കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികെഎന്നിന്റെ നര്‍മ്മങ്ങള്‍

  • By Staff
Google Oneindia Malayalam News

തിരുവില്വാമല: പ്രവാസി ട്രസ്റിന്റെ ബഷീര്‍ പുരസ്കാരം കഥാകൃത്ത് വികെഎന്നിന് വീട്ടില്‍ചെന്ന് നേരിട്ട് നല്കുമെന്ന് അവാര്‍ഡ് സമിതി ഭാരവാഹികള്‍ പറഞ്ഞു.

ഈ വിവരം വികെഎന്നിനെ നേരിട്ടറിയച്ചപ്പോള്‍ വികെഎന്‍ ശൈലിയില്‍ വന്ന പ്രതികരണം ഇതായിരുന്നു: വീട്ടില്‍ വച്ചാകുമ്പോള്‍ അവാര്‍ഡ് എങ്ങും പോകില്ലല്ലോ. അവാര്‍ഡ് സമിതിക്കാരോടൊപ്പം വീട്ടിലെത്തിയ ബഷീറിന്റെ ഭാര്യ ഫാബിയ്ക്കും മകന്‍ അനീസിനും ഭാര്യ അഞ്ജുവിനും വീകെഎന്നിന്റെ നര്‍മ്മം കേട്ട് ചിരിപൊട്ടി.

അവാര്‍ഡ് സംബന്ധിച്ചും വികെഎന്‍ ഒരു നര്‍മ്മം പൊട്ടിച്ചു: കര്‍ക്കിടകത്തിലും മഴ മോശം. ഭക്ഷ്യധാന്യങ്ങള്‍ക്കാണെങ്കില്‍ വില കൂടുതലും. അവാര്‍ഡ് തുക കൂട്ടുകയേ നിവൃത്തിയുള്ളൂ.

അവാര്‍ഡ് ദാനച്ചടങ്ങ് ആഗസ്ത് 12നാണ്. അന്ന് പ്രത്യേക ചിത്രപ്രദര്‍ശനം നടക്കും. ഇതിനായി രണ്ട് ചിത്രകാരന്മാര്‍ - നമ്പൂതിരിയും സി.എന്‍. കരുണാകരനും - വികെഎന്നിന്റെ തിരുവില്വാമലയിലെ വീട്ടില്‍ ക്യാമ്പ് ചെയ്ത് മത്സരിച്ച് വരയ്ക്കുകയാണ്. വികെഎന്നിന്റെ പ്രധാന കഥാപാത്രങ്ങളിലൊരാളായ സര്‍ ചാത്തുവിനെയും ബഷീറിന്റെ കഥാപാത്രമായ പാത്തുമ്മയുടെ ആടിനെയുമൊക്കെ അവര്‍ ക്യാന്‍വാസില്‍ ആവാഹിച്ചു കഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X