Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഭിച്ച ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യത, പ്രണയബന്ധങ്ങള്‍ മുഖേന അപകീര്‍ത്തി, കേസുകളില്‍ വിജയിക്കും, നാൾഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4- സഹോദരങ്ങളില്‍ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാന്‍ തടസം നേരിടും.

ഇടവം (കാര്‍ത്തിക 1/2 രോഹിണി, മകയിരം 1/4)- ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും. വാഹനസംബന്ധമായ ചെലവുകള്‍ കൂടും. ആഘോഷവേളകളില്‍ പങ്കെടുക്കും. കേസുകളില്‍ വിജയിക്കും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായവ്യത്യാസമുണ്ടാകും. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിനു സാദ്ധ്യത.

വിജയെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തോ? പിറന്നാളിന് വിജയ് എത്തിയില്ല, എഐ ചിത്രമെന്ന് ഗായിക
വിജയെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തോ? പിറന്നാളിന് വിജയ് എത്തിയില്ല, എഐ ചിത്രമെന്ന് ഗായിക

മിഥുനം (മകയിരം 1/4, തിരുവാതിര, പുണര്‍തം 1/2) - വാക്കുതര്‍ക്കം മൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കണം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - ദൂരയാത്രകള്‍ വേണ്ടിവരും. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. പോലീസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥാനചലനം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടും.

Today Horoscope

ചിങ്ങം (മകം, പൂരം, ഉത്രം 1/4)-സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. അപകട സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. താല്‍ക്കാലികമായി ലഭിച്ച ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യത.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - അനാവശ്യമായ ആപോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളുക, വസ്തുസംബന്ധമായി നിലനിന്നിരുന്ന അതിര്‍ത്തി തരര്‍ക്കം പരിഹരിക്കപ്പെടും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സഹോദരാദി സുഖക്കുറവ് ഉണ്ടാകും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. മുന്‍കോപവും പിടിവാശിയും നിയന്ത്രിക്കണം. തൊഴില്‍പരമായി വളരെ അധികം ശ്രദ്ധിക്കണം. വിദേശയാത്രയ്ക്കു ശ്രമിച്ചിരിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യമുണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും. ജീവിതപങ്കാളിയില്‍ നിന്നും സുഖം ലഭിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും. ശത്രുക്കളില്‍ നിന്നും ശല്യമുണ്ടാകും.
വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - മക്കള്‍ മുഖേന ദുഃഖിക്കേണ്ടതായി വരും. പ്രശസ്തിയും സൗഭാഗ്യവും ഉണ്ടാകും. അനാവശ്യകാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. ആഢംബര വസ്തുക്കളില്‍ താത്പര്യം കൂടും. ആരാധനാലയങ്ങള്‍ക്ക് ധനസഹായം ചെയ്യും. സാഹസിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും. പരീക്ഷാദികളില്‍ വിജയ സാദ്ധ്യത. ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെടേണ്ടതായി വരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം. ആരോഗ്യപരമായി ചെറിയ പ്രശ്‌നങ്ങളുണ്ടാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നഷ്ടം വരാതെ സൂക്ഷിക്കണം. പുതിയ വാഹനം വാങ്ങാനും ഗൃഹനിര്‍മ്മാണത്തിനും അനുകൂല സമയം.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 1/4) - ഗൃഹത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിക്കണം. ഗൃഹാന്തരീക്ഷം പൊതുവെ അസംതൃപ്തമായിരിക്കും. നീര്‍ദോഷ സംബന്ധമായ അസുഖങ്ങളുണ്ടാകും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - പ്രണയബന്ധങ്ങള്‍ മുഖേന അപകീര്‍ത്തിയുണ്ടാകും. വിവാദപ്രശ്‌നങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവങ്ങള്‍ വര്‍ദ്ധിക്കും. ലോഹങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - പല വിധത്തിലും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ആത്മാര്‍ത്തമായ സേവനത്തിന് അംഗീകാരം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് അനുകൂല സമയം. ഉദ്യോഗസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+