നീ വലിയ ആര്‍ട്ടിസ്റ്റ് ആണെന്നാണോ വിചാരം; എന്തു തുള്ളലാണ് പഠിച്ചത്; സ്നേഹയെ ആക്ഷേപിച്ച് സത്യഭാമ
നടിയും ഓട്ടന്തുള്ളല് കലാകാരിയുമായ സ്നേഹ ശ്രീകുമാറിനെ രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ. മാസങ്ങള്‍ക്കു മുമ്പ് ആര്‍എല്‍വി രാമകൃഷ്ണനുമായി ബന്ധപ്പെട്ട് സത്യഭാമ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ സ്നേഹ പ്രതികരിച്ചിരുന്നു. ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ചും സത്യഭാമയെ വിമര്‍ശിച്ചുമായിരുന്നു സ്നേഹയുടെ പ്രതികരണം. ഇതിനുള്ള മറുപടിയാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ സത്യഭാമ ഇപ്പോള്‍ പങ്കുവെച്ചത്. സ്നേഹ ശ്രീകുമാറിനെ ബോഡി ഷെയ്മിങ് ഉള്‍പ്പെടെ നടത്തിയാണ് സത്യഭാമ വിമര്‍ശിക്കുന്നത്.
തന്നെ വിമര്‍ശിച്ചതിനുള്ള ശിക്ഷയായിട്ടാണ് സ്നേഹയുടെ ഭര്‍ത്താവ് കേസില്‍ ഉള്‍പ്പെട്ടതെന്ന് പറഞ്ഞ സത്യഭാമ കഞ്ഞികുടിച്ച് ജീവിക്കാന്‍ വേണ്ടിയല്ലേ അഭിനയിക്കാന്‍ പോയതെന്നും ചോദിക്കുന്നുണ്ട്.
സത്യഭാമയുടെ വാക്കുകള്‍: ഞാന്‍ കുറച്ച് വിവാദങ്ങളില്‍ ഉള്‍പ്പെട്ടത് നിങ്ങള്‍ക്ക് എല്ലാവര്ക്കും അറിയാം. അത് വിവാദമായി നിങ്ങള്‍ക്ക് തോന്നിയെങ്കിലും എനിക്ക് തോന്നിയിട്ടില്ല. ആ പ്രശ്നം ഉണ്ടായ സമയത്ത് കുറെ പേര് എന്നെ അനുകൂലിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ കുറെ പേര് മാനസികമായി തകര്‍ക്കുന്ന രീതിയില്‍ പ്രതികരിച്ചിരുന്നു. ഈ കലയുമായി മുന്നോട്ടു പോകാന്‍ പറ്റുമോ എന്നുവരെ ഞാന്‍ പേടിച്ചിരുന്നു. ദൈവാനുഗ്രഹം കൊണ്ടാണ് ഞാന്‍ ഇതുവരെ പിടിച്ചുനിന്നത്. ഒറ്റയ്ക്ക് പോരാടി വന്ന ഒരാളാണ് ഞാന്‍.

വിവാദങ്ങളുണ്ടായ സമയത്ത് ഞാന്‍ വലിയ വിഷമത്തിലായിരുന്നു. കലാമണ്ഡലത്തില്‍ ഓട്ടന്തുള്ളല് പഠിച്ച ഒരുത്തി, ഇവള് എന്തു തുള്ളല്‍ ആണ് പഠിച്ചതെന്ന് പോലും എനിക്കറിഞ്ഞുകൂടാ. ഞാന്‍ പിന്നീടാണ് ഇക്കാര്യങ്ങളൊക്കെ അറിഞ്ഞത്. മറിമായത്തിലാണ് എന്നെ വിഷമിപ്പിച്ച, എനിക്കെതിരെ പോസ്റ്റിട്ട ഒരുത്തി ഉള്ളത്. നിങ്ങള്‍ക്ക് എല്ലാവര്ക്കും അവളെ അറിയാം, ആകപ്പാടെ ഉരുണ്ടുപെരണ്ട് ഇരിക്കുന്ന ഒരുത്തി... അവള് എന്നെ വിശേഷിപ്പിച്ചത് 'ഈ സ്ത്രീ' എന്നാണ്. അവര്‍ പറഞ്ഞതെല്ലാം എന്റെ ഫോണില്‍ സേവ് ചെയ്തു വച്ചിട്ടുണ്ട്.
എനിക്കിങ്ങനെ ഒരു അവസരം ലഭിക്കുമെന്ന് നീ വിചാരിച്ചില്ല. സ്നേഹയ്ക്ക് ഇന്റര്‍വ്യൂവില്‍ ഡാന്‍സിന് കിട്ടാഞ്ഞിട്ടാണ് ഓട്ടന്തുള്ളല് എടുത്തത്. നീ ഓട്ടന്തുള്ളല് ആണോ തുള്ളുന്നത്. നീ പഠിച്ച തൊഴില്‍ ആദ്യം കൈകാര്യം ചെയ്യ്. ആ സ്ത്രീ ഒന്ന് കളിക്കാമോ എന്നാണ് അവള് എന്നോടു ചോദിക്കുന്നത്.
നീ ജനിക്കുന്നതിനു മുമ്പ് ചായം തേച്ച് ഫീല്‍ഡില്‍ ഇറങ്ങിയതാണ് ഞാന്‍. അത് ഓര്‍ത്തോണം. നീയൊന്ന് കളിച്ചു കാണിക്ക്. കഞ്ഞി കുടിച്ച് ജീവിക്കാന്‍ വേണ്ടിയല്ലേ അഭിനയിക്കാന്‍ പോയത്. നീ വലിയ ആര്‍ട്ടിസ്റ്റ് ആണെന്നാണോ നിന്റെ വിചാരം. അന്തസ് ആയിട്ടാണ് ഞാന്‍ കലാമണ്ഡലത്തില്‍ നിന്ന് പഠിച്ചിറങ്ങിയത്. നിന്റെ നാട്ടില്‍ ഒരു പരിപാടിക്ക് എന്നെ വിളിക്ക്, ഞാന്‍ വന്നു കളിക്കാം.
എന്നെ വിമര്‍ശിച്ച് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം നിനക്ക് കിട്ടി. നിന്റെ ഭര്‍ത്താവ് പീഡനക്കേസില്‍ പ്രതിയായി, ശരിയാണോ? അതൊക്കെ നീ മറന്നോ? ഞങ്ങള്‍ അതൊക്കെ മറക്കുമെന്ന് നീ വിചാരിച്ചു. അതിനാണ് ദൈവം എന്ന ശക്തിയുള്ളത്. ഒരാളെ അറിയാതെ വെറുതെ പറയരുത്. ഞാന്‍ അങ്ങനെയാണ്. ഞാനൊരു വ്യക്തിയെക്കുറിച്ച് സത്യം അറിഞ്ഞാല്‍ മാത്രമേ പറയൂ. ഞാന്‍ യൂട്യൂബ് തുടങ്ങിയത് ജീവിക്കാന്‍ വേണ്ടിയല്ല. എനിക്ക് അന്തസായ തൊഴിലുണ്ട്.
മറിമായത്തില്‍ തുള്ളിക്കൊണ്ട് നടന്നാല്‍ പോരാ, നീ വലിയ ആര്‍ട്ടിസ്റ്റ് ആണെന്നാണ് നിന്റെ വിചാരം ബാക്കിയുള്ളവരൊക്കെയോ? ഏതു ഫീല്‍ഡിലും എല്ലാവര്ക്കും ഒരു ഒത്തൊരുമയുണ്ട്. നിനക്കെന്താ അതില്ലാത്തത്. നിന്റെ ഇപ്പോഴത്തെ ഫിഗറിന് പറ്റിയ പേരാണ് മറിമായത്തില്‍ കിട്ടിയിരിക്കുന്നത്. നിന്റെ ഭര്‍ത്താവിനെ എന്തുകൊണ്ടാണ് ആ സീരിയലില്‍ കാണാത്തത്..,. ഇങ്ങനെ പോകുന്നു സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍. ഈ വിഷയത്തില്‍ സ്നേഹ ഇതുവരെ പ്രതികരിച്ചിട്ടില്ല.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications