Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടുപുഴപാലം നാടിന് സമര്‍പ്പിച്ചു: ഉദ്ഘാടന വേളയില്‍ സാക്ഷികളായി കര്‍ണാടക പ്രതിനിധികളും

കണ്ണൂര്‍: കേരളാ - കര്‍ണ്ണാടക അതിര്‍ത്തിയിലെ കൂട്ടുപുഴയില്‍ കേരളം നിര്‍മ്മിച്ച പുതിയ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു. ആഹ്ലാദം മുറ്റിനിന്ന അന്തരീക്ഷത്തില്‍ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങില്‍ ആയിരുന്നു ഉദ്ഘാടനം. കേരളാ പൊതുമരാമത്ത് വകുപ്പ് മന്ത്രിപി.എ. മുഹമ്മദ് റിയാസ് , പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫ്, വീരാജ്‌പേട്ട എം എല്‍ എ കെ.ജി. ബൊപ്പയ്യ , കുടക് ജില്ലയില്‍ നിന്നുമുള്ള കര്‍ണ്ണാടകാ ലജിസ്‌ളേറ്റിവ് അംഗം സുജ കുശാലപ്പ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ , പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രജനി എന്നിവര്‍ തുറന്ന ജീപ്പില്‍ പാലത്തിലൂടെ സഞ്ചരിച്ചായിരുന്നു ഉദ്ഘാടനം.

 asr


ജനുവരി ഒന്നിന് പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. അന്ന് കര്‍ണ്ണാടക അധികൃതരെ പരിഗണിച്ചില്ലെന്ന പരാതി ഉയരുകയും തീരുമാനം മാറ്റുകയുമായിരുന്നു. കെ എസ് ടി പി ചീഫ് എഞ്ചിനീയര്‍ ഉദ്ഘാടന വിവരം ഇത്തവണ രേഖാമൂലം വീരാജ്‌പേട്ട എം എല്‍ എ യെയും ബന്ധപ്പെട്ടവരെയും അറിയിക്കുകയായിരുന്നു.

രാവിലെ 9 മണിയോടെ ആയിരുന്നു ഉദ്ഘാടനച്ചടങ് നിശ്ചയിച്ചിരുന്നതെങ്കിലും 8.30തോടെ തന്നെ വീരാജ്‌പേട്ട എം എല്‍ എ ബൊപ്പയ്യ, എം എല്‍ സി സുജ കുശാലപ്പ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ 9.40 തോടെയാണ് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലത്തെത്തിയത്. പാലം നിര്‍മ്മാണത്തിലുണ്ടായ പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഏറെ സഹായങ്ങള്‍ ചെയ്തുതന്ന വീരാജ്‌പേട്ട എം എല്‍ എ ക്കും കുടക് ഭരണകൂടത്തിനും കേരളത്തിന്റെ നന്ദി എം എല്‍ എ സണ്ണി ജോസഫ് അറിയിച്ചു. ഇരു സംസ്ഥാനത്തെ ജനങ്ങള്‍ക്കും യാത്ര സുഗമമാക്കുന്നതിനായി ഇത്തരം ഒരു പാലവും പാതയും നിര്‍മ്മിച്ചതിന് ബോപ്പയ്യ സണ്ണി ജോസഫിനും നന്ദി അറിയിച്ചു. കര്‍ണ്ണാടക മേഖലയിലുള്ളവര്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്താന്‍ ഈ പദവും പാലവും ഏറെ ഉപകാരപ്രദമാണെന്നും ബോപ്പയ്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+