Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിക്ക് പിന്നാലെ ദിലീപും രാജിവെക്കുമോ? ഫിയോക് പ്രതികരണം ഇങ്ങനെ, രാജി പ്രസിഡന്റിന് നല്‍കണം

കൊച്ചി: മരയ്ക്കാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മലയാള സിനിമയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. ആന്റണി പെരുമ്പാവൂര്‍ ഫിയോക്കില്‍ നിന്ന് രാജി വെച്ചതിനെതിരെ പ്രസിഡന്റ് വിജയകുമാര്‍ രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം രാജിക്കത്ത് നല്‍കേണ്ടിയിരുന്നത് സംഘടനയുടെ പ്രസിഡന്റിനായിരുന്നുവെന്ന് വിജയകുമാര്‍ പറഞ്ഞു. നേരത്തെ തന്നെ ആന്റണിക്കെതിരെയും മോഹന്‍ലാലിനെതിരെയും വിജയകുമാര്‍രംഗത്ത് വന്നിരുന്നു. മോഹന്‍ലാല്‍ ഒരു ബിസിനസുകാരന്‍ ആയി പോയെന്ന് വിജയകുമാര്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. ഫിയോക് ചെയര്‍മാന്‍ ദിലീപിന്റെ കൈവശമായിരുന്നു ആന്റണി രാജിക്കത്ത് നല്‍കിയത്.

1

താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ആന്റണി പറഞ്ഞത്. അതേസമയം ആന്റണി പിന്നാലെ നടന്‍ ദിലീപും രാജിവെക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. ആന്റണി രാജിവെച്ചാല്‍ ഫിയോക്കില്‍ അംഗത്വമുള്ള ദിലീപ് അടക്കമുള്ള ഒരാളും പോകുമെന്ന് കരുതുന്നില്ലെന്ന് വിജയകുമാര്‍ പറഞ്ഞു. ആന്റണി പെരുമ്പാവൂര്‍ ഫിയോക്കിലെ അംഗമാണ് ഇപ്പോഴും. അദ്ദേഹം പുറത്തേക്ക് പോവുകയാണെങ്കില്‍ ആരും പോകില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചിത്രം ഒടിടിക്ക് കൊടുത്താല്‍ ആന്റണി പെരുമ്പാവൂരിനെ പുറത്താക്കുമോ എന്ന് തീരുമാനിക്കേണ്ടത് ജനറല്‍ ബോഡിയാണ്. ഇപ്പോഴും വൈസ് ചെയര്‍മാനാണ് ആന്റണിയെ പുറത്താക്കേണ്ട സാഹചര്യമില്ലെന്നും വിജയകുമാര്‍ പറഞ്ഞു.

ആന്റണി നല്‍കി രാജിക്കത്ത് ദിലീപിന് നല്‍കിയ വ്യക്തിപരമായ കത്തായിട്ടാണ് കാണുന്നത്. യോഗത്തിന്റെ അധ്യക്ഷനായ തനിക്ക് ആരുടെയും രാജി ലഭിച്ചിട്ടില്ലെന്നും വിജയകുമാര്‍ വ്യക്തമാക്കി. നിര്‍മാതാക്കളുടെ താല്‍പര്യം സംരക്ഷിക്കാനാണ് ആന്റണി പെരുമ്പാവൂര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എക്‌സിബിറ്റേഴ്‌സിന്റെ ആവശ്യങ്ങള്‍ അദ്ദേഹം പരിഗണിക്കുന്നില്ല. നാല് വര്ഷം സംഘടനയുടെ പ്രസിഡന്റായിരുന്നു ആന്റണി. ഇക്കാലയളവില്‍ എക്‌സിബിറ്റര്‍മാരുടെ ഏത് ആവശ്യമാണ് ആന്റണി പരിഗണിച്ചിട്ടുള്ളത്. അതുകൊണ്ടായിരിക്കും പദവിയില്‍ നിന്ന് രാജിവെക്കാന്‍ ആഗ്രഹിച്ചത്. എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായിരിക്കെ അദ്ദേഹത്തിന്റെ ഒരു സിനിമ ഒടിടിക്ക് നല്‍കുന്നത് ചിന്തിക്കാനാവില്ലെന്നും വിജയകുമാര്‍ പറഞ്ഞു.

അതേസമയം മരയ്ക്കാര്‍ ഒടിടിയിലേക്ക് പോകുന്ന കാര്യം മോഹന്‍ലാലുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് വിജയകുമാര്‍ പറഞ്ഞു. മോഹന്‍ലാല്‍ പക്ഷേ എല്ലാ തീരുമാനവും നിര്‍മാതാവിന്റേതായിരിക്കുമെന്നാണ് നിലപാടെടുത്തതെന്നും വിജയകുമാര്‍ പറഞ്ഞു. തിയേറ്ററുകളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ഒരു സമാന്തര രേഖയാണ് ഒടിടി പ്ലാറ്റ്‌ഫോമെന്നും അദ്ദേഹ വ്യക്തമാക്കി. മരയ്ക്കാര്‍ തിയേറ്ററില്‍ ഇറങ്ങിയിരുന്നെങ്കില്‍ വന്‍ വിജയമാകുമായിരുന്നു. ആന്റണി അത്തരമൊരു തീരുമാനത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം തിയതി സിനിമ മേഖലയിലെ പ്രശ്‌നങ്ങളും സംഘടനകള്‍ മുന്നോട്ട് വെച്ച് ആവശ്യങ്ങളും ചര്‍ച്ച ചെയ്യും. മരയ്ക്കാര്‍ റിലീസിന്റെ കാര്യത്തില്‍ സര്‍ക്കാരിന് അഭിപ്രായമില്ലെന്നും, നിര്‍മാതാക്കള്‍ തീരുമാനിക്കട്ടെയെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+