ജയ് ഭീം കണ്ടില്ലെങ്കില്‍ നഷ്ടം, സിനിമ മാത്രല്ല, ഞാനിപ്പോള്‍ 'ഐസിയു'വില്‍, സത്യാവസ്ഥ പറഞ്ഞ് നടന്‍
സൂര്യയുടെ അടുത്തിടെ റിലീസായ ജയ് ഭീം എന്ന ചിത്രം സോഷ്യല്‍ മീഡിയയാകെ തരംഗമായിരിക്കുകയാണ്. ചിത്രത്തില്‍ പ്രതിപാദിക്കുന്ന വിഷയം ഏറെ പേരാണ് ചര്‍ച്ച ചെയ്തത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മുതല്‍ കേരളത്തിലെ പല സിപിഎം നേതാക്കള്‍ വരെ ഈ സിനിമയെ ഏറ്റെടുത്ത് അഭിനന്ദിക്കുകയുണ്ടായി.
സിപിഎം ചിത്രത്തിലെ പ്രധാന കഥാപാത്രം ജസ്റ്റിസ് ചന്ദ്രു നടത്തിയ പോരാട്ടങ്ങള്‍ വലിയ രീതിയില്‍ പ്രചാരണായുധമാക്കി. അദ്ദേഹം സിപിഎം പ്രവര്‍ത്തകന്‍ കൂടിയായിരുന്നത് കൊണ്ടാണിത്. ഇപ്പോഴിതാ സീരിയല്‍-സിനിമാ നടനായ മനോജ് കുമാര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ജയ് ഭീം എന്ന സിനിമ സിനിമാസ്വാദകര്‍ കണ്ടിട്ടില്ലെങ്കില്‍ അവര്‍ വലിയ നഷ്ടമാകുമെന്ന് മനോജ് കുമാര്‍ പറയുന്നു. ഈ സിനിമ എല്ലാവരും കണ്ടറിയേണ്ടതാണ്. അതിലുള്ള വിഷയം മലയാളിയെ പോലും ഇഷ്ടപ്പെടുത്തുന്നതാണ്. ഈ ചിത്രത്തിന്റെ കഥ മനസ്സിനെ ഉലയ്ക്കുന്നതാണ്. ജസ്റ്റിസ് ചന്ദ്രുവെന്ന മഹാനായ മനുഷ്യന്റെ കഥ കൂടിയാണ്. പണത്തിന് വേണ്ടിയല്ല അദ്ദേഹം ജീവിക്കുന്നത്. ഈ സിനിമ അദ്ദേഹത്തിന്റെ ജീവിതമാണ് പറയുന്നത്. 1995ല്‍ തമിഴ്‌നാട്ടില്‍ നടന്ന ഒരു കഥയും അതില്‍ സൂര്യയുടെ കഥാപാത്രമായ ചന്ദ്രു എന്ന വ്യക്തി ഇടപെടുന്നതുമാണ് കഥയാണ് ജയ് ഭീം പറയുന്നത്.

ഇരുളര്‍ എന്ന സമുദായം തമിഴ്‌നാട്ടിലുണ്ട്. അവര്‍ താഴേക്കിടയില്‍ ജീവിക്കുന്നവരാണ്. സമൂഹം താഴ്ന്ന ജാതിക്കാര്‍ എന്ന നിലയില്‍ അവരെ മാറ്റി നിര്‍ത്തിയിരിക്കുന്നതാണ്. അവര്‍ക്ക് നേരിടേണ്ടി വന്ന ദാരുണ സംഭവമാണ് ഈ ചിത്രം പറയുന്നത്. ഒരിക്കലും ഈ ചിത്രം സിനിമാറ്റിക്കായിട്ടല്ല എടുത്തിരിക്കുന്നത്. യഥാര്‍ത്ഥ സംഭവം കാണുന്നത് പോലെയാണ് ജയ് ഭീം ഒരുക്കിയിരിക്കുന്നത്. സംഭാഷണങ്ങള്‍ വരെ അങ്ങനെ തന്നെ. സിനിമയെ തന്നെ വേറിട്ട് നിര്‍ത്തുന്നതാണ് ഇക്കാര്യം. അതുകൊണ്ടാണ് പറയുന്നത് ഈ ചിത്രം കണ്ടില്ലെങ്കില്‍ ഏതൊരു സിനിമാപ്രേമിക്കും വലിയ നഷ്ടമാണ്. വേറൊരു ഭാഷ പ്രശ്‌നമാക്കരുത്. കലയ്ക്ക് ഭാഷ ഒരു പ്രശ്‌നമേ അല്ലെന്നും മനോജ് കുമാര്‍ പറയുന്നു.

മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന കുറേ കാര്യങ്ങള്‍ ഇതിലുണ്ട്. ലിജോ മോള്‍ ചെയ്ത് കഥാപാത്രം ഗംഭീരമായിരുന്നു. ബീന ചിത്രം കണ്ട് ആ കുട്ടി കൊള്ളാമെന്ന് പറഞ്ഞു. ലിജോ മോളെ ബീനയ്ക്ക് മനസ്സിലായില്ല. ആ കുട്ടിയെ സൂക്ഷിച്ച് നോക്കിയാല്‍ പോലും അതില്‍ മനസ്സിലാവില്ല. നാഷണല്‍ അവാര്‍ഡിന് അപ്പുറം ഒരു അവാര്‍ഡ് ഉണ്ടെങ്കില്‍ ഈ കുട്ടിക്ക് കൊടുക്കണം. അത്രയ്ക്ക് മികവോടെയാണ് അവര്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തില്‍ ലിജോമോളുടെ ഭര്‍ത്താവായി വരുന്ന മണികണ്ഠനും ഫുള്‍ മാര്‍ക്ക് കൊടുക്കണം. അത്രയ്ക്ക് കൈയ്യടികള്‍ കിട്ടേണ്ട കഥാപാത്രമാണത്.

മലയാളിയായി വന്ന രജിഷ വിജയന്‍ വളരെ മിതത്വമുള്ള റോള്‍ കൊണ്ട് ഞെട്ടിച്ചു. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലെ സിബി തോമസും ഈ ചിത്രത്തിലുണ്ട്. ഇരുളര്‍ വിഭാഗത്തെ അഭിനയം പഠിപ്പിച്ചത് ജിജോ എന്ന മലയാളിയാണ്. എലിയാണ് ഇവരുടെ പ്രധാന ആഹാരം. എലിയെ പിടിക്കുന്നതെല്ലാം ആ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വ്യക്തിയാണ് ജിജോ. അങ്ങനെ മലയാളികള്‍ക്കും ഈ ചിത്രത്തില്‍ അഭിമാനിക്കാം. ജയ് ഭീം കണ്ടാല്‍ രോമാഞ്ചം വരുമെന്ന് ഉറപ്പാണ്. ഈ ചിത്രം ഇഷ്ടപ്പെടാത്ത ആരുമുണ്ടാവില്ല. മനുഷ്യനായി പിറന്നവരും മനസ്സാക്ഷി ഉള്ളവരും ഈ ചിത്രത്തെ ഇഷ്ടപ്പെടുമെന്ന് മനോജ് പറയുന്നു.

യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റാണ് ജസ്റ്റിസ് ചന്ദ്രു. അതുകൊണ്ടാണ് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചത്. ജയ് ഭീം എന്ന പേര് മാര്‍ക്‌സിസ്റ്റുകള്‍ അഭിവാദ്യത്തിനായി ഉപയോഗിക്കുന്നതാണെന്ന് കരുതുന്നുണ്ട്. എന്നാല്‍ ബിആര്‍ അംബേദ്കറിനോടുള്ള ആദരസൂചകമായി പറയുന്നതാണ് ഈ പേര് എന്നാണ് വ്യക്തമാകുന്നത്. ചിത്രത്തില്‍ പലയിടത്തും അംബേദ്കറുടെ ആശയങ്ങള്‍ കടന്നുവരുന്നുണ്ട്. സിനിമയുടെ അവസാനം മറാത്തിയിലെ ജയ് ഭീം എന്ന കവിത എടുത്ത് കാണിക്കുന്നുമുണ്ട്. ഇതെല്ലാം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും മനോജ് പറയുന്നു. സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചതെന്നും മനോജ് വ്യക്തമാക്കി.

ഈ ചിത്രം ആമസോണിന് വിറ്റതിന് ശേഷം ഒരു കോടി രൂപയാണ് ഇരുളര്‍ സമുദായത്തിനായി സൂര്യ നല്‍കിയത്. വേറെ ഒരുപാട് മഹത്തരമായ കാര്യങ്ങള്‍ അദ്ദേഹം ചെയ്യുന്നുണ്ട്. അതുപോലെ മഹത്തരമാണ് ഇക്കാര്യവും. ജയ് ഭീം ടിജെ ജ്ഞാനവേലാണ് ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. സൂര്യക്കും ലിജോ മോള്‍ അടക്കമുള്ള മലയാളി താരങ്ങള്‍ക്കും ഈ ചിത്രം നല്‍കിയതിന് നന്ദി പറയുന്നുവെന്നും മനോജ് കുമാര്‍ വ്യക്തമാക്കി. അദ്ദേഹത്തിനൊപ്പം മകനും പുതിയ വീഡിയോയുടെ ഭാഗമായിട്ടുണ്ട്. മനൂസ് വിഷന്‍ എന്ന ചാനല്‍ വഴിയായിരുന്നു സൂര്യയുടെ ജയ് ഭീമിനെ അദ്ദേഹം പ്രശംസിച്ചത്.

അതേസമയം താന്‍ ഇപ്പോള്‍ ഐസിയുവിലാണെന്ന് തമാശ രൂപേണ മനോജ് പറയുന്നു. എന്നാല്‍ ഇത് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് എന്ന ചിത്രമാണ്. പുതിയ മലയാള സിനിമയില്‍ വീണ്ടും താന്‍ അഭിനയിച്ചിരിക്കുകയാണ്. പ്രശസ്ത തിരക്കഥാകൃത്ത് ബിപിന്‍ ജോര്‍ജാണ് ഈ ചിത്രത്തിലെ നായകന്‍. താന്‍ പോലീസ് ഓഫീസറായിട്ടാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. താന്തോന്നി എന്ന ചിത്രം സംവിധാനം ചെയ്ത ജോര്‍ജാണ് ഈ ചിത്രം സംവിധാനം ചെയ്തതെന്നും മനോജ്കുമാര്‍ വ്യക്തമാക്കി. ഇതിന് മുമ്പ് താന്‍ സ്‌കൂള്‍ തുറക്കുന്നതിനെ കുറിച്ചും ജാഗ്രത പാലിക്കണമെന്നും പറഞ്ഞ് ചെയ്ത വീഡിയോ ചീറ്റിപോയെന്നും ട്രോള്‍ രൂപത്തില്‍ അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications