Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥ്വിരാജ് മോഹൻലാലിനെ കുറ്റം പറഞ്ഞെന്നൊക്കെ പറഞ്ഞ് പ്രശ്നമായി, മമ്മൂട്ടിയെ പോലെയാണ് അദ്ദേഹം';സംവിധായകൻ

പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ തേജാ ഭായി എന്ന സിനിമയെ കുറിച്ചുള്ള ഓർമ്മകൾ പങ്കിട്ട് സംവിധായകൻ ദീപു കരുണാകരൻ. തനിക്ക് കോമഡിയും കൂടി വഴങ്ങും എന്ന് തെളിയിക്കാൻ കഴിഞ്ഞ പടമാണ് തേജാഭായി. നടനെ കൊണ്ട് കോമഡി ചെയ്യുകയെന്ന ലക്ഷ്യവും ആ സിനിമയിലൂടെ വിജയിച്ചെന്ന് ദീപു പറഞ്ഞു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. വായിക്കാം

'ഒരു സമയത്ത് ദിലീപേട്ടനൊപ്പം പടം ചെയ്ത സംവിധായകർ പിന്നെ അദ്ദേഹത്തിൻ്റെ കൂടെ പടം ചെയ്യാറില്ലെന്ന് പ്രചരണം ഉണ്ടായിരുന്നു. കാരണം ദിലീപേട്ടൻ സ്ക്രിപ്റ്റിലും സംവിധാനത്തിലും ഇടപെടുമെന്നൊക്കെയായിരുന്നു പറയപ്പെട്ടിരുന്നത്.ഇതൊക്കെ വെറും പ്രചരണമായിരുന്നു. എനിക്ക് കോമഡിയും കൂടി വഴങ്ങും എന്ന് തെളിയിക്കാൻ കഴിഞ്ഞ പടമാണ് തേജാഭായി.

prithvirahmohanlal2-1

പൃഥ്വി മമ്മൂട്ടിയെ പോലെയാണ്. എത്ര വലിയ സഹൃദം ആണെങ്കിലും അത്ര പെട്ടെന്ന് അത് പുറത്ത് കാണിക്കുന്ന ആളൊന്നുമല്ല. ഉള്ളത് മുഖത്ത് നോക്കി പറയും. പുള്ളിക്കാരൻ കഥ കേട്ടപ്പോൾ തന്നെ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. എന്തുകൊണ്ട് ഞാൻ ഈ സിനിമ ചെയ്യേണ്ട എന്നായിരുന്നു മറുപടി. എനിക്ക് മനസ്സിലായില്ല . പുള്ളി ബുദ്ധിപരമായാണല്ലോ പലപ്പോഴും സംസാരിക്കുന്നത്. ഞാൻ പറഞ്ഞു ദാറ്റ് മീൻസ് യു ആർ ഇൻ്ററെസ്റ്റഡ് എന്ന് പറഞ്ഞു, യെസ് എന്നായി മറുപടി. തേജാഭായി സാമ്പത്തികമായി നഷ്ടം ഉണ്ടാക്കിയ പടമല്ല. 75 ദിവസത്തിന് മുകളിൽ ആ സിനിമ ഓടിയിട്ടുണ്ട്. പക്ഷെ ആ സമയത്ത് പൃഥവിയോടുള്ള ജനങ്ങളുടെ ഒരു അപ്രോച്ച് ഭയങ്കര വ്യത്യാസമായിരുന്നു. ആ സമയത്ത് കുറെ വിവാദങ്ങൾ വന്ന സമയമാണ്. ഒരു ഇന്റർവ്യൂ വന്നു, അതിൽ മോഹൻലാലിനെ കുറ്റം പറഞ്ഞു എന്ന് പറയുന്നു, അങ്ങനെ എല്ലാരും രാജപ്പൻ എന്നൊക്കെ പറഞ്ഞ് കളിയാക്കുന്ന ഒരു ട്രോൾ ചെയ്യുന്ന ഒരു കാലഘട്ടമായിരുന്നു. ജനങ്ങളും പൃഥ്വിയും തമ്മിലൊരു അകൽച്ചയായിരുന്നു. ആ അകൽച്ച കഴിഞ്ഞ് ഫസ്റ്റ് വന്ന സിനിമയാണിത്.

വളരെ മോശം സിനിമകൾ പോലും വിജയിക്കും ,അത് സമയത്തിന്റെ ആണെന്ന് പറയും. ചില വളരെ മികച്ച സിനിമകൾ ഓടാതിരിക്കുന്നുണ്ട് ,അതും സമയത്തിന്റെ കുഴപ്പം കൊണ്ടാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ എന്റെ പ്രൈമറി ഇന്റെൻഷൻ ആ സിനിമയിൽ വർക്ക്ഔട്ട് ആയി, ചിരിപ്പിക്കുക എന്ന് പറയുന്ന ഒരു മൈൻഡ് ബ്ലോയിങ് ആയിട്ടുള്ള ഒരു എക്സ്പീരിയൻസ് ഉണ്ടാവണം എന്നായിരുന്നു. അത് 100 ശതമാനം ആ സിനിമയക്ക് ഉണ്ടായി. പൃഥവിരാജിനെ ഇങ്ങനെ ഒരു സീനിമയിൽ അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം.
പൃഥ്വിരാജ് ഭയങ്കര ഹാപ്പിയായിരുന്നു.

പൃഥ്വിയോട് ഞാനൊരു സ്റ്റോറി പറഞ്ഞു. അദ്ദേഹം പറഞ്ഞു ഇതാണ് അതിലെ പ്രശ്നമെന്ന്. അതിൽ ഞാൻ പൂർണമായും കണ്‍വിൻസ്ഡ് ആയിരുന്നു.

ഹ്യൂമർ കുറച്ചുകൂടി വഴങ്ങുന്നത് ഇന്ദ്രത്തിനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ പൃഥ്വിയിൽ കണ്ടൊരു പ്ലസ് പോയിൻ്റ് പൃഥ്വി കുറേകൂടെ ആ പ്രോജക്ടിനെ മുഴുവനായിട്ട് നന്നാക്കി മുന്നോട്ട് കൊണ്ടുവരാനുള്ള ഇടപെടൽ നടത്തും. പ്രൊഡക്ഷനിലെ പ്രശ്നങ്ങളോ അല്ലെങ്കിൽ എന്തെങ്കിലും കാര്യങ്ങൾ ഒന്നും അതൊരു നടൻ ഇടപെടേണ്ടതല്ല എന്ന നിലയ്ക്ക് മാറി നിൽക്കില്ല. പൃഥ്വി അതിൽ ഇടപെടും.

ആ പ്രോജക്റ്റിന്റെ ഫുൾഫിൽമെന്റിന് വേണ്ടി ചെയ്യാൻ പറ്റുന്ന മാക്സിമം പൃഥ്വി ചെയ്യും. പൂ ഇന്ദ്രൻ ഒരു ഗംഭീര ആക്ടർ ആണ് .പക്ഷേ അദ്ദേഹം അവിടെ നിൽക്കും. അതിനപ്പുറത്തേക്ക് ആ ഒരു പ്രോജക്ടിനെ ഹയർ ലെവലിലേക്ക് പോകാനായിട്ടുള്ള ലെക്സിങ് ലെവലിലേക്ക് പോകാനായിട്ടുള്ള ഒരു ശ്രമം ഉണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ അത് കുറച്ച് ലാക്കിങ് ആണ്. പക്ഷെ അതൊരു കുറവല്ല കേട്ടോ. ശരിക്കും പറഞ്ഞാൽ ആക്ടേഴ്സ് അങ്ങനെയാണ് ആവേണ്ടച്. ടെക്നിക്കലി അവരുടെ റോൾ ഒന്ന് ചെയ്തിട്ട് പോകുക എന്നതാണ്. പക്ഷേ ഇന്നത്തെ സർവൈവൽ വേൾഡിൽ അത് നടക്കത്തില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+