സൗഭാഗ്യങ്ങള്‍ കൊണ്ട് ആറാടാം; ബാങ്ക് ബാലന്‍സ് കുതിച്ചുയരുന്ന സമയം; ഈ രാശിക്കാരാണോ നിങ്ങള്‍
ജ്യോതിഷ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ ഏറ്റവും ആകാംക്ഷയോടെയും പ്രതീക്ഷയോടെയും നോക്കിക്കാണുന്ന ഒന്നാണ് രാശിമാറ്റം. ഒരോ ഗ്രഹവും നിശ്ചിത സമയത്ത് രാശിമാറും. 2023 വര്‍ഷം ഇങ്ങ് എത്തിയതോടെ ഒരുപാട് രാശിമാറ്റങ്ങളാണ് നടക്കാന്‍ പോകുന്നത്. ഇത്തരം രാശിമാറ്റങ്ങള്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. ചിലര്‍ക്ക് നല്ല സമയം വരുമ്പോള്‍ മറ്റ് ചിലര്‍ക്ക് മോശം സമയം കൊണ്ടെത്തിക്കും.

ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട രാശിമാറ്റമായി കണക്കാക്കുന്ന ഒന്നാണ് ശുക്രന്‍ കുംഭത്തില്‍ പ്രവേശിക്കുന്നത്. ജനുവരി 22ന് ആണ് ശനിയുടെ രാശിയായ കുംഭത്തിലേക്ക് ശുക്രന്‍ പ്രവേശിക്കുന്നത്. ഈ രാശിമാറ്റം പലരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകും. സമ്പത്തും ആഡംബരവുമൊക്കെയായി ഈ രാശിക്കാരുടെ ജീവിതം അടിപൊളിയാകും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം...

തുലാം
ശുക്രന്റെ സംക്രമണം ഏറ്റവും കൂടുതല്‍ നല്ല സമയം സൃഷ്ടിക്കുന്നത് തുലാം രാശിക്കാര്‍ക്കാണ്. തുലാം രാശിക്കാര്‍ക്ക് ഇത് അടിപൊളി സമയമാണ്. ഈ രാശിക്കാരെ സംബന്ധിച്ച് എട്ടാം ഭാവത്തിന്റെയും ലഗ്നത്തിന്റെയും അധിപനാണ് ശുക്രന്‍. ഈ സംക്രമത്തോടെ തുലാം രാശിക്കാര്‍ക്ക് ഉണ്ടാകുന്ന സൗഭാഗ്യങ്ങള്‍ ഒരുപാടാണ്.

ബിസ്‌നസില്‍ മികച്ച ലാഭം നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പ്രണയ ജീവിതത്തില്‍ ഒരുപാട് സൗഭാഗ്യങ്ങള്‍ വന്നുചേരും. പ്രണയ ബന്ധത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകും. കുടുംബാംഗങ്ങളുടെ സമ്മതം പ്രണയ ബന്ധത്തിന് ലഭിക്കും. സിനിമ-കല എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ഏറ്റവും മികച്ച സമയമാണ്.

മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച ഓഫറുകള്‍ വന്നുചേരും. സാമ്പത്തികമായി മികച്ച അടിത്തറ ഉണ്ടാക്കിയെടുക്കാന്‍ ഈ സമയത്ത് സാധിക്കും. മറ്റ് തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അടിപൊളി സമയമാണ്.

ഇടവം
ഇടവം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അടിപൊളി സമയമാണ്. ശുക്ര സംക്രമണത്തോടെ ഈ രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ഈ സമയത്ത് ജോലിയില്‍ സ്ഥാനക്കയറ്റം ഉറപ്പാണ്. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.

ഈ രാശിക്കാരായ സ്ത്രീകള്‍ക്ക് പുതിയ ജോലി തുടങ്ങാന്‍ ഏറ്റവും മികച്ച സമയമാണ്. പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള ഏറ്റവും മികച്ച സമയം കൂടിയാണിത്. വീട്ടില്‍ മംഗളകാര്യങ്ങള്‍ നടക്കും. ഈ രാശിക്കാരെ സംബന്ധിച്ച് ഏറ്റവും മികച്ച സമയമാണിത്.

കുംഭം
ഈ രാശിക്കാരുടെ ലഗ്ന ഭാവത്തിലാണ് ശുക്രന്റെ സംക്രമം നടക്കുന്നത്. എല്ലാ സുഖസൗകര്യങ്ങളും ഈ രാശിക്കാര്‍ക്ക് ഉണ്ടാകും. വിവാഹത്തില്‍ തടസം നില്‍ക്കുന്നുണ്ടെങ്കില്‍ ഈ സമയത്ത് മാറാനുള്ള സാധ്യതയുണ്ട്. പുതിയ ഒരു ജോലിയോ സംരഭമോ ആരംഭിക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ അത് പങ്കാളിത്തത്തിലൂടെ ആരംഭിക്കുന്നതാണ് ഏറ്റവും നല്ലത്.

കുംഭം രാശിക്കാര്‍ക്ക് എല്ലാ മേഖലയില്‍ നിന്നും ബഹുമാനം വര്‍ദ്ധിക്കും. കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്ന വിവാഹതിരായ ദമ്പതികള്‍ക്ക് ഈ സമയം ഏറ്റവും അനുയോജ്യമാണ്. എല്ലാ മേഖലയിലും ഈ സമയത്ത് വളര്‍ച്ചയുണ്ടാകും.












Click it and Unblock the Notifications