'മഞ്ജു കാണിച്ച അടുപ്പം ആ 2 സംവിധായകർ തെറ്റിദ്ധരിച്ചു, ആറാട്ടണ്ണന് പോലും മുട്ടുമടക്കിയ പ്രണയം': ആലപ്പി അഷ്റഫ്
വിവാഹ മോചനത്തിന് ശേഷം വെറും കയ്യോടെ ദിലീപിന്റെ വീട്ടിൽ നിന്നും ഇറങ്ങിയ മഞ്ജു വാര്യർ പൂജ്യത്തിൽ നിന്നാണ് വീണ്ടും കരിയർ ആരംഭിച്ചത്. ആദ്യം പരസ്യചിത്രത്തിലൂടെ ആയിരുന്നു രണ്ടാം വരവിന്റെ തുടക്കം. പിന്നെ മഞ്ജുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
അതിനിടെ രണ്ട് സംവിധായകർ മഞ്ജുവിന്റെ ജീവിതത്തിൽ തലവേദനയായി മാറിയതിനെ കുറിച്ച് പറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. മഞ്ജുവിന്റെ പെരുമാറ്റം ഇവർ മറ്റൊരു രീതിയിൽ കണ്ടതാണ് പ്രശ്നമായതെന്ന് സംവിധായകൻ യൂട്യൂബ് വീഡിയോയിൽ പറയുന്നു.
ആലപ്പി അഷ്റഫിന്റെ വാക്കുകൾ: '' വളരെ സൂക്ഷ്മതയോടെ ജീവിതം മുന്നോട്ട് നയിച്ചിട്ടും ഭൂമിയോളം ക്ഷമിച്ചിട്ടും രണ്ട് സംവിധായകര്‍ക്ക് നേരെ അവര്‍ക്ക് പരാതി കൊടുക്കേണ്ടതായി വന്നു. ഒരു നായിക നടിക്ക് സംവിധായകരോട് അടുത്ത് പെരുമാറേണ്ടി വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ അതിനെ മറ്റൊരു രീതിയില്‍ കണ്ട് ചൂഷണം ചെയ്യുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്. ഇവിടെയും അത് തന്നെയാണ് ഉണ്ടായത്.

മഞ്ജുവിന്റെ പെരുമാറ്റത്തിലും സംസാരത്തിലുമൊക്കെ ഇവര്‍ വേറെ മാനം കണ്ടപ്പോള്‍ അത് തിരിച്ചറിഞ്ഞ മഞ്ജു അവരോടുളള സമീപനത്തില്‍ മാറ്റം വരുത്തി. അതില്‍ അസഹിഷ്ണുത തോന്നിയ രണ്ട് പേരും സോഷ്യല്‍ മീഡിയയില്‍ മഞ്ജുവിന്റെ പേരിന് കളങ്കം വരുത്തുന്ന തരത്തില്‍ അപവാദ പ്രചാരണം നടത്തി. ഇതിനെതിരെയാണ് മഞ്ജു പോലീസില്‍ പരാതി നല്‍കിയത്.
ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വെറുകയ്യോടെ പടിയിറങ്ങിയ മഞ്ജുവിന് അമിതാബ് ബച്ചനൊപ്പം ആദ്യം അവസരം നല്കിയ സംവിധായകനാണ് ശ്രീകുമാര്‍ മേനോന്. ആ പരസ്യ ചിത്രവും മടങ്ങി വരവിലെ ആദ്യ ചിത്രമായ ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രവും വമ്പന്‍ ഹിറ്റായി മാറി. മോഹന്‍ലാലും മഞ്ജു വാര്യരും അഭിനയിച്ച ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത ഒടിയന് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് തന്നെ ഇവരുടെ സൗഹൃദത്തിന് ഉലച്ചില്‍ തട്ടിയിരുന്നു എന്ന് പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതോടെ ഇവരുടെ സൗഹൃദത്തിന് പൂര്‍ണ വിരാമവുമായി.
പിന്നീട് ഉണ്ടായ കേസും കോലാഹലവുമൊക്കെ വന്ന വഴിക്കങ്ങ് പോയി. അവസാനം അല്പം കഞ്ഞിയെടുക്കട്ടെ എന്ന് ചോദിച്ച് കൊണ്ട് മഞ്ജു അവരുടെ വഴിക്ക് പോയി. ഇതിനെക്കാളൊക്കെ തലവേദന പിടിച്ച കേസായിരുന്നു സംവിധായകന് സനല്‍ കുമാര്‍ ശശിധരന്റെ പ്രണയഭ്രാന്ത്. ഈ വണ്‍സൈഡ് പ്രണയത്തിന് മുന്നില്‍ ആറാട്ടണ്ണന് പോലും മുട്ടുമടക്കി. മഞ്ജു വാര്യരുടെ പരാതിയില്‍ സനല്‍ കുമാര്‍ ശശിധരനെ പോലീസ് പൊക്കി. അപ്പോള്‍ അദ്ദേഹം വിളിച്ച് പറഞ്ഞ ഡയലോഗ് പോലും കോമഡി ആയിരുന്നു.
2019 മുതല്‍ താനും മഞ്ജുവും പ്രണയത്തിലാണെന്നും അതിന് തടസ്സം നില്‍ക്കുന്നത് കേരളാ പോലീസ് ആണെന്നും തനിക്കും മഞ്ജുവിനും എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം പോലീസിനാണ് എന്നാണ് അയാള്‍ പറഞ്ഞത്. ഇപ്പോള്‍ ജാമ്യമൊക്കെ കിട്ടി ഒന്ന് ഒതുങ്ങിയിട്ടുണ്ട്. ഇനി ഈ കേസ് രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തിലുളള മെന്‍സ് അസോസിയേഷന് ഏറ്റെടുക്കാനുളള സാധ്യതയും തള്ളിക്കളയാനാകില്ല.
വിവാഹ മോചനത്തിന് ശേഷം ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ അനുഭവിക്കുന്ന പ്രതിസന്ധികളുടെ നേര്‍ക്കാഴ്ച ആണിത്. വിവാഹ ശേഷമുളള മഞ്ജു വാര്യരുടെ ജീവിതം വിഷമകരമായിരുന്നുവെന്ന് അവരുമായി അടുത്ത ബന്ധമുളള കൂട്ടുകാരികള്‍ പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ തന്റെ കുടുംബകാര്യങ്ങള്‍ പൊതുമധ്യത്തില്‍ വിളമ്പി വിഴുപ്പലക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. മാത്രമല്ല ഒരിക്കല്‍ പോലും തന്റെ മകളുടെ പിതാവിനെ കുറിച്ച് പൊതുമധ്യത്തില്‍ മോശമായി സംസാരിച്ചിട്ടുമില്ല.
എന്നാല്‍ അവരെ മോശമായി ചിത്രീകരിച്ച് കോടതിയുടെ മുന്നില്‍ സ്വഭാവഹത്യ നടത്തുന്നതിന് വേണ്ടി വക്കീല്‍ ഭര്‍ത്താവിന്റെ അനുജന് അയച്ച് കൊടുത്തതും തിരിച്ച് മറുപടി കൊടുക്കുന്നതുമായ വോയിസ് ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അവര്‍ കടുത്ത മദ്യപാനി ആണെന്നും വീട്ടില്‍ പറയാതെ തോന്നിയത് പോലെ ഇറങ്ങി നടക്കുന്ന സ്ത്രീ ആണെന്നുമൊക്കെ പറയുന്നത് നമ്മള് കേട്ടു.
അവരെ നശിപ്പിച്ചേ അടങ്ങൂ എന്ന രീതിയില്‍ അവര്‍ക്ക് എതിരെ വളരെ ഹീനമായ രീതിയില്‍ ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കൊണ്ട് സൈബര്‍ ഇടങ്ങള്‍ നിറയുകയാണ്. എന്നാല്‍ ഇതൊന്നും വിശ്വസിക്കാത്ത വലിയൊരു ജനസമൂഹം സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ അവരെ ചേര്‍ത്ത് നിര്‍ത്തുകയാണ്. ഉളളില്‍ ഒരു അഗ്നിപര്‍വ്വതം തിളയ്ക്കുമ്പോഴും ചിരിച്ച് കൊണ്ട് പക്വതയോടെ നമ്മുടെ മുന്നില്‍ മഞ്ജു വാര്യര്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ്''.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications