'ദിലീപിനെ പൂട്ടണം', വാട്സാപ്പ് ഗ്രൂപ്പില്‍ മഞ്ജുവും എഡിജിപിയും! ഉന്നതതല ഗൂഢാലോചന കണ്ടില്ലേയെന്ന് ദിലീപ്
കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിന്റെ വിധി പ്രഖ്യാപനം നാളെയാണ് നടക്കാന്‍ പോകുന്നത്. ഒാടുന്ന കാറില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട വിവരം കേരളം ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ പിന്നീട് കേസിന് പിന്നില്‍ വന്ന പല കാര്യങ്ങളും അതിലേറെ ഞെട്ടിപ്പിക്കുന്നതായിരുന്നു. മലയാള സിനിമയിലെ സൂപ്പര്‍താരമായ ദിലീപ് ആണ് ആക്രമണത്തിന് ക്വട്ടേഷന്‍ കൊടുത്തത് എന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നു.
പിന്നാലെ ദിലീപ് അറസ്റ്റിലുമായി. സാംസ്കാരിക കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ കോളിളക്കമുണ്ടാക്കിയ ഒന്നായിരുന്നു ഇത്. ഇതിനെല്ലാം പുറമെ ദിലീപിനെതിരെ ആദ്യം സംശയമുന ഉയര്‍ത്താനും ഇതില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ട് എന്ന ആരോപണം ഉയര്‍ത്തിയതുമെല്ലാം മുന്‍ഭാര്യയും നടിയും ആയ മഞ്ജു വാര്യര്‍ ആയിരുന്നു എന്നതും ശ്രദ്ധേയമായി. ഈ കേസിലെ പ്രധാന പ്രോസിക്യൂഷന് സാക്ഷിയും മഞ്ജു തന്നെ.

ദിലീപും കാവ്യ മാധവനും തമ്മിലുള്ള വഴിവിട്ട ബന്ധം മഞ്ജുവിനെ അറിയിച്ചത് അതിജീവിതയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ദിലീപ് - മഞ്ജു ബന്ധം വഷളാകുന്നതും വിവാഹ മോചനത്തില്‍ എത്തുന്നതും. ഈ ദേഷ്യം ദിലീപിന് അതിജീവിതയോട് ഉണ്ടായിരുന്നു. അതിജീവിതയുടെ പല അവസരങ്ങളും ദിലീപ് ഇടപെട്ട് ഒഴിവാക്കിയിരുന്നു. ഇക്കാര്യമെല്ലാം മഞ്ജു വാര്യര്‍ക്കും അറിയാമായിരുന്നു.
അതിനാലാണ് നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സിനിമാപ്രവര്‍ത്തകര്‍ കൊച്ചിയില്‍ വിളിച്ച് ചേര്‍ത്ത പ്രതിഷേധ യോഗത്തില്‍ സാക്ഷാല്‍ ദിലീപിനെ തന്നെ സാക്ഷിയാക്കി ഈ സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട് എന്ന് മഞ്ജു വാര്യര്‍ തുറന്നടിച്ചത്. മുന്‍ഭാര്യ കൂടിയായ മഞ്ജു വാര്യരുടെ സാക്ഷി മൊഴി ഈ കേസില്‍ ദിലീപിന് വലിയ കുരുക്കായിട്ടുണ്ട് എന്ന് വ്യക്തം.
ഇതോടെ മഞ്ജുവിനെതിരേയും ദിലീപും സംഘവും നീക്കം തുടങ്ങി. കേസിന്റെ അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനും ദിലീപ് വ്യാജ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനായി 'ദിലീപിനെ പൂട്ടണം' എന്ന് പേരില്‍ ദിലീപ് തന്നെയാണ് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്. കേസില്‍ താന്‍ നിരപരാധിയാണ് എന്ന് സ്ഥാപിക്കുന്നതിന് വേണ്ടി ദിലീപ് നടത്തിയ ശ്രമമായിരുന്നു ഇത്.
എന്നാല്‍ ഈ ഗ്രൂപ്പിന് പിന്നില്‍ ദിലീപ് തന്നെയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയത്. ഉന്നതതല ഗൂഢാലോചനയുടെ ഫലമായി താന്‍ അന്യായമായി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതാണെന്ന് സ്ഥാപിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇത്. ദിലീപിനെ പൂട്ടണം' എന്ന പേരില്‍ ഗ്രൂപ്പില്‍, തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം.
ഇതിന് വിശ്വാസ്യത നല്‍കുന്നതിനായി മഞ്ജു വാര്യരുടെ പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു. ഇതിനുപുറമെ, കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ എ ഡി ജി പി ബി സന്ധ്യയുടെ പേരും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി. ഉന്നതരായ വ്യക്തികള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന പ്രതീതി സൃഷ്ടിച്ച് ഒരു തെളിവായി കോടതിയില്‍ അവതരിപ്പിക്കുകയായിരുന്നു ദിലീപിന്റെ ഉദ്ദേശ്യം.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications