ചിലരുടെ പെരുമാറ്റം കാണുമ്പോള്‍ ദേഷ്യം വരും, സിനിമാ മേഖലയിലെ തന്റെ അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്
മലയാളത്തില്‍ ഹോം എന്ന എന്ന ചിത്രത്തിനൊപ്പം നടന്‍ ഇന്ദ്രന്‍സ് ഒരിക്കല്‍ കൂടി ചര്‍ച്ചയാവുകയാണ്. പുതുമുഖ സംവിധായകരാണ് ഇന്ദ്രന്‍സിന്റെ കഴിവിന്റെ പൂര്‍ണമായ വശങ്ങള്‍ പൊടി തട്ടി എടുത്തിട്ടുള്ളത്. ഇപ്പോഴിതാ നടന്‍ തന്റെ കരിയറിലെ അവഗണനകളെ കുറിച്ച് സംസാരിക്കുകയാണ്. സിനിമാ രംഗത്ത് ഇത്രയും വളരാന്‍ സാധിച്ചപ്പോഴൊന്നും ജാഡ ഒരിക്കല്‍ പോലും തോന്നിയിട്ടില്ലെന്ന് ഇന്ദ്രന്‍സ് പറയുന്നു. എന്നാല്‍ പല അവസരങ്ങളിലായി തനിക്ക് ദേഷ്യം വന്നിട്ടുണ്ട്. സിനിമാ രംഗത്തുള്ള ചിലര്‍ ഇപ്പോഴും തന്നെ അത്ര വിലയിലാത്തത് പോലെയാണ് കാണുന്നത്. അത് കാണുമ്പോള്‍ എനിക്ക് ശരിക്കും ദേഷ്യം വരാറുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് പേളിയുടെ പൂക്കളം ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം
ഇപ്പോഴത്തെ കുട്ടികളെ കുറിച്ചല്ല ഈ പറയുന്നത്. സിനിമാ രംഗത്ത് തന്നെയുള്ള ചില മൂത്തകക്ഷികളാണ് ഇത്തരത്തില്‍ തന്നോട് പെരുമാറിയിട്ടുള്ളതെന്നും ഇന്ദ്രന്‍സ് പറയുന്നു. അതേസമയം ഹോം എന്ന ചിത്രത്തിന് മറ്റ് ഭാഷകളില്‍ നിന്ന് വരെ വലിയ പ്രശംസയാണ് ലഭിക്കുന്നത്. സ്മാര്ട്ട് ഫോണുമായി ബന്ധപ്പെട്ടാണ് കഥ നടക്കുന്നത്. ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന ഒളിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തിന് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ അറിയാതെ നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. സ്മാര്‍ട്ട് ഫോണ്‍ ജീവിതത്തില്‍ എങ്ങനെ വില്ലനാവുമെന്നാണ് ചിത്രം കാണിച്ച് തരുന്നത്.
അതേസമയം ചിരിക്കുന്ന സീനുകള്‍ താന്‍ ആസ്വദിച്ചാണ് ചെയ്തത്. എന്നാലും അതിന്റെ മുകളില്‍ ഒരു വേദന തോന്നി. നന്നായി ചിരിക്കുന്ന പറ്റുന്ന സീനുകള്‍ അങ്ങനെ തന്നെയാണ് ചെയ്തത്. പക്ഷേ അതിന്റെ മുകളിലൊക്കെ ഒരു വേദനയുണ്ട്. പുതിയ തലമുറയുടെ ഒപ്പം ഓടിയെത്താന്‍ പറ്റാത്ത ഒരുപാട് മാതാപിതാക്കളുടെ വേദനയായിരിക്കും അതെന്ന് എനിക്ക് തോന്നു. പല സാങ്കേതിക വിദ്യകളും എനിക്കറിയില്ല. അതുകൊണ്ട് അറിയാത്തതായി അഭിനയിക്കേണ്ടി വന്നില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ഒലിവര്‍ ട്വിസ്റ്റിന്റെ കഥ വായിച്ചപ്പോള്‍ ഒരുപാട് രസം തോന്നിയിരുന്നു. അതുകൊണ്ട് ആസ്വദിച്ചിരുന്നു. മഞ്ജു പിള്ളയുമായി മാനസികമായി നല്ല ചേര്‍ച്ചയുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സൗകര്യങ്ങളൊക്കെ ഒന്ന് രുചിച്ച് നോക്കാന്‍ അവസരം ഈ കൊവിഡ് കാലത്ത് ഉണ്ടായി. എന്നാല്‍ സിനിമ തിയേറ്ററുകള്‍ നിലനില്‍ക്കുമെന്ന് ഇന്ദ്രന്‍സ് വ്യക്തമാക്കി.
ഓണക്കോടിയിൽ ഗ്ലാമറസ് ലുക്കായി അനാർക്കലി മരയ്ക്കാർ, വൈറൽ ഫോട്ടോഷൂട്ട് കാണാം
അടുത്തിടെ റിലീസായ മാലിക്കിലും ഇന്ദ്രന്‍സ് ഒരു കഥാപാത്രം ചെയ്തിരുന്നു. ആ കഥാപാത്രത്തിനായി ബുദ്ധിമുട്ടേണ്ടി വന്നില്ല. മഹേഷ് നാരായണന്‍ അതുപോലെ തന്നെ എന്നെ കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു. നല്ല സംവിധായകരുടെ അടുത്തെത്തുമ്പോള്‍ എല്ലാ അഭിനേതാക്കള്‍ക്കും അതിന്റെ ഗുണം ലഭിക്കും. സിനിമ അവരുടേതാണെന്നും ഇന്ദ്രന്‍സ് പറഞ്ഞു. അതേസമയം എംഎം മണിയുമായി സാദൃശ്യമുള്ള റോള്‍ ചെയ്തതിനെ കുറിച്ചും ഇന്ദ്രന്‍സ് മനസ്സ് തുറന്നു. താന്‍ അപ്രതീക്ഷിതമായി കട്ടപ്പനയിലെ ഒരു പ്രോഗ്രാമിന് ചെന്നപ്പോഴാണ് മണിയാശാന്‍ അവിടെ ഉണ്ടെന്ന് അറിഞ്ഞത്. അദ്ദേഹം കണ്ടപ്പോള്‍ തന്നെ താന്‍ വിയര്‍ക്കാന്‍ തുടങ്ങി. അദ്ദേഹം വന്ന് കെട്ടിപ്പിടിച്ചപ്പോഴാണ് തനിക്ക് സമാധാനമായതെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
നേരത്തെ സംവിധായകന്‍ ജൂഡ് ആന്റണി ഹോമിനെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ഹോം സിനിമ കണ്ടു. ഒന്നും പറയാനില്ല. ഒരു സംവിധായകന്‍ എന്ന നിലയില്‍ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ റോജിന്‍ തോമസിനോട് അസൂയ തോന്നിയ സിനിമ. വിജയ് ബാബു എന്ന മനുഷ്യന്‍ മുത്താണ്.ഡിസിഷന്‍ ഒക്കെ പക്കാ, പക്ഷെ ഇന്ദ്രന്‍സ് എന്ന നടനും മനുഷ്യനും ആണ് എന്നെ തകര്‍ത്തു കളഞ്ഞത്. കരഞ്ഞു ഒരു വഴിക്കായി എന്നും ജൂഡ് കുറിച്ചു. ചിത്രത്തിന്റെ സംവിധായകനെ നേരത്തെ മുരുഗദോസും അഭിനന്ദനം അറിയിച്ചിരുന്നു. ചിത്രം കണ്ടുവെന്നും ഗംഭീരമാണെന്നും സംവിധായകന് മുരുഗദോസ് മെസേജ് അയച്ചിരുന്നു.












Click it and Unblock the Notifications