ഥിയിലെ വിവേക ശക്തിയെ ഉണർത്തുന്നതാണ് ഇത്‌. യാത്‌ - ഇടതു കൈയ്യിലെ നിരായണ ഗ്രന്ഥിയിലുള്ള സേവാ ശക്തിയെയാണ് ഇത് ഉണർത്തുക‌.

ഗായത്രീമന്ത്രവും സമയക്രമവും

ഗായത്രീമന്ത്രവും സമയക്രമവും

ഈ മന്ത്രം ജപിക്കുന്ന വ്യക്തി അതിലെ ഏത് അക്ഷരത്തിനാണോ ഊന്നൽ നൽകി ജപിക്കുന്നത്, ആ ശക്തിയായിരിക്കും അയാളിൽ പ്രബലമാകുക. ഇത്തരത്തിൽ ഗായത്രി മന്ത്രത്തിലുള്ള 24 അക്ഷരങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്‌. അവ മനുഷ്യ ശരീരത്തിലെ 24 ഗ്രന്ഥികളേയും അവയിലെ 24 ശക്തികളേയുമാണ് ബന്ധിപ്പിക്കുന്നത്. അവയെ ശക്തിപ്പെടുത്തുന്നത് ആരോഗ്യവർദ്ധിനിയായി രൂപപ്പെടുന്നു.

ഗായത്രിമന്ത്രം ജപിയ്ക്കുവാൻ പ്രത്യേകിച്ച് സമയക്രമങ്ങളൊന്നും തന്നെയില്ല. എപ്പോഴൊക്കെ സാധിക്കുന്നുവോ അപ്പോഴൊക്കെ നിങ്ങൾക്ക് ഗായത്രി മന്ത്രം ജപിക്കാവുന്നതാണ്‌. ശ്രദ്ധയോടെ അർപ്പണത്തോടെ ജപിയ്ക്കണമെന്ന് മാത്രം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കുക. മന്ത്ര ജപ സമയത്ത് അശുഭകരമായ കാര്യങ്ങളൊന്നും ചിന്തിക്കാതിരിക്കുക. ഗായത്രി മന്ത്ര ജപ സമയത്ത് എന്താണോ കൂടുതൽ ചിന്തിക്കുന്നത്, അത് നടപ്പിൽ വരും എന്നൊരു വിശ്വാസവുമുണ്ട്. ആയതുകൊണ്ട്, ശുദ്ധമായ മനസോടെ നല്ല കാര്യങ്ങൾ മാത്രം ചിന്തിച്ച് മന്ത്രജപം നടത്തുക..

 ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന സംഘപരിവാറുകാരോട് പറയാനുള്ളത്.. ആ പരിപ്പ് ഇവിടെ വേവില്ല ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന സംഘപരിവാറുകാരോട് പറയാനുള്ളത്.. ആ പരിപ്പ് ഇവിടെ വേവില്ല

 വധശിക്ഷയെയും പേടിയില്ല... പശുവിനെ മേയ്ക്കാൻ പോയ 7 വയസ്സുകാരിയെ പൂജാരി ക്ഷേത്രത്തിൽ ബലാത്സംഗം ചെയ്തു! വധശിക്ഷയെയും പേടിയില്ല... പശുവിനെ മേയ്ക്കാൻ പോയ 7 വയസ്സുകാരിയെ പൂജാരി ക്ഷേത്രത്തിൽ ബലാത്സംഗം ചെയ്തു!

English summary
Know the benefits of Gayathri manthram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X