'അതൊരു ആഗ്രഹം ആയിരുന്നു; ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് അനീഷ്: ആശംസാപ്രവാഹം
ബിഗ് ബോസിന്റെ ചരിത്രത്തില്‍ കോമണറായി എത്തിയവരില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച മത്സരാര്‍ത്ഥിയാണ് അനീഷ്. ബിഗ് ബോസ് സീസണ് ഏഴില്‍ ആദ്യം എല്ലാവരെയും വെറുപ്പിച്ചുകൊണ്ട് പ്രകടനം ആരംഭിച്ച അനീഷ് ദിവസങ്ങള്‍ കഴിയുന്തോറും പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായി മാറി. ഒരുപക്ഷേ വിന്നറായ അനുമോളെക്കാള്‍ കൂടുതല്‍ പ്രേക്ഷകരുടെ പിന്തുണ ലഭിച്ചത് അനീഷിനായിരുന്നു. അനീഷാണ് വിന്നര്‍ ആകാന്‍ അര്‍ഹന്‍ എന്നുവരെ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടന്നു.
അനുമോള്‍ സെലിബ്രിറ്റി ഇമേജും പിആര്‍ വര്‍ക്കും കൊണ്ടു മാത്രമാണ് വിജയിയായതെന്ന വിമര്‍ശനങ്ങളും ഉണ്ടായി. സാധാരണ പശ്ചാത്തലത്തില്‍ നിന്നു വന്ന അനീഷിന്റെ പ്രകടനം ഏറ്റവും മികച്ചതായിരുന്നു എന്നാണ് സഹ മത്സരാര്‍ത്ഥികളും പങ്കുവെച്ചത്. ബിഗ് ബോസില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ശേഷം കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് നല്കിയ 10 ലക്ഷം ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളാണ് അനീഷിന് ലഭിച്ചത്.

അഞ്ചു വര്‍ഷത്തോളം പരിശ്രമിക്കുകയും പഠിക്കുകയും ചെയ്ത ശേഷമാണ് അനീഷിന് ബിഗ് ബോസില്‍ പ്രവേശനം കിട്ടിയത്. ഇപ്പോഴിതാ ജീവിതത്തിലെ മറ്റൊരു വലിയ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷമാണ് അനീഷ് പങ്കുവെക്കുന്നത്. യൂട്യൂബിന്റെ സില്‍വര്‍ പ്ലേ ബട്ടണ്‍ ആണ് അനീഷിന്റെ ചാനലിന് ലഭിച്ചത്. പ്ലേ ബട്ടനും പിടിച്ചു കൊണ്ടുള്ള ചിത്രങ്ങളും അനീഷ് പങ്കുവെച്ചു. ചിത്രങ്ങള്‍ക്കൊപ്പമുള്ള കുറിപ്പ് അനീഷ് പങ്കുവെച്ചത് ഇങ്ങനെ, 'യൂട്യൂബ് പ്ലേ ബട്ടണ്‍ കിട്ടി, അതൊരു ആഗ്രഹം ആയിരുന്നു. അത് നടന്നിരിക്കുന്നു'.
ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് അനീഷിന്റെ കരിയറില്‍ വലിയ വളര്‍ച്ചയുണ്ടായത്. ഇപ്പോള്‍ ഉദ്ഘാടനങ്ങള്‍ പ്രമോഷനുകള്‍, ടെലിവിഷന്‍ പരിപാടികള്‍ എന്നിവയൊക്കെയായി വളരെയധികം തിരക്കിലാണ് അനീഷ്. അതിനൊപ്പമാണ് ഇരട്ടി സന്തോഷമായി യൂട്യൂബ് പ്ലേ ബട്ടനും കിട്ടിയത്.
നിരവധി പേരാണ് അനീഷിന് ആശംസകള്‍ അര്‍പ്പിക്കുന്നത്. ഒരുലക്ഷം സബ്സ്ക്രൈബേഴ്സ് ആകുമ്പോഴാണ് സില്‍വര്‍ പ്ലേ ബട്ടണ്‍ ലഭിക്കുന്നത്.
ബിഗ് ബോസില്‍ നിന്ന് കിട്ടിയ ജനപ്രീതി കൊണ്ടാണ് അനീഷിന് യൂട്യൂബിന്റെ സില്‍വര്‍ പ്ലേ ബട്ടണ്‍ സ്വന്തമാക്കാന്‍ കഴിഞ്ഞത്. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ലീവ് എടുത്തശേഷമാണ് അനീഷ് ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയത്. ആദ്യം പരുക്കന്‍ സ്വഭാവത്തിലൂടെ എല്ലാവരുടെയും വെറുപ്പ് പിടിച്ചുപറ്റിയ അനീഷ് അധികം വൈകാതെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ത്ഥിയാവുകയായിരുന്നു. ഇത് അനീഷിന്റെ യൂട്യൂബ് ചാനലിന്റെ വളര്‍ച്ചയ്ക്കും സഹായകരമായി. അനീഷും വിന്നറായ അനുമോളും തമ്മിലുള്ള കോമ്പോയും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമായിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications