കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗന്ദര്യമുള്ളവര്‍ സൂപ്പര്‍ സ്റ്റാര്‍, കുറ്റിച്ചൂല്‍ പോലെയുള്ളവരുണ്ടോ? പൊതുബോധത്തിനെതിരെ പണ്ഡിറ്റ്

Google Oneindia Malayalam News

സ്റ്റാര്‍ മാജിക്കില്‍ ബിനു അടിമാലിയെ സന്തോഷ് പണ്ഡിറ്റ് അപമാനിച്ചതും പണ്ഡിറ്റിന്റെ അതിലെ അംഗങ്ങള്‍ വിളിച്ച് വരുത്തി കൂട്ടത്തോടെ അപമാനിച്ചതുമെല്ലാം വലിയ വിവാദമായിരുന്നു. തന്റെ കരിയര്‍ നശിപ്പിക്കാനായിരുന്നു ആ ശ്രമമെന്ന് സന്തോഷ് തുറന്നടിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിവാദങ്ങളിലെല്ലാം പണ്ഡിറ്റ് പ്രതികരിക്കുകയാണ്.

സാമന്ത ഡിസൈനറുമായി പ്രണയത്തില്‍? തേച്ചിട്ട് പോകുന്നവര്‍ ഒരിക്കലും രക്ഷപ്പെടില്ലെന്ന് മുന്‍ കാമുകന്‍സാമന്ത ഡിസൈനറുമായി പ്രണയത്തില്‍? തേച്ചിട്ട് പോകുന്നവര്‍ ഒരിക്കലും രക്ഷപ്പെടില്ലെന്ന് മുന്‍ കാമുകന്‍

ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് പണ്ഡിറ്റ് കാര്യങ്ങളില്‍ പ്രതികരിച്ചത്. നേരത്തെ നല്‍കിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗമാണിത്. താന്‍ സൂപ്പര്‍ സ്റ്റാറോ ഒരു കോപ്പോ ആവില്ലെന്ന് തുറന്ന് പറയുകയാണ് പണ്ഡിറ്റ്. അതിന് കാരണം മലയാളിയുടെ മനോഭാവമാണെന്നും അദ്ദേഹം തുറന്നടിച്ചു.

1

അപമാനിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ പറയുന്നത് സന്തോഷിനെ വേദനിപ്പിട്ടുണ്ടോ എന്ന് ചോദ്യത്തിനാണ് സന്തോഷ് പണ്ഡിറ്റ് മറുപടി നല്‍കിയത്. നോര്‍മല്‍ കാര്യങ്ങളില്‍ നിന്ന് മാറി കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയാല്‍ മലയാളികള്‍, ഇയാളെന്താ ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിക്കാന്‍ തുടങ്ങിയാല്‍ നമുക്ക് നല്ലതാണ്. സൂപ്പര്‍ താരങ്ങളുടെ കാര്യമെടുത്താല്‍ തന്നെ അറിയാം, അവര് സിനിമയില്‍ അണിഞ്ഞൊരുങ്ങി വരുന്നതാണ് അംഗീകരിക്കുന്നത്. സന്തോഷ് പണ്ഡിറ്റ് അങ്ങനെ വന്നാല്‍ അംഗീകരിക്കില്ല. ഇനി അംഗീകരിച്ചവരെ നോക്കാം. കലാഭവന്‍ മണിയോ, ശ്രീനിവാസനോ ഒന്നും ഒരു മാസ് ഹീറോ എന്ന നിലയില്‍ അല്ല മലയാളി കണ്ടിരിക്കുന്നത്.

2

മലയാളികള്‍ അംഗീകരിച്ചവരൊക്കെ ചട്ടനും പൊട്ടനും വില്ലനുമൊക്കെയായിരിക്കും. മലയാളികള്‍ സൂപ്പര്‍ താരമായി പക്ഷേ അംഗീകരിക്കുക നല്ല സൗന്ദര്യമുള്ളവരെയായിരിക്കും. മലയാളികളുടെ കോംപ്ലക്‌സാണ് ഞാന്‍ പറഞ്ഞുവരുന്നത്. കാണാന്‍ ഒരു കുറ്റിച്ചൂല് പോലെയുള്ള ആരെങ്കിലും മലയാള സിനിമയില്‍ സൂപ്പര്‍ താരമായിട്ടുണ്ടോ? ഉണ്ടെങ്കില്‍ പറയൂ, അങ്ങനെയാരുമില്ല എന്ന് എനിക്കറിയാം. പത്ത് വര്‍ഷമായി ഞാന്‍ സൂപ്പര്‍ താരമാകുമെന്ന് പറയാന്‍ തുടങ്ങിയിട്ട്. സാധാരണ ഒരാളെ നമ്മള് വിലയിരുത്തുന്നത് പോലെ സന്തോഷ് പണ്ഡിറ്റിനെ വിലയിരുത്തരുത്. എന്നെ റിവേഴ്‌സ് ഓര്‍ഡറിലാണ് വിലയിരുത്തേണ്ടതെന്നും പണ്ഡിറ്റ് പറയുന്നു.

3

ഞാന്‍ ഈ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളും ആളുകള്‍ക്ക് ദഹിക്കുന്നുണ്ടാവില്ല. പക്ഷേ 2031ല്‍ അതിന്റെ അര്‍ത്ഥം എല്ലാവര്‍ക്കും മനസ്സിലാവും. ഞാന്‍ 2011ല്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴാണ് പലര്‍ക്കും മനസ്സിലാവുന്നത്. അന്ന് എല്ലാവരും ചോദിച്ചത് യുട്യൂബില്‍ നിന്നൊക്കെ പൈസ കിട്ടുമോ എന്നായിരുന്നു. ഇപ്പോഴതിന്റെ ഗുട്ടന്‍സ് എല്ലാവര്‍ക്കും മനസ്സിലായി. ഇതേ ആളുകളാണ് ഇപ്പോള്‍ ഒടിടിയില്‍ പടം പോയി. അത് സേഫായി എന്നൊക്കെ പറയുന്നത്. ഞാന്‍ അത് പറഞ്ഞപ്പോള്‍ എന്തൊക്കെ അതില്‍ വരുമെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു. എന്റെ ഒരു പടം ഹിറ്റായി സൂപ്പര്‍ താരമായെന്നൊക്കെ പറഞ്ഞപ്പോള്‍ ഇവര്‍ പരിഹസിച്ചതാണ് തന്നെയെന്നും പണ്ഡിറ്റ് പറഞ്ഞു.

4

ഞാന്‍ സൂപ്പര്‍ സ്റ്റാറാവുമെന്ന് പറഞ്ഞപ്പോ ഇതേ ആളുകള്‍ ചോദിച്ചു, സൂപ്പര്‍ സ്റ്റാര്‍ എന്ന് പറഞ്ഞാല്‍ നിങ്ങളെന്താ മനസ്സിലാക്കി വെച്ചിരിക്കുന്നത്. അതിനിത്തിരി സൗന്ദര്യമൊക്കെ വേണമെന്നായിരുന്നു എന്നോട് പറഞ്ഞത്. നിലവിലെ സൂപ്പര്‍ സ്റ്റാറുകളേക്കാള്‍ സൗന്ദര്യമുള്ളവര്‍ ഉണ്ടല്ലോ എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. അത് പടം ഹിറ്റാക്കുന്നതാണെന്ന് അവര് പറഞ്ഞു. അങ്ങനെയാണെങ്കില്‍ സൂപ്പര്‍ താരങ്ങളുടെ എത്ര പടം പൊട്ടിയിട്ടുണ്ട്. ക്ലൈമാക്‌സില്‍ നായകന്‍ ബോംബെറിഞ്ഞ് കൊന്നിട്ട് ഒരു കേസ് പോലുമില്ലാത്ത സിനിമകളാണ് നമ്മള്‍ ഇറക്കുന്നത്. എന്നിട്ട് അതിനെ കലയെന്ന് വിളിക്കും. യഥാര്‍ത്ഥ ഇതൊന്നുമല്ല കല, റിയലിസവും ഇതല്ല.

5

സന്തോഷ് പണ്ഡിറ്റ് ഒരു സൂപ്പര്‍ താരവും ആകൂല ഒരു കോപ്പും ആകൂല. അന്ന് സ്റ്റാര്‍ മാജിക്കില്‍ ഉണ്ടായിരുന്നവര്‍ അവരുടെ അച്ഛനും അമ്മയും കാണിച്ച് കൊടുത്ത സംസ്‌കാരം കാണിച്ചു. ഞാന്‍ എന്റെ സംസ്‌കാരവുമാണ് കാണിച്ചത്. മലയാളത്തില്‍ പല തിയേറ്ററുകളും പൂട്ടിപോകാനാണ് സാധ്യത. സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകളാണ് പൂട്ടിപോകാന്‍ സാധ്യത. അപ്പോള്‍ മള്‍ട്ടിപ്ലെക്‌സുകളിലേക്ക് കാര്യങ്ങള്‍ നീങ്ങും. അപ്പോ പ്രേക്ഷകര്‍ക്ക് താങ്ങാവുന്നതില്‍ അപ്പുറമാകും. നൂറ് രൂപ കൊടുത്ത സ്ഥാനത്ത് 250 രൂപയാകുമെന്ന രീതി വരുമ്പോള്‍ പ്രേക്ഷകര്‍ തന്നെ അത് ചിന്തിക്കും. അപ്പോള്‍ തിയേറ്റില്‍ വരുന്ന ആളുകളുടെ എണ്ണം കുറയും. വെറും പത്ത് സിനിമ മാത്രമാണ് ഇപ്പോള്‍ ജയിക്കുന്നത്. മലയാള സിനിമയ്ക്ക് കൊവിഡിന് ശേഷം വലിയ പണിയാണ് വരാനിരിക്കുന്നതെന്നും പണ്ഡിറ്റ് പറഞ്ഞു.

6

ഒടിടി ഇപ്പോള്‍ മാര്‍ക്കറ്റുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്ക് അവര്‍ 25 കോടിയൊക്കെ തരും. കുറച്ച് കഴിഞ്ഞ് അവര്‍ ഇവിടെ സബ്‌സ്‌ക്രൈബേഴ്‌സിനെ പിടിച്ചാല്‍ ബിഗ് ബജറ്റ് ചിത്രം കൊണ്ടുവന്നാല്‍ പോലും 2 കോടി തരാമെന്നേ പറയൂ. കാരണം നിങ്ങള്‍ക്ക് വേറെ ഓപ്ഷന്‍ ഇല്ലാതാവും. ചെറിയ സിനിമകള്‍ക്ക് ഇത് നേട്ടമാകും. എന്നാല്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കും ഇത് വലിയ പണിയാണ്. സൂപ്പര്‍ താരങ്ങള്‍ ശരിക്കും ഒടിടി ചിത്രം ചെയ്യരുത്. നാളെ നിങ്ങള്‍ക്ക് അത് തിരിച്ചടിയായി മാറും. അവസാനം ഇവിടെ സൂപ്പര്‍ താരങ്ങള്‍ തന്നെ തിയേറ്ററുകള്‍ തുറക്കേണ്ടി വരും. കാരണം പലതും പൂട്ടിപ്പോകും. യഥാര്‍ത്ഥത്തില്‍ മുന്‍നിര ടെക്‌നീഷ്യന്‍സും താരങ്ങളുമല്ലാതെ മലയാളത്തില്‍ വേറെയാരും ആറ് ലക്ഷം രൂപ പോലും തികച്ച് എടുക്കാനില്ലാത്തവരാണ്. ഇവര്‍ക്ക് നിലനില്‍ക്കണമെങ്കില്‍ തിയേറ്റര്‍ തന്നെ വേണം.

7

ഫേസ്ബുക്കിലൊക്കെ സഹായം ചോദിക്കാറുണ്ട് പലരും. എന്നെ കൊണ്ട് ചെറിയ സഹായങ്ങളേ പറ്റൂ. കാരണം ഞാന്‍ അംബാനിയുടെ മകനല്ല. അത് വിളിക്കുന്നവരും മനസ്സിലാക്കണം. കുട്ടികള്‍ നോട്ടുബുക്ക് ഇല്ലാ എന്ന് പറയുമ്പോള്‍ എത്തിച്ച് കൊടുക്കാറുണ്ട്. പ്രളയ സമയത്ത് എല്ലാം നഷ്ടമായവര്‍ക്ക് കിടക്കയും കട്ടിലുമൊക്കെ കൊടുത്തിരുന്നു. ആദിവാസി കോളനികളിലും സഹായിച്ചിട്ടുണ്ട്. തയ്യല്‍ മെഷീന്‍ പോലെയുള്ള ചെറിയ കാര്യങ്ങളാണ് എന്നെ കൊണ്ട് പറ്റുക. അത്തരം സഹായങ്ങള്‍ ചെയ്യും. വീടിന്റെ ബാത്ത്‌റൂമുണ്ടാക്കണം എന്നൊക്കെയാണെങ്കില്‍ ചെയ്ത് കൊടുക്കും. പക്ഷേ എനിക്ക് വീടുണ്ടാക്കി കൊടുക്കാന്‍ സാധിക്കില്ല. എന്റെ അച്ഛന്‍ കിട്ടുന്നതില്‍ പാതി നല്ലതിന് വേണ്ടി മാറ്റിവെക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ജീവിച്ചിരിക്കുന്നതിനേക്കാള്‍ മരിച്ചതിന് ശേഷം നല്ലത് പറയുകയാണ് വേണ്ടത്.

8

എന്റെ രാഷ്ട്രീയം പറയാത്തതാണ് നല്ലത്. കാരണം എന്നെ ഇഷ്ടപ്പെടുന്നവരില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും വരുന്നവരുണ്ടാകാം. ഞാന്‍ രാഷ്ട്രീയ തുറന്ന് പറഞ്ഞ് കൊണ്ട് ആര്‍ക്കും ഒരു കാര്യവുമില്ല. പക്ഷേ പറഞ്ഞാല്‍ എതിര്‍ രാഷ്ട്രീയത്തിലുള്ളവര്‍ എന്തുകൊണ്ട് തന്റെ അതേ രാഷ്ട്രീയം പണ്ഡിറ്റിന് വന്നില്ലെന്ന് തോന്നും. അതുകൊണ്ടാണ് പറയാതിരിക്കുന്നത്. കോഴിക്കോടന്‍ ഭാഷ പൊതുവെ എന്റെ സിനിമകളില്‍ വരാറില്ല എന്നൊക്കെ പറയാറുണ്ട്. ഒരു സ്ഥലത്തെ ഭാഷ ഇത്തരത്തില്‍ മാത്രമേ ഉള്ളൂ എന്ന് പറയാന്‍ പറ്റില്ല. സുരാജ് വെഞ്ഞാറമൂടിനെതിരെയുള്ള കേസ് ഇപ്പോഴുണ്ട്. ഒരു പരിപാടിയില്‍ എന്നെ അത്രയും മോശക്കാരനാക്കിയിട്ടാണ് അദ്ദേഹം അവതരിപ്പിച്ചത്. ആ വ്യക്തിയും കലാകാരനാണ്. ഞാന്‍ ചാനലിനെതിരെയല്ല, സുരാജിനെതിരെയാണ് കേസ് കൊടുത്തത്. എന്നെ മോശക്കാരനാക്കിയാല്‍ വിന്നറാക്കാം എന്നാണ് സുരാജ് അതില്‍ പറഞ്ഞിരിക്കുന്നത്.

9

ഇതുപോലുള്ള പരിപാടികള്‍ സെന്‍സര്‍ ചെയ്യണമെന്ന് ഞാന്‍ സെന്‍സര്‍ ബോര്‍ഡിനോട് പറഞ്ഞിരുന്നു. ഇനി ഇതുപോലൊരു ജഡ്ജ് ഇങ്ങനെ ചോദിക്കരുതെന്ന് കരുതിയാണ് ഇതൊക്കെ ചെയ്യുന്നത്. സുരാജല്ല, ആര് പറഞ്ഞാലും ഞാന്‍ ഇനിയും സിനിമ ചെയ്യും. അത് റിലീസായി ആളുകള്‍ കാണാനും വരും. കഴിവുള്ളര്‍ ഉയര്‍ന്ന് വരും. സന്തോഷ് എന്നുള്ളവര്‍ ലോകത്ത് കുറേ പേര്‍ ഉണ്ടാവും. പണ്ഡിറ്റ് കൂടെയുണ്ടെങ്കില്‍ ഒരുപാട് പേര്‍ ശ്രദ്ധിക്കും. ലോകത്ത് തന്നെ വേറെ ആ പേരില്ലെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

Recommended Video

cmsvideo
സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ ,അപമാനിച്ചെന്നാരോപണത്തില്‍ ബിനീഷ് ബാസ്റ്റിന്‍

ഷാരൂഖ് മകനോട് സംസാരിച്ചു, പൊട്ടിക്കരഞ്ഞ് ആര്യന്‍, എന്‍സിബി തിരയുന്നവരില്‍ മലയാളിയുംഷാരൂഖ് മകനോട് സംസാരിച്ചു, പൊട്ടിക്കരഞ്ഞ് ആര്യന്‍, എന്‍സിബി തിരയുന്നവരില്‍ മലയാളിയും

English summary
actor santosh pandit says malayali only accept beautiful people to be superstars goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X