• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശരണ്യയെ തേച്ചതല്ല, അസുഖക്കാരിയായിട്ടും സ്വീകരിച്ചു, വിവാഹമോചനത്തിന് പിന്നില്‍... സഹോദരി പറയുന്നു

Google Oneindia Malayalam News

പിന്തുണച്ചവരെയും സഹായിച്ചവരെയും സങ്കടക്കടലിലാഴ്ത്തിയായിരുന്നു നടി ശരണ്യ ശശിയുടെ വിയോഗം. എന്നാല്‍ ക്യാന്‍സറിനോട് പടവെട്ടിയ പോരാളിയായി അവര്‍ എന്നും അറിയപ്പെടും. ജീവിതത്തില്‍ പല തരത്തിലുള്ള തിരിച്ചടികള്‍ നേരിട്ടിട്ടും ശരണ്യ അതിനോടെല്ലാം പൊരുതിയിരുന്നു. സീമ ജി നായരുടെ പിന്തുണയും അവര്‍ക്കുണ്ടായിരുന്നു.

നടിയുടെ വിയോഗത്തിന് ശേഷം അവരുടെ വിവാഹവും ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചത് പോയതുമെല്ലാമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രോഗമുണ്ടെന്ന് അറിഞ്ഞിട്ടും വിവാഹം കഴിച്ച ശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നു ഭര്‍ത്താവ്. എന്നാല്‍ ഈ വിഷയങ്ങളിലെല്ലാം ഇപ്പോള്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തുകയാണ് ശരണ്യയുടെ സഹോദരി ശോണിമ.

1

എല്ലാം നന്നായി പോയി കൊണ്ടിരിക്കുന്ന സമയത്തായിരുന്നു പ്രശ്‌നങ്ങള്‍ വന്നത്. 2012 ആദ്യമായി ശരണ്യക്ക് കാന്‍സര്‍ വന്നു. അതിന് മുമ്പ് തലവേദന വന്നിരുന്നു. അതാണ് ഒരു വര്‍ഷം കഴിഞ്ഞ് ട്യൂമര്‍ ആണെന്ന് തിരിച്ചറിഞ്ഞു. ഇതോടെയാണ് ശസ്ത്രക്രിയ ചെയ്യുന്നത്. ഇതൊക്കെയായിരുന്നെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു ശരണ്യ. എറണാകുളത്ത് നിന്നും ശരണ്യക്ക് ഒരു ആലോചന വന്നിരുന്നു. വിവാഹം അങ്ങനെയാണ് കഴിഞ്ഞത്. സന്തോഷത്തോടെ ഇരിക്കുന്ന സമയത്താണ് വിധി തന്നെ തേടിയെത്തിയത്. അതോടെ ജീവിതം തന്നെ മാറി മറിഞ്ഞുവെന്നായിരുന്നു ശരണ്യയും അമ്മയും മുമ്പ് പറഞ്ഞിരുന്നത്.

2

പഠനത്തിനും മിടുക്കിയായിരുന്നു ശരണ്യ. പത്താം ക്ലാസില്‍ ഡിസ്റ്റിംഗ്ഷനുണ്ടായിരുന്നു. എന്നാല്‍ കുടുംബം പുലര്‍ത്താന്‍ വേണ്ടി അഭിനയത്തിലേക്ക് പോവുകയായിരുന്നു. ഓരോ തവണയും പണം കിട്ടുമ്പോഴും ആദ്യം വാടക, പിന്നീട് സഹോദരങ്ങളുടെ പഠനത്തിനായുള്ളത് എന്നിങ്ങനെ മാറ്റിവെക്കാറായിരുന്നു. പിന്നെ ഒന്നും ഉണ്ടാവാറില്ല. ബന്ധുക്കളുടെ വീട്ടില്‍ എന്ത് ആവശ്യമുണ്ടായാലും ഓടി വരാറുണ്ടെന്നും ശരണ്യയുടെ അമ്മ മുമ്പ് പറഞ്ഞിരുന്നു. ആറാം ക്ലാസ് മുതല്‍ നവോദയിലാണ് ചേച്ചി പഠിച്ചിരുന്നതെന്നും, പഠനത്തില്‍ മിടുക്കിയായിരുന്നുവെന്നും സഹോദരി ശോണിമ പറയുന്നു.

3

എന്‍ട്രന്‍സ് ടെസ്റ്റിന്റെ ആദ്യ ശ്രമത്തില്‍ തന്നെ ചേച്ചി വിജയിച്ചിരുന്നു. ഡിസ്റ്റിങ്ഷനോടെ പത്താം ക്ലാസ് പാസായി. പ്ലസ്ടു ടാഗോര്‍ വിദ്യാനികേതനിലായിരുന്നു. ഡിഗ്രി ഡിസ്റ്റന്‍ഡായിട്ടായിരുന്നു പഠിച്ചത്. പിജിക്കും ചേര്‍ന്നിരുന്നു. പക്ഷേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് ശോണിമ വ്യക്തമാക്കി. ചേച്ചിയാണ് ചിട്ടകള്‍ പഠിപ്പിച്ചത്. ആ ചിട്ട കൊണ്ടാണ് എനിക്കും ചേട്ടനും എഞ്ചിനീയറിംഗിന് അഡ്മിഷന്‍ പോലും കിട്ടിയത്. ചേച്ചിക്കൊപ്പം ഷൂട്ടിംഗിനെല്ലാം അമ്മയായിരുന്നു പോയത്. ആദ്യ ഞാനും ചേട്ടനും തറവാട്ട് വീട്ടിലായിരുന്നു. പിന്നെ തിരുവനന്തപുരത്തേക്ക് മാറിയെന്നും സഹോദരി പറഞ്ഞു.

പുതുപുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

4

വിനുവുമായിട്ടുള്ള വിവാഹത്തെ കുറിച്ചും ശോണിമ മനസ്സ് തുറന്നു. ശരണ്യയുടെ സര്‍ജറി എല്ലാം കഴിഞ്ഞ്, അത് മനസ്സിലാക്കിയ ശേഷമാണ് വിനു ചേട്ടന്‍ വിവാഹാലോചനയുമായി വന്നത്. 2014ല്‍ ആയിരുന്നു വിവാഹം. വീണ്ടും രോഗം വന്നതോടെ ചേച്ചി തന്നെയാണ് മുന്‍കൈ എടുത്ത് മ്യൂച്ചലായി ബന്ധം പിരിയാന്‍ തീരുമാനിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു അന്ന് ചേച്ചി കോടതി നടപടികളില്‍ പങ്കെടുത്തത്. ആരോഗ്യ പ്രശ്‌നങ്ങല്‍ ചേച്ചിക്ക് അന്നും ഉണ്ടായിരുന്നു. ചില യുട്യൂബ് ചാനലുകള്‍ പറയുന്നത് പോലെ ചേച്ചിയെ തേച്ചിട്ട് പോയി എന്നൊന്നും ഞങ്ങള്‍ പറയില്ലെന്നും ശോണിമ വ്യക്തമാക്കി.

5

തന്റെ കാര്യത്തില്‍ തനിക്ക് തന്നെ ഗ്യാരന്റി ഇല്ല. ഈ സാഹചര്യത്തില്‍ വിനുവിന് നല്ലൊരു ജീവിതത്തിന് ഞാന്‍ തടസ്സം നില്‍ക്കുന്നില്ല എന്നാണ് ശരണ്യ പറഞ്ഞത്. ചേട്ടനെ അത്രത്തോളം ഇഷ്ടമായിരുന്നു ശരണ്യ ചേച്ചിക്ക്. വിവാഹ മോചനത്തിന് ശേഷം ചേച്ചി മാനസികമായി തകര്‍ന്നു പോയെന്നും സഹോദരി പറയുന്നു. ജീവിതം അങ്ങനെയാണ്. നമ്മുടെ ദോഷകലാത്താണ് മറ്റൊരാള്‍ക്ക് നമ്മളെ തേച്ചിടാന്‍ തോന്നുക. നല്ല കാലത്ത് ആരെങ്കിലും തേച്ചിട്ട് പോയാല്‍ നമ്മള്‍ക്ക് അത് വലിയ അപരാധമായി തോന്നുകയില്ലെന്നും ശോണിമ പറഞ്ഞു.

6

ശരണ്യയുടെ യുട്യൂബ് ചാനലിനെ കുറിച്ചും സഹോദരി ശോണിമ വെളിപ്പെടുത്തി. സര്‍ജറിക്ക് ശേഷം ബോറടിച്ചിരുന്നപ്പോഴാണ് ചേച്ചി യുട്യൂബ് ചാനല്‍ തുടങ്ങിയതെന്ന് ശോണിമ പറയുന്നു. ക്യാന്‍സര്‍ രോഗികള്‍ക്ക് പ്രചോദനമാകുന്ന കാര്യങ്ങല്‍ ചെയ്യാനായിരുന്നു ചേച്ചി അത് തുടങ്ങിയത്. നന്ദു മഹാദേവയെ ചേച്ചിക്ക് വലിയ ഇഷ്ടമായിരുന്നു. നന്ദു മഹാദേവയും അര്‍ബുദത്തോട് പൊരുതിയ യോദ്ധാവായിുരന്നു. ഇരുവരെയും കുറിച്ചും സീമ ജി നായരും എപ്പോഴും യുട്യൂബ് ചാനലിലൂടെ സംസാരിക്കാറുണ്ടായിരുന്നു. അച്ഛനും അച്ഛമ്മയും തങ്ങളെ വിട്ടുപോയ കാര്യം പോലും ചേച്ചിയെ അറിയിച്ചിരുന്നില്ലെന്ന് ശോണിമ പറഞ്ഞു.

7

ഇതിനിടെ നന്ദു മഹാദേവയുടെ ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സീമ ജി നായരും രംഗത്ത് വന്നിട്ടുണ്ട്.ഇന്ന് സെപ്റ്റംബര്‍ 4.. ഞങ്ങളുടെ പ്രിയ നന്ദുട്ടന്റെ ജന്മദിനം.. അവന്‍ പോയിട്ട് 4 മാസങ്ങള്‍ ആവുന്നു.. നീ പോയതിനു ശേഷമുള്ള ആദ്യത്തെ പിറന്നാള്‍ ദിനം.. അറിയാത്ത ഏതോ ലോകത്തിരുന്ന് പിറന്നാള്‍ ആഘോഷത്തിന്റെ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടാവും.. മോനെ നീ പോയതിന്റെ വേദനയുടെ ആഴത്തില്‍ നിന്നും ഇതുവരെ മോചിതരാവാന്‍ സാധിച്ചിട്ടില്ല.. എത്ര വേദനകള്‍ സഹിക്കുമ്പോളും വേദനയാല്‍ നിന്റെ ശരീരം വലിഞ്ഞു മുറുകുമ്പോളും നിന്റെ പുഞ്ചിരിക്കുന്ന മുഖമേ ഞങ്ങള്‍ കണ്ടിട്ടുള്ളു എന്നും സീമ കുറിച്ചു.

cmsvideo
  Actress Seema G Nair about late actress Saranya Sasi
  English summary
  actress saranya sasi's husband didnt divorced as per his wish, sister revelation goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X