Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടും, പ്രശസ്തി വര്‍ധിക്കും, സ്വന്തമായി വാഹനം വാങ്ങും, നാൾഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ചതി, വഞ്ചന എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കഴയും. കലാകായിക കാര്യങ്ങള്‍ക്കു പ്രോത്സാഹനം വര്‍ധിക്കും. വാദപ്രതിവാദങ്ങള്‍ക്കുള്ള പ്രവണത വര്‍ധിക്കും.

ഇടവക്കൂറ് (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ബുദ്ധിമുട്ടുകളും തടസ്സങ്ങളം കുറയുന്ന കാലഘട്ടമാണ്. തീരുമാനങ്ങളെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. സല്‍ക്കര്‍മ്മങ്ങളും ദൈവികാചാരങ്ങളും ചെയ്തു ഗുണം വര്‍ധിപ്പിക്കണം.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - തടസ്സപ്പെട്ടുകിടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ സാധിക്കും. അഭിപ്രായസ്ഥിരത പ്രകടിപ്പിക്കും. പഴയ ചില സുഹൃത്തുക്കളുമായി ബന്ധപ്പെടും. മധ്യസ്ഥത, ചര്‍ച്ച എന്നിവ വിജയകരമാവും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കുറയും.

Horoscope

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം) - അധ്വാനഭാരം കുറയ്ക്കാന്‍ തീരുമാനിക്കും. അപകടങ്ങളില്‍ നിന്നു രക്ഷനേടും. കുടുംബാംഗങ്ങള്‍ക്കൊപ്പം താമസിക്കാന്‍ സാധിക്കും. നേര്‍ന്നുകിടപ്പുള്ള വഴിപാടുകള്‍ നടത്താന്‍ കഴിയും. സ്വപ്രയത്‌നം കൊണ്ടു പ്രവര്‍ത്തനമേഖലയില്‍ ഗുണാനുഭവം ഉണ്ടാവും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) - ഇറങ്ങിത്തിരിച്ച കാര്യങ്ങള്‍ പൂര്‍ണതയിലെത്തിക്കാനും സാധിക്കും. സഹോദരങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തും. തൊഴില്‍രംഗത്ത് അംഗീകാരം നേടിയെടുക്കും. കുടുംബസ്വത്തു ഭാഗിച്ചുകിട്ടും. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. സൗഹൃദ സംഭാഷണത്തില്‍ പുതിയ ആശയങ്ങള്‍ ലഭിക്കും. പഴയകാല സ്മരണകള്‍ പങ്കുവയ്ക്കാനവസരം ലഭിക്കും.

കന്നിക്കൂറ് (ഉത്രം 1/2, അത്തം, ചിത്തിര 3/4) - അനുഭവത്തിലൂടെ പല കാര്യങ്ങളും മനസ്സിലാക്കാന്‍ കഴിയും. സന്താനങ്ങള്‍ക്കു കൂടുതല്‍ പ്രോത്സാഹനം നല്‍കാന്‍ സാധിക്കും. നല്ല ചില ഉദ്ദേശ്യങ്ങള്‍ക്കായി പണം മാറ്റിവയ്ക്കും. ആരോഗ്യകാര്യത്തില്‍ വിട്ടുവീഴ്ച കാണിക്കില്ല.

തുലാക്കൂറ് (ചിത്തിര 3/4, ചോതി, വിശാഖം 1/2) - സന്തോഷവും സമാധാനവും ഏറെ അനുഭവപ്പെടുന്ന കാലമാണ്. മനസ്സു സ്ഥിരപ്പെടും. പരിശ്രമം കൊണ്ട് അര്‍ഹമായ കാര്യങ്ങള്‍ നേടിയെടുക്കാനാവും. വസ്തു സംബന്ധമായ കാര്യങ്ങളില്‍ ചെറിയ തടസ്സങ്ങളനുഭവപ്പെടും.

Horoscope

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട) - കുടുംബപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധവച്ചുപുലര്‍ത്തും. കൂടുതല്‍ അറിവു സമ്പാദിക്കാന്‍ കഴിയും. മനസ്സ് ഒന്നിലും ഉറച്ചുനില്‍ക്കില്ല. വേണ്ടപ്പെട്ടവരുടെ സഹായസഹകരണം ആശ്വാസകരമാവും. എടുത്തുചാട്ടം നിയന്ത്രിക്കണം. കാര്യനിവൃത്തി ഉണ്ടാവും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) - പെട്ടെന്നുള്ള യാത്രകള്‍ വേണ്ടിവരും. സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. നല്ലചില അവസരങ്ങള്‍ തേടിയെത്തും. ആര്‍ഭാട ങ്ങള്‍ വര്‍ധിക്കും. പ്രിയജനങ്ങളുടെ കാര്യങ്ങളില്‍ ആശങ്ക വര്‍ധിക്കും. ഉത്തരവാദിത്തങ്ങള്‍ കൂടുതലാവുമെങ്കിലും അവ യഥാസമയം പൂര്‍ത്തീകരിക്കാന്‍ കഴിയും.

മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - സ്ത്രീജനങ്ങള്‍ മുഖേന ഗുണാനുഭവങ്ങള്‍ ഉണ്ടാവും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഭൂമി വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കു കാലം ഗുണപ്രദമാണ്. കര്‍മപഥങ്ങളില്‍ പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. സ്വന്തമായി വാഹനം വാങ്ങാന്‍ കഴിയും. ചില കാര്യങ്ങള്‍ മാറ്റിവയ്‌ക്കേണ്ടതായി വരും.

കുംഭക്കൂറ് (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - എന്‍ജിനീയറിങ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിവൃദ്ധി ഉണ്ടാവും. ബന്ധങ്ങള്‍ ദൃഢപ്പെടും. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവാക്കുന്നതില്‍ അഭിമാനം തോന്നും. കുടുംബസംഗമത്തിനു യോഗമുണ്ട്.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - കുടുംബത്തില്‍ ഐക്യം വളരും. ക്രയവിക്രയങ്ങളില്‍ ആദായം ലഭിക്കും. പ്രശസ്തി വര്‍ധിക്കും. വിദ്യാകാര്യങ്ങളില്‍ മികവു കുറയും. ശുഭാപ്തിവിശ്വാസം വച്ചു പുലര്‍ത്തും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+