കഷ്ടകാലമേ.... ഗോവിന്ദ, ഇനി വെച്ചടി കയറ്റം; ഈ രാശിക്കാരുടെ രാജയോഗം തുടങ്ങി!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ എല്ലാം തന്നെ കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറാറുണ്ട്. സംക്രമണം എന്നാണ് ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും സ്വാധീനിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമാണെങ്കില്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലമായിരിക്കും എന്ന് മാത്രം. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. രാശികള്‍ 12, നക്ഷത്രങ്ങള്‍ 27 എന്നിങ്ങനെയാണ് നിര്‍ണയിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവ അടിസ്ഥാനമാക്കിയാണ് ജാതകം രൂപപ്പെടുത്തുന്നത്.

സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നിവയാണ് ഒമ്പത് ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ രൂപപ്പെടുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടാറുള്ളത്. പലപ്പോഴും രണ്ട് ഗ്രഹങ്ങളായിരിക്കും ഒരേ രാശിയില്‍ ഒന്നിച്ചെത്തുക.
എന്നാല്‍ അപൂര്‍വമായി ഒരേ രാശിയില്‍ ഒരേ സമയം മൂന്നോ നാലോ ഗ്രഹങ്ങള്‍ സംക്രമിക്കാറുണ്ട്. മൂന്ന് ഗ്രഹങ്ങള്‍ സംഗമിക്കുമ്പോള്‍ ത്രിഗ്രഹി യോഗവും നാല് ഗ്രഹങ്ങള്‍ സംഗമിക്കുമ്പോള്‍ ചതുര്‍ഗ്രഹി യോഗവും രൂപപ്പെടും. ജ്യോതിഷ പ്രകാരം ഇന്നലെ അത്തരത്തില്‍ ത്രിഗ്രഹി യോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് ഏറെ അനുകൂലമായിരിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം...
മേടം
മേടം രാശിക്കാര്‍ക്ക് ത്രിഗ്രഹി രാജയോഗം അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. ജീവിതത്തില്‍ ഗുണപരമായ പല മാറ്റങ്ങളും സംഭവിക്കും. ഈ രാശിക്കാര്‍ക്ക് ഇത് ഭാഗ്യത്തിന്റെ കാലമാണ്.
മിഥുനം
ത്രിഗ്രഹി രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം. സന്തോഷകരമായ പല മാറ്റങ്ങള്‍ക്കും ജീവിതം സാക്ഷ്യം വഹിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരും. ഏറെ നാളായി പ്രൊഫഷണല്‍ ജീവിതത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ത്രിഗ്രഹി രാജയോഗം അനുകൂലമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പിന്തുണ ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നവദമ്പതികളെ കാത്തിരിക്കുന്നത്.
ധനു
ത്രിഗ്രഹി രാജയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വീട്, കാര്‍ എന്നിവ സ്വന്തമാക്കാനാകും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണിത്. ആത്മീയ കാര്യങ്ങളില്‍ താല്പര്യം നിറയും. പങ്കാളിയുമായുള്ള ബന്ധം കെട്ടുറപ്പുള്ളതാകും. ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉചിതമായ സമയം
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications