രേണു സുധിയെ വിവാഹം കഴിക്കുന്നത് യുകെക്കാരനാണോ? 'വിവാഹം കഴിഞ്ഞാൽ വീട്ടിൽ നിന്നിറങ്ങും'
ബിഗ് ബോസ് കഴിഞ്ഞതോടെ ഉദ്ഘാടനങ്ങളും വിദേശയാത്രകളുമൊക്കെയായി തിരക്കില്‍ നിന്ന് തിരക്കിലേക്ക് ഓടുകയാണ് രേണു സുധി. തന്റെ മൂന്നാമത്തെ വിദേശയാത്രയും പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് രേണു സുധി നാട്ടില്‍ മടങ്ങി എത്തിയത്.
കൊല്ലം സുധിയുടെ മരണ ശേഷം മക്കളുടെ പേരില്‍ വെച്ച് നല്കിയ വീടും രേണു സുധിയുടെ വിവാഹവും എല്ലാമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചൂടുളള ചര്‍ച്ചയാകുന്നത്. രേണു സുധി മറ്റൊരു വിവാഹം കഴിക്കുകയാണെങ്കില്‍ വീട് തിരിച്ച് നല്‍കണമെന്ന് ഫിറോസ് കെഎച്ച്ഡിഇസി പ്രതികരിച്ചിരുന്നു.
വിവാഹം തന്റെ വ്യക്തിപരമായ കാര്യമാണെന്നും വീട് വെച്ച് നല്കി എന്നതിന്റെ പേരില്‍ ആരുടേയും നിയന്ത്രണത്തില്‍ അല്ലെന്നും രേണു സുധി തിരിച്ചടിക്കുകയും ചെയ്തു. മക്കളുടെ പേരിലാണ് വീട് എന്നത് കൊണ്ടും മകന് പ്രായപൂര്‍ത്തിയാകാത്തത് കൊണ്ടുമാണ് താന്‍ ആ വീട്ടില്‍ താമസിക്കുന്നതെന്നും രേണു പറയുന്നു. എന്തായാലും രേണു സുധി മറ്റൊരു വിവാഹത്തിന് ഒരുങ്ങുകയാണോ എന്നതാണ് ചോദ്യം.

രേണു സുധി രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്നും വരന് യുകെയില്‍ നിന്നാണ് എന്നുമടക്കം സോഷ്യല്‍ മീഡിയില്‍ പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ ഇത് തളളിക്കളഞ്ഞ് രേണു സുധി തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ഇതേക്കുറിച്ചുളള യൂട്യൂബ് ചാനലുകാരുടെ ചോദ്യത്തിന്, ആര് പറഞ്ഞു ഇതെന്നാണ് രേണു തിരിച്ച് ചോദിക്കുന്നത്. യുകെയില്‍ നിന്നോ ദുബായില്‍ നിന്നോ ഒന്നും അല്ലെന്ന് രേണു പറയുന്നു.
ബിഗ് ബോസ് താരമോ സീരിയല്‍ നടനോ ഒന്നും അല്ല. വിവാഹത്തെ കുറിച്ച് താന്‍ വെറുതെ പറഞ്ഞതാണെന്നും രേണു കൂട്ടിച്ചേര്‍ത്തു. വിവാഹം കഴിക്കുകയാണെങ്കിലും അയാളുമൊത്ത് ഒരു ദിവസം പോലും ആ വീട്ടില്‍ താമസിക്കില്ല.സുധിച്ചേട്ടന്റെ കല്ലറയില്‍ പോയി പ്രാര്‍ത്ഥിച്ച ശേഷം അവിടെ നിന്ന് ഇറങ്ങും, രേണു സുധി വ്യക്തമാക്കുന്നു.
കുട്ടികളുമൊത്ത് വീട്ടില്‍ നിന്ന് ഇറങ്ങും എന്നല്ല. കാരണം അത് കുട്ടികളുടെ വീടാണ്. കുട്ടികളെ കൂടി അംഗീകരിക്കുന്ന ആളെ മാത്രമേ വിവാഹം കഴിക്കുകയുളളൂ എന്നും രേണു പറഞ്ഞു. അനുഭവങ്ങളാണ് തന്നെ ധൈര്യമുളള ആളാക്കിയത്. പക്ഷേ തനിക്കുണ്ടായത് പോലുളള അനുഭവങ്ങളൊന്നും മറ്റാര്‍ക്കും വരല്ലേ എന്നാണ് കരുതുന്നതെന്നും രേണു പറയുന്നു.
ബിഗ് ബോസിന് ശേഷം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായത് തനിക്ക് ആണെന്ന് കരുതുന്നില്ല. ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ് നേട്ടങ്ങള്‍. തനിക്ക് മൂന്ന് തവണ വിദേശയാത്ര പോകാന്‍ സാധിച്ചു. അനു മോള് 29ന് ദുബായിലേക്ക് പോവുകയാണെന്ന് അറിഞ്ഞു. ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനത്തിനാണ് ദുബായിലെ ദേരയിലേക്ക് പോയത്. വളരെ അടിപൊളി അനുഭവം ആയിരുന്നു. ബിഗ് ബോസിന് ശേഷമാണ് വിദേശയാത്രകള്‍ ഉണ്ടായത്. അതിന് മുന്‍പ് ഓഫറുകള്‍ ഉണ്ടായിരുന്നുവെങ്കിലും പോകാന്‍ സാധിച്ചിരുന്നില്ലെന്നും രേണു സുധി പറഞ്ഞു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications